0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 14 [SmiTHA]

Author : സ്മിത Read All Parts 236

ആണ് ഫാം ഹൗസിനുള്ളിലെ...അവിടെ ഗാർഡ്‌സ് ഉണ്ടാവും ...അവർ എന്നെ ഷൂട്ട് ചെയ്‌താൽ..."

"ഷഹാന..."

സിദ്ധാർത്ഥ് മുമ്പോട്ട് കുനിഞ്ഞ് നിലത്ത് വെച്ചിരുന്ന ഒരു ചായഗ്ളാസ്സിൽ തൊട്ടു.

"ഷഹാനയെ ഷൂട്ട് ചെയ്‌താൽ ..എന്തെങ്കിലും പറ്റിയാൽ ...ഈ മിഷൻ വീണ്ടും പരാജയപ്പെട്ടു...പിന്നെ ഒന്നും ചെയ്യാനില്ല...അതുകൊണ്ട്...ഇതിലെ കാറെടുക്കരുത്..."

അവൻ ഫൈസലിനെ നോക്കി.

ഫൈസൽ ബാക്കി പറയൂ എന്ന അർത്ഥത്തിൽ സിദ്ധാർത്ഥിന്റെ നോക്കി.

"...അതുകൊണ്ട് ...."

സിദ്ധാർത്ഥ് തുടർന്നു.

"..ഫസ്റ്റ് ഗാർഡനിലെ ഗാർഡ്സിനെ ഞാൻ അറ്റാക്ക് ചെയ്യും ....ആ സമയം സെക്കൻഡ് ഗാർഡനിലെ ഗാഡ്‌സ് മൊത്തം അവിടേക്ക് വരും ...അതുകൊണ്ട് കാർ ഇതിലെ അതായത് സെക്കൻഡ് ഗാർഡന്റെ ലെഫ്റ്റിലൂടെ ഡൈവേർട്ട് ചെയ്യുക..."

ബോധ്യമായി എന്ന അർത്ഥത്തിൽ ഷഹാന സിദ്ധാർത്ഥിന്റെ നേരെ നോക്കി.

"വെരി ഗുഡ് സിദ്ധു..,"

ഫൈസൽ പുഞ്ചിരിച്ചു.

"ദാറ്റ്സ് വിൽ ബി എ മാസ്റ്റർ സ്‌ട്രോക്...!"

അയാൾ അഭിനന്ദനം നിഴലിക്കുന്ന ഒരു നോട്ടം സിദ്ധാർത്ഥിന്റെ കണ്ണുകളിൽ പതിപ്പിച്ചു.

"അപ്പോഴേക്കും ഷഹാനയുടെ കാർ ഹാളിന്റെ മുമ്പിൽ എത്തിയിരിക്കും..."

ഫൈസൽ തുടർന്നു.

"കാറിന്റെ വരവ് കണ്ട് അവിടെയുള്ള ഗാഡ്‌സ് മുഴുവൻ വളഞ്ഞു വെടിവെക്കും...ആ സമയം അർജ്ജുൻ നിക്കാഹ് ഷാമിയാനയിലേക്ക് കുതിച്ച് കയറണം..."

"എനിക്ക് വെടിയേൽക്കും..."

ഷഹാന പറഞ്ഞു.

"...അപ്പോൾ സ്റ്റിയറിങ് വീലിൽ കണക്റ്റ് ചെയ്ത സോളോ മൊഡ്യൂൾ ഞാൻ ആക്റ്റിവേറ്റ് ചെയ്യും...ചുറ്റും സ്‌മോക്ക് നിറയാൻ തുടങ്ങും..."

"അതെ..."

സിദ്ധാർത്ഥ് പറഞ്ഞു.

"അപ്പോഴേക്കും അർജ്ജുന്റെ വണ്ടി ദാവൂദിന്റെയും ഫാമിലിയുടെയും അടുത്തെത്തും...അർജ്ജുൻ റെഡ് ബട്ടൺ പ്രസ്സ് ചെയ്യും..."

"പിന്നെ കറാച്ചിയിൽ ഹോളി...!! ചോരയുടെ!!"

അർജ്ജുൻ പൊട്ടിച്ചിരിച്ചു.

അതെ, ഫൈസൽ സ്വയം പറഞ്ഞു.

ജീവിതത്തിൽ പരാജയപ്പെട്ടു.

രാജ്യത്തെ തോൽപ്പിച്ചു.

ഒരു ജയം വേണം.

ഒരു ജയമെങ്കിലും.

അതിന് ജീവൻ കൊടുക്കണം.

ഗൗളി സ്വന്തം ദേഹംമുറിച്ചെറിഞ്ഞാണ് ശത്രുക്കളിൽ നിന്ന് രക്ഷപ്പെടുന്നത്.

ജീവൻ വലിച്ചെറിഞ്ഞ് ഞങ്ങൾ ജയിക്കാൻ പോകുന്നു.

രാജ്യം തങ്ങളിലേൽപ്പിച്ച ജോലി മരണം കൊണ്ടെങ്കിലും ജയിച്ചേ പറ്റൂ.

അതിന് ദാവൂദിനെ സ്ഫോടനത്തിലൂടെ കൊല്ലുക.

അയാളോടൊപ്പം തങ്ങളും മരിക്കുക.

ആര് പറഞ്ഞു ചാവേറുകളാവുക എന്നത് വിഷമം പിടിച്ചതാണ് എന്ന്!

മെഹ്‌നൂർ ...

ഒരു കാര്യത്തിലെ എനിക്ക് സങ്കടമുള്ളൂ.

മാപ്പ് ചോദിക്കാനുള്ള അവസരം നീയെനിക്ക് തന്നില്ല.

💬 Comments

View all comments