Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 14 [SmiTHA]
ഈ മരണം അതിനും കൂടിയുള്ള പ്രായച്ഛിത്തമാണ്.
**********************************
കറാച്ചി നാഗരാതിർത്തി.
ഡോബ്രി ഫാം ഹൌസ്.
സമയം: പ്രഭാതം പത്ത് മണി.
ഗേറ്റിന് ഇരുനൂറ് മീറ്റർ ദൂരെ കറുത്ത കൊറോളയിൽ, ഡ്രൈവിംഗ് സീറ്റിൽ നിക്കാബ് ധരിച്ച് ഷഹാന. അവൾക്ക് പിമ്പിൽ വെസ്റ്റേൺ സ്യൂട്ടിൽ ഫൈസൽ. അയാളുടെ മടിയിൽ മടിയിൽ പനിനീർപ്പൂക്കൾ കൊണ്ടുണ്ടാക്കിയ ഒരു ബൊക്കെ. അയാൾക്ക് സമീപം കറുത്ത ടീഷർട്ടിൽ കറുത്ത ഗ്ളാസ് അണിഞ്ഞ് സിദ്ധാർത്ഥ്.
അവരുടെ കാറിന് അൻപത് മീറ്റർ ദൂരെ മറ്റൊരു കൊറോളയിൽ, ഡ്രൈവിംഗ് സീറ്റിൽ അർജ്ജുൻ റെഡ്ഢി. പിൻസീറ്റ് നിറയെ റ്റിയൂട്ടൻ ആർ ഡി എക്സ്. ചുവന്ന വയറുകൾ ഘടിപ്പിച്ച എൽ പി ജി സിലിണ്ടർ.
"കാർ മൂവ് ചെയ്യുന്ന മോമെന്റ്റ് ഞാൻ പുറത്തിറങ്ങും"
സിദ്ധാർത്ഥ് പറഞ്ഞു.
"ഹ്മ്മ്..."
ഫൈസൽ പറഞ്ഞു.
"അതിന് മുമ്പ് ഗാർഡ്സിന്റെ മൂവ്മെൻറ്റ്സ് വാച്ച് ചെയ്യണം, ശരിക്കും..."
"ചടങ്ങ് പതിനൊന്നിന് എന്നാണ് അറിഞ്ഞത്...അത് ചിലപ്പോൾ ...ചിലപ്പോഴല്ല .... തീർച്ചയായും തെറ്റായ സമയമായിരിക്കാം..."
ഒരു മണിക്കൂർ മുമ്പ് ദാവൂദ് ഇബ്രാഹിം, ഭാര്യ റൂബിയാത്ത് ബീഗം, നവവരൻ റിസ്വാൻ ഷഹബാത്ത് കെസ്‌ക്കർ തുടങ്ങിയവരെ ആനയിച്ചുകൊണ്ടുള്ള ബാരാത്ത് സുരക്ഷാഉദ്യോഗസ്ഥന്മാർക്കിടയിലൂടെ ഫാം ഹൗസിലെ ഹാളിലേക്ക് പ്രവേശിക്കുകയായിരുന്നു.
നവവധുവും ബന്ധുക്കളും പൂക്കളും ധൂപങ്ങളുമായി അവരെ എതിരേറ്റു.
കറാച്ചിയിലെ ഏറ്റവും വലിയ ബാൻഡായിരുന്നു വാദ്യഘോഷം മുഴക്കിയത്.
പിമ്പിൽ തിളങ്ങുന്ന വേഷത്തിൽ നർത്തകർ.
മുമ്പിൽ കുതിരമേൽ വിവാഹത്തിന്റെ നവാസി ഉറക്കെ വിളിച്ചു പറഞ്ഞു:
“വരൻ റിസ്വാൻ ഷഹബാത്ത് കെസ്‌ക്കർ, പിതാവ് ഷെഹ്‌സാദ്, മാതാവ് റൂബിയാത്ത് , വധു ലത്തീഫാ യുഹാനാ നഖ്‌വി പിതാവ് യൂസുഫ് മാതാവ് ഹാഗാർ നിക്കാഹ് ഷാമിയാനയിലേക്ക് സ്വാഗതം ....”
അകത്ത് മൗലവിയുടെ മുമ്പിലേക്ക് ബാരാത്ത് പ്രവേശിച്ചു.
വധുവിനോടൊപ്പം സ്ത്രീകളും വരനോടൊപ്പം പുരുഷന്മാരും അതീവഭംഗിയുള്ള സപ്രമഞ്ചത്തിൽ ഇരുന്നു.
"വധുവിന്റെ വാലിയത്ത്, പിതാവ്‍ വരനിൽ നിന്ന് മെഹർ സ്വീകരിച്ചാലും.."
മൗലവി നിർദ്ദേശിച്ചു.
വെള്ളിപ്പാത്രത്തിൽ വരൻ റിസ്വാൻ വധുവിന്റെ പിതാവ് യൂസുഫിന് മെഹർ നൽകി.
"കുബൂൽ റിവാസ് തുടങ്ങട്ടെ,"
മൗലവി പറഞ്ഞു.
മൗലവി വിശുദ്ധ ഖുർആൻ എടുത്തു. കണ്ണുകളടച്ചു പ്രാർത്ഥിച്ചതിന് ശേഷം അടയാളം വെച്ച ഭാഗമെടുത്ത് വായിച്ചു.
"ഇനി ലിജാബ് എ
💬 Comments
View all comments