0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 14 [SmiTHA]

Author : സ്മിത Read All Parts 248

പിമ്പിൽ നൃത്തമുദ്രകളോടെ നിൽക്കുന്ന പർവീണിനെ സിദ്ധാർത്ഥ് കണ്ടു... പർവീൺ....!

ഞാൻ പ്രണയിച്ചതും കാമിച്ചതും ഒരുവളെ മാത്രമാണ്...

ഒരുവളുടെ ദേഹത്തിന്റെ പ്രണയച്ചൂട് മാത്രമേ എന്റെ ആത്മാവിനെ തപിപ്പിച്ചിട്ടുള്ളൂ....

ഒരുവളുടെ കണ്ണുകളിൽ മാത്രമേ ഞാൻ എന്റെ തന്നെ ജീവന്റെ പവിഴമുത്തുകൾ കണ്ടിട്ടുള്ളൂ...

അയാളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. ഉയർത്തിയ കൈകളിൽ തോക്കുമായി അയാൾ വീണ്ടും ചാടിയുയർന്നു.

വായുവിൽ ഉയർന്നു നിൽക്കുമ്പോൾ അയാൾ ഇടത് കൈകൊണ്ട് പോക്കറ്റിൽ നിന്ന് കത്തിയെടുത്തു.

സൂര്യവെളിച്ചം തട്ടി അതിന്റെ മൂർച്ച തിളങ്ങി.

ഊരിപ്പിടിച്ച കത്തിയോടെ അയാൾ വിക്രമിന്റെ തലയുടെ മുകളിൽ ഉയർന്നു.

ഒന്ന് കറങ്ങി തിരിഞ്ഞ ഇക്രം തന്റെ കഴുത്തിന് നേരെ താഴ്ന്ന് വരുന്ന കത്തിയുടെ വെള്ളിത്തിളക്കം കണ്ടു.

അടുത്ത നിമിഷം അയാളുടെ കഴുത്ത് വരഞ്ഞ് മുറിച്ചു കൊണ്ട് സിദ്ധാർത്ഥ് നിലത്ത് നിന്നു.

കഴുത്തിലെ അർദ്ധവൃത്താകൃതിയിൽ, ആഴത്തിലുള്ള മുറിവിൽ നിന്ന് ഇരുണ്ട ചോരയുടെ പ്രവാഹം അയാൾ വിവാഹച്ചടങ്ങിൽ അണിഞ്ഞ വെള്ള കുർത്തയെ നനച്ചു.

പ്രാണൻ വേർപെടും മുമ്പ്, തുറന്ന വായോടെ, തന്റെ നെറ്റിക്ക് നേരെ ചൂണ്ടിയ തോക്കുമായി നിൽക്കുന്ന സിദ്ധാർത്ഥത്തിന്റെ മുഖത്തേക്ക് ഇക്രം നോക്കി.

"പർവീൺ ഖുർഷിദയ്ക്ക് വേണ്ടി..."

കേൾവിയുടെ അവസാന തന്മാത്രയും കാതുകളിൽ നിന്ന് നിഷ്ക്രമിക്കുന്നതിന് മുമ്പ് ഇക്രം അത് കേട്ടു.

പിന്നെ തുറന്ന വായിലൂടെ ഒരു വെടിയുണ്ട അയാളുടെ തലതുളച്ചു കടന്നു. ഐ എസ് ഐ ചിഹ്നമായ മഖോറിന്റെ ചിത്രം പതിപ്പിച്ച വാഹനം അവിടെ നിന്ന് അകന്നുപോയി.

"ജനറൽപോയത് നന്നായി,"

ഫൈസൽ സ്വയം പറഞ്ഞു.

"അല്ലായിരുന്നെങ്കിൽ സിദ്ധു അയാളെ വെടിവെച്ചട്ടേനെ...അങ്ങനെ സംഭവച്ചാൽ!"

നിലത്തു വീണ ദാവൂദ് ഇബ്രാഹിം പിടഞ്ഞെഴുന്നേറ്റു.

അയാൾക്ക് ഒന്നും മനസിലായില്ല.

വിഷമിച്ച് കണ്ണുകൾ തുറന്ന് അയാൾ ചുറ്റും നോക്കി.

ചിതറിയ കരിയിലകൾ പോലെ പലയിടത്തും വീണു കിടക്കുന്ന പട്ടാളക്കാർ.

വെടിയുണ്ടകളേറ്റ് തുളഞ്ഞ വാഹനങ്ങൾ.

പക്ഷെ ഒരു കാഴ്‌ച്ച അയാളുടെ ചോരയെ അക്ഷരാർത്ഥത്തിൽ മരവിപ്പിച്ചു.

കഴുത്ത് പിളർന്നു കിടക്കുന്ന ഇക്രമിന്റെ ശരീരം.

തനിക്ക് ചുറ്റും നിൽക്കുന്നവരെ കാണാൻ അയാൾ കണ്ണുകൾ തിരുമ്മി നോക്കി.

ചൂണ്ടിയ തോക്കുകൾക്ക് പിമ്പിൽ ഫൈസൽ ഗുർഫാൻ ഖുറേഷി, ഷഹാന സാദിഖ്, സിദ്ധാർത്ഥ് സൂര്യവൻഷി , അർജ്ജുൻ റെഡ്ഢി.

"യൂ

💬 Comments

View all comments