Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 14 [SmiTHA]
കുബൂൽ..."
മൗലവി പറഞ്ഞു.
അൽപ്പ നിമിഷത്തെ പ്രാർത്ഥനയ്ക്ക് ശേഷം മൗലവി വരനോട് ചോദിച്ചു.
"കുബൂൽ ആണോ?"
"കുബൂൽ ആണ്"
റിസ്വാൻ പറഞ്ഞു.
പിന്നെ സുന്ദരിയായ നാണം കലർന്ന പുഞ്ചിരിയോടെ വരനെ നോക്കി.
പിന്നെ മൗലവി വധുവിനോട് ചോദിച്ചു.
"കുബൂൽ ആണോ?"
ഹിജാബിൻറെ സുതാര്യതയിലൂടെ വധു ആദ്യം നാണത്തോടെ റിസ്വാനെ നോക്കി.
പിന്നിൽ കണ്ണുകളിൽ പവിഴം തോൽക്കുന്ന തിളക്കത്തോടെ പറഞ്ഞു.
"കുബൂലാണ്.."
"ഇനി നിക്കാഹ് നാമാ..."
ഒരു ഖാസി ക്രീം നിറത്തിലുള്ള ഉടമ്പടി പത്രങ്ങൾ കൊണ്ടുവന്നു.
പിന്നെ വിശുദ്ധ ഖുർആൻ വായിക്കപ്പെട്ടു.
വരനും വധുവും സാക്ഷികളും ഒപ്പുവച്ചു.
"ഖുത്ബാ നടക്കട്ടെ!"
മൗലവി പ്രഖ്യാപിച്ചു.
വരനും വധുവും വിശുദ്ധ ഖുർആനിൽ തൊട്ട് പ്രതിജ്ഞ ചെയ്തു.
"ദുറൂദ്..."
മൗലവി പറഞ്ഞു.
വരന്റെയും വധുവിന്റെയും രക്ഷകർത്താക്കൾ അനുഗ്രഹപ്രാർത്ഥന ചൊല്ലി. ആർസി മുഷറഫിന് ശേഷം രുഖ്സാത്ത് ചൊല്ലാൻ എല്ലാവരും എഴുന്നേറ്റു. വധു വരന്റെ അമ്മയുടെ അടുത്തേക്ക് ചെന്ന് അവരുടെ ആശ്ലേഷം സ്വീകരിച്ചു. പിന്നെ വിശുദ്ധ ഖുർആനെടുത്ത് വരന്റെ 'അമ്മ വധുവിന്റെ ശിരസ്സിൽ തൊട്ടു.
അതിന് ശേഷം മൗലവി വലിമ ചൊല്ലി.
വലിമയ്ക്ക് ശേഷം ജനറൽ ജഹാംഗീർ ഖറാമത്തും റോഷൻ ദുറാനിയും ദാവൂദിന്റെ പിമ്പിലേക്ക് ചെന്നു.
"ഷെഹ്‌സാദ് ഭായി.."
ജനറൽ അയാളുടെ കാതിൽ മന്ത്രിച്ചു.
"കറാച്ചിയിലേക്കല്ല...ഐ എസ് ഐ സേഫ് ഹൗസിലേക്കാണ് പോകേണ്ടത്..."
"പ്രോബ്ലം ഉണ്ടോ?"
ദാവൂദ് അതെ സ്വരത്തിൽ അയാളോട് മന്ത്രിച്ചു.
"ഉണ്ട്,"
ജനറൽ പറഞ്ഞു.
"ഷെറാട്ടണിൽ നടന്നതിനേക്കാൾ വലുത്. ഇന്റലിജൻസ് റിപ്പോർട്ട് ആണ്. രണ്ട് ടീമുകളായാണ് റോ വന്നിരിക്കുന്നത്. ഒന്ന് പരാജയപ്പെട്ടാൽ അടുത്തത് ...ആദ്യത്തെ നമ്മൾ പരാജയപ്പെടുത്തിയില്ലേ...?"
"ശരി..."
ദാവൂദ് ഫ്രണ്ട് ഗേറ്റിലേക്ക് തിരിഞ്ഞു.
"ഭായി..."
ജനറൽ വിളിച്ചു.
ദാവൂദ് തിരിഞ്ഞു നിന്നു.
ചോദ്യരൂപത്തിൽ ജനറലിനെ നോക്കി.
"അതിലെയല്ല..."
ജനറൽ ഇടത് വശത്തെ ഗേറ്റിലേക്ക് നോക്കി.
"ഇതിലെ.."
"ഓക്കേ...'
ദാവൂദ് ചിരിച്ചു.
പിന്നെ ഇടത് വശത്തെ ഗേറ്റിലേക്ക് തിരിഞ്ഞു.
ഗേറ്റിന് വെളിയിൽ കടന്ന് ദാവൂദ് അകത്തേക്ക് നോക്കി.
"ഇക്രം എവിടെ?"
അയാൾ ചുറ്റും നോക്കി.
ഹാളിന് സമീപം റിസ്വാനോടും ലത്തീഫയോടും വർത്തമാനം പറഞ്ഞു നിൽക്കുന്ന ഇക്രമിനെ അയാൾ കണ്ടു.
"ഇക്രാം!"
ദാവൂദ് ഉറക്കെ വിളിച്ചു.
💬 Comments
View all comments