0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 15 [SmiTHA] [ദ എൻഡ്]

Author : സ്മിത Read All Parts 459

സ്വരത്തിൽ പറഞ്ഞു.

"സകലതിനെയും വിൽക്കുകയും ചെയ്യാം...ചിലതിനെ പണം കൊണ്ട് ..ചിലതിനെ ...എന്താ പറയുക ....ങ്ഹാ .ബന്ധങ്ങൾ കൊണ്ട് ...ഇമോഷൻസ് കൊണ്ട്...."

"വായടയ്ക്ക്!"

സിദ്ധാർത്ഥ് തോക്ക് ചൂണ്ടി.

"നിങ്ങൾക്ക് നിങ്ങളുടെ കുഞ്ഞിനേയും ഭാര്യയേയും വേണ്ടേ ഫൈസൽ ഭായി?"

അയാൾ പെട്ടെന്ന് ചോദിച്ചു.

"നിന്നോടാ പറഞ്ഞെ സുവർ കി ബച്ചാ, വായടയ്ക്കാൻ!"

പക്ഷെ ഫൈസൽ ഒരു പ്രത്യേക ഭാവത്തോടെ ദാവൂദിനെ നോക്കി.

"എന്റ ഭാര്യയും കുഞ്ഞും മരിച്ചു...!"

അയാൾ പറഞ്ഞു.

"ഇല്ല ഫൈസൽ ഭായി ...ഒരിക്കലുമില്ല...അവർ ജീവനോടെയുണ്ട്!"

ഇതുവരെയറിയാത്ത വിസ്മയത്തോടെ, ഇതുവരെ അനുഭവിക്കാത്ത ആനന്ദാതിരേകത്തോടെ ഫൈസൽ ദാവൂദിനെയും കൂട്ടുകാരെയും മാറി മാറി നോക്കി.

"ഫൈസൽ, ഈ പന്നീടെ മോൻ പറയുന്നത് വിശ്വസിക്കരുത്... !! ഇവനെയിന്ന് ഞാൻ!"

സിദ്ധാർത്ഥ് അയാളുടെ കഴുത്തിന് ഞെക്കിപ്പിടിച്ചു.

ദാവൂദ് കുതറി സിദ്ധാർത്ഥിന്റെ പിടി വിടുവിച്ചു.

"ഛീ!"

ദാവൂദ് ഗർജ്ജിച്ചു.

"നീ എന്നെ ഒന്നും ചെയ്യാൻ പോകുന്നില്ല! നീ എന്നെ കൊല്ലാൻ പോകുന്നില്ല...കാരണവും എനിക്കറിയാം..നിങ്ങടെ റോയ്ക്ക് നിങ്ങടെ രാജ്യത്തിന് എന്നെ ജീവനോടെയല്ലേ വേണ്ടത്! അതല്ലേ നിങ്ങക്ക് കിട്ടിയിരിക്കുന്ന ഓർഡർ! അതുകൊണ്ട് ഒത്തിരിയങ്ങ്‌ ഒണ്ടാക്കണ്ട!!"

അയാൾ പിന്നെ ഫൈസലിനെ നോക്കി.

"ഫൈസൽ ഭായി ഒന്നാലോചിക്കൂ...കുടുംബോം കുട്ടികളും ഒന്നും ഇല്ലാത്ത ഇവരുടെ വാക്ക് നിങ്ങൾ കേൾക്കരുത്! ഒരു മകന്റെ വില എനിക്കറിയാം...വേണ്ടേ? നിങ്ങൾക്ക് നിങ്ങളുടെ ഭാര്യയെ വേണ്ടേ? മകനെ വേണ്ടേ?"

"യൂ ..ബ്ലഡി ...!!"

ഷഹാന കാലുയർത്തി ദാവൂദിനെആഞ്ഞു തൊഴിച്ചു. മുരണ്ടുകൊണ്ട് അയാൾ നിലത്തേക്ക് വീണു.

"ഫൈസൽ ഭായി,"

അടിവയർ പൊത്തിപ്പിടിച്ചുകൊണ്ട് അയാൾ എഴുന്നേറ്റു.

"നിങ്ങളുടെ ഭാര്യ ലണ്ടനിലേക്ക് പോവുകയായിരുന്നില്ലേ? നിങ്ങളുടെ മകനും അവരോടൊപ്പമുണ്ടായിരുന്നില്ലേ? ഇതൊക്കെ എനിക്ക് എങ്ങനെ അറിയാം! ചോദിക്ക്! ഇതൊക്കെ എനിക്ക് എങ്ങനെ അറിയാം? അതുകൊണ്ടാ ഞാൻ പറയുന്നേ! എന്നെ വിശ്വസിക്ക്! നിങ്ങളുടെ മകനും ഭാര്യയും ജീവിച്ചിരിപ്പുണ്ട്..."

"ഫൈസൽ!"

സിദ്ധാർത്ഥ് അലറി.

"ഇയാളെ വിശ്വസിക്കരുത്! ഇവൻ കള്ളനാണ്! കള്ളക്കടത്തുകാരനാണ്! കൊലപാതകിയാണ്! ബലാത്സംഗക്കാരനാണ്!"

"ഫ!!"

ദാവൂദ് സിദ്ധാർത്ഥിന് നേരെ ആക്രോശിച്ചു.

"നിന്റെ ആരെയാടാ പന്നീ ഞാൻ ബലാത്സംഗം ചെയ്തേ! ഖുദാ കസം ഹറാമീ, ഇനിയത് പറഞ്ഞാൽ!"

ദേഷ്യം നിയന്ത്രിക്കാൻ സിദ്ധാർത്ഥിനായില്ല. അയാളുടെ ഉരുക്ക് മുഷ്ടി ദാവൂദിന്റെ ചുണ്ടുകൾക്ക് മേലെ ഇടിഞ്ഞമർന്നു.

💬 Comments

View all comments