Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 14 [SmiTHA]
പിമ്പിലേയും ദാവൂദ് കയറിയ വാഹനവും.
വിജനമായ ഇടം. പാതയോരം നിറയെ പച്ചപ്പുകൾ. അതിനപ്പുറത്ത് വലിയ മരങ്ങൾ വളർന്ന് നിന്നു.
ഇടത് വശത്ത് ഉപേക്ഷിക്കപ്പട്ട ഫാൿറ്ററിക്കെട്ടിടങ്ങൾ.
പരിസരത്ത് ആരുമുണ്ടായിരുന്നില്ല. മുമ്പിലും പിമ്പിലും നിർത്തിയ വാഹനങ്ങളിൽ നിന്ന് ആയുധധാരികളായ പട്ടാളക്കാർ ചാടിയിറങ്ങി.
ദാവൂദിനും ഇക്രമിനും മുമ്പിൽ തോക്കുകൾ ചൂണ്ടി അവർ വലയം തീർത്തു.
"ഷുക്രിയാ..."
ദാവൂദ് ജനറൽ ഖറാമത്തിനോട് പറഞ്ഞു.
"മകന്റെ നിക്കാഹ് കഴുയുംവരെ കാത്തിരിക്കാൻ ക്ഷമ കാണിച്ചല്ലോ!"
"പഴയ ഒരു സുഹൃത്തിനോട് അത്രയെങ്കിലും ചെയ്യണ്ടേ?"
പരിഹാസ്യമായ പുഞ്ചിരിയോടെ ജനറൽ തിരിച്ചടിച്ചു.
നിസ്സഹായത ഭാവിച്ച് ദാവൂദ് ഇബ്രാഹിം തലകുലുക്കി.
"പക്ഷെ ..പക്ഷെ എന്തായിത് ജനറൽ..? ബോംബെ പോലീസിന്റെ നിലവാരം പോലും നിങ്ങൾക്കില്ലേ എന്നെ കൊല്ലുന്ന കാര്യത്തിലെങ്കിലും? "
അയാൾ വിജയിയെപ്പോലെ പുഞ്ചിരിച്ചു.
"എന്നെ എത്ര ഈസിയായി കൊല്ലാമെന്നാണ് നിങ്ങൾ കരുതുന്നത് ജനറൽ ഭായി? ഇക്രമിനെ നിങ്ങൾക്കറിയുമോ? എന്റെ ഊഹം ശരിയാണ് എങ്കിൽ ഇക്രത്തിന്റെ മൊബൈലിൽ നിന്ന് ഇതിനോടകം മെസേജ് പോയിട്ടുണ്ട് എന്റെ ആളുകൾക്ക്! ചിലപ്പോൾ അവർ നിങ്ങളെ വളഞ്ഞിരിക്കുകയുമാവാം!"
"ഏഹ്!"
ജനറൽ ചുറ്റും നോക്കി.
അയാൾക്ക് പക്ഷെ അടുത്തൊന്നും ആരെയും കാണാൻ സാധിച്ചില്ല.
ഭയാക്രാന്തനായി റോഷൻ ദുറാനി ഇക്രമിന്റെ കയ്യിൽ നിന്ന് അയാളുടെ മൊബൈൽ പിടിച്ചു വാങ്ങിച്ചു .
ഓൺ ചെയ്തു.
മെസേജ് ഫോൾഡർ എടുത്തു.
"ഇർഫാൻ, ഐ എസ് ഐ സേഫ് ഹൗസിലേക്ക് പോകുന്നു...ആളുകളെ ഒരുക്കുക..."
അയാൾ ആ മെസേജ് വായിച്ചു.
"ഷിറ്റ്!!"
റോഷൻ ആ മൊബൈൽ ദേഷ്യത്തോടെ എറിഞ്ഞുടച്ചു.
ആ നിമിഷം റോഷന്റെ നെറ്റി തുളച്ച് വെടിയുണ്ട പുറത്ത് വന്നു.
സുരക്ഷാ ഉദ്യോഗസ്ഥർ ചുറ്റും നോക്കി.
ആ തക്കത്തിന് തോക്കെടുത്ത് ഇക്രാം അവരെ വെടിവെച്ചു. ഒന്ന് രണ്ട് പട്ടാളക്കാർ വീണു.
ജനറൽ ഖറാമത്ത് വെടിവെച്ചതാരെന്നറിയാൻ തിരിഞ്ഞു നോക്കി.
പിശാചിനെ കണ്ടത് പോലെ അയാൾ വിറച്ചു.
ഉപേക്ഷിക്കപ്പെട്ട ഫാക്റ്ററിയുടെ തകർന്ന് ജനലിനപ്പുറം കലാഷ്നിക്കോവ് ചലിപ്പിക്കുന്ന ഫൈസൽ ഗുർഫാന് ഖുറേഷി!
നടരാജ ശിവതാണ്ഡവത്തിലെന്നപോലെ അയാളുടെ കൈകൾ ചലിക്കുകയാണ്!
ഫാക്റ്ററിയുടെ പിമ്പിൽ നിന്ന് കലാഷ്നിക്കോവ്മായി സിദ്ധാർത്ഥ് വായുവിലുയർന്നു പൊങ്ങുന്നു.
അയാളുടെ കണ്ണുകൾ ഉന്മാദിയെപ്പോലെ വെടിയുതിർക്കുന്ന ഇക്രമിലാണ്.
ഇക്രം പക്ഷെ അയാളെ കാണുകയുണ്ടായില്ല.
ഇക്രത്തിന്റെ
💬 Comments
View all comments