0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 14 [SmiTHA]

Author : സ്മിത Read All Parts 243

ഇക്രം തിരിഞ്ഞു നോക്കി.

"വാ! വന്ന് വണ്ടിയിൽ കയറ്,"

പാക്കിസ്ഥാന്റെ ദേശീയ മൃഗമായ മാർഖോറിന്റെ ചിഹ്നം പതിപ്പിച്ച വാഹനത്തിന്റെ ഡോർ റോഷൻ ദുറാനി തുറന്നു.

ആദ്യം ദാവൂദും പിന്നെ ഇക്രവും വാഹനത്തിലേക്ക് കയറി.

വലത് വശത്തെ ഗേറ്റിന് വെളിയിൽ അതൊക്കെ കണ്ടുനിൽക്കയായിരുന്ന ഫൈസലും സംഘവും അമ്പരന്നു.

"ച്ചെ!!"

ഫൈസൽ മുഷ്ടി ചുരുട്ടി സീറ്റിലിടിച്ചു.

"നൗ! ആക്റ്റിവേറ്റ് പ്ലാൻ ബി!"

അയാൾ പറഞ്ഞു.

“അർജുനോട് പറ!"

****************************************************

ഡോബ്രി ഫാം ഹൗസിന് രണ്ടുകിലോമീറ്റർ അകലെ ഖിജോൾ ഗ്രാമം.

പച്ചപ്പിന് നടുവിലുള്ള ഗ്രാമ പാതയിലൂടെ ഐ എസ് ഐയുടെ വാഹനവും അതിന്റെ മുമ്പിലും പിമ്പിലും സുരക്ഷാഉദയഗസ്ഥന്മാരുടെ വാഹനങ്ങളും നീങ്ങിക്കൊണ്ടിരുന്നു.

മുൻ സീറ്റിൽ ദാവൂദ് ഇബ്രാഹിമും അയാളുടെ അടുത്ത് ഇക്രവും പിന് സീറ്റിൽ ജനറൽ ഖറാമത്തും അയാളുടെ തൊട്ടടുത്ത് റോഷൻ ദുറാനിയുമിരുന്നിരുന്നു.

പെട്ടെന്ന് ഇക്രം തന്റെ മൊബൈലെടുത്തു.

"ഹലോ ഇർഫാൻ...ഏഹ് ..എന്താ ...കുഴപ്പമോ..റോ...എന്താ ..ഇറങ്ങാനോ? പറ്റില്ല ..ഞാൻ ഷെഹ്‌സാദ് ഭായിയുടെ കൂടെയാണ്..അങ്ങനെ നീ പറഞ്ഞാലൊന്നും എനിക്ക് ഇറങ്ങാൻ പറ്റില്ല...."

അത് പറഞ്ഞ് അരിശത്തോടെ അവൻ ഫോൺ പോക്കറ്റിലേക്ക് വെച്ചു.

"എന്താ?"

കൈയുയർത്തി ദാവൂദ് അവനോട് ചോദിച്ചു.

"ഒന്നുമില്ല ഭായ്ജാൻ..."

ഇക്രം പറഞ്ഞു.

കാർ ഒരു റെയിൽവേ ഗേറ്റിനോട് സമീപിച്ചു.

പെട്ടെന്ന് ദൂരെ നിന്ന് ഒരു ട്രെയിൻ വരുന്നതിന്റെ ശബ്ദം കേട്ടു.

റയിൽവേ ഗേറ്റടഞ്ഞു.

"ഈ സമയത്ത് ഇതിലെ ഏതാണ് ഒരു ട്രെയിൻ?"

ദാവൂദ് അദ്‌ഭുതപ്പെട്ടു.

പിമ്പിൽ നിന്ന് എന്തോ ശബ്ദം കേട്ട് അയാൾ പുഞ്ചിരിച്ചു.

"ജനറൽ ഭായി..."

അയാൾ പിമ്പോട്ട് മുഖം തിരിച്ചുകൊണ്ടു പറഞ്ഞു.

"പ്ലാൻ കൊള്ളാം! എവിടെ വെച്ച് എന്നെ തീർക്കാനാ പരിപാടി?"

ആ നിമിഷം ജനറൽ ഖറാമത്തിന്റെയും റോഷന്റെയും കൈകളിൽ ആയുധങ്ങൾ പ്രത്യക്ഷപ്പെട്ടു.

പോക്കറ്റിൽ നിന്ന് തോക്കെടുക്കാൻ തുടങ്ങിയ ഇക്രമിനെ അയാൾ തടഞ്ഞു.

"ഇക്രം! വേണ്ട! ഈ വണ്ടി മാത്രമല്ല..ഈ ….ഈ നാടും ഈ ചെറ്റകളുടെയാ...ഇവമ്മാരുടെ മേത്ത് മണ്ണുവീണാൽ പിന്നെ അത് വലിയ പ്രശ്നമാകും..."

അപ്പോഴേക്കും ഒരു ഗുഡ്‌സ് ട്രെയിൻ അതിലൂടെ പാഞ്ഞുപോയി.

ഗേറ്റ് തുറക്കപ്പെട്ടു. വാഹനവ്യൂഹം വീണ്ടും ഒരു കിലോമീറ്റർ കൂടി ഉള്ളിലേക്ക് പോയി.

മുമ്പിലെ വാഹനങ്ങൾ നിൽക്കപ്പെട്ടു.

💬 Comments

View all comments