0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 15 [SmiTHA] [ദ എൻഡ്]

Author : സ്മിത Read All Parts 460

"ഓഓഓഹ്‌!!"

മൂക്കും വായും പൊത്തി അയാൾ നിലവിളിച്ചു.

വിരലുകൾക്കിടയിലൂടെ കൊഴുത്ത ചോരയൊഴുകി നിലത്തേക്ക് വീണു.

"ഫൈസൽ ..ഫൈസൽ ഭായി..."

വിക്കി വിറച്ചുകൊണ്ട് ദാവൂദ് തുടർന്നു.

"ഞാൻ പറയുന്നത് സത്യമാണോ എന്ന് ഒന്ന് പരീക്ഷിച്ച് നോക്കുകയെങ്കിലും ചെയ്തു കൂടെ..ഞാൻ പറയുന്ന ഒരു നമ്പറിലേക്ക് വിളിക്കൂ ..എയ്റ്റ് ത്രീ ട്രിപ്പിൾ ഫോർ..."

"ഫൈസൽ ..."

സിദ്ധാർത്ഥ് ഫൈസലിന്റെ മുമ്പിലേക്ക് വന്നു.

"വിശ്വസിക്കരുത് ..വിശ്വസിക്കരുത് ..ട്രാപ്പാണ് ...ട്രാപ്പ് ..നമ്മളെ പെടുത്തും..."

"ഷഹാന!"

ഫൈസൽ ഷഹാനയെ നോക്കി.

ആകാംക്ഷയോടെ അവൾ അവനെയും.

"തോക്ക് ഇവന്റെ മുഖത്ത് നിന്ന് മാറ്റരുത്!"

പിന്നെ അയാൾ സിദ്ധാർത്ഥിന്റെ മുഖത്തേക്ക് നോക്കി.

"നീയിങ്ങ് വന്നേ!"

ഫൈസൽ സിദ്ധാർത്ഥിന്റെ കയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു.

ഫൈസൽ സിദ്ധാർത്ഥിന്റെ സമീപത്തുള്ള ഒരു മാവിന്റെ നിഴലിലേക്ക്, തനിക്ക് കേൾക്കാൻ പറ്റാത്ത ഒരിടത്തേക്ക് മാറ്റി നിർത്തി സംസാരിക്കുന്നത് ഷഹാന കണ്ടു. ഫൈസൽ എന്തോ ഗൗരവമായി വിശദീകരിക്കുന്നു. സിദ്ധാർത്ഥ് ദേഷ്യത്തോടെ അതിനെ എതിർത്ത് സംസാരിക്കുന്നു. ഫൈസലിന്റെ ശബ്ദമുയരുന്നുണ്ട് എങ്കിലും അയാളുടെ വാക്കുകൾ അവൾക്ക് വ്യക്തമായി കേൾക്കാനായില്ല. സിദ്ധാർഥും അതിശക്തമായി ഫൈസലിന്റെ വാദങ്ങളെ പ്രതിരോധിക്കുന്നുണ്ട്.

അവസാനം ക്ഷുഭിതനായി സിദ്ധാർത്ഥ് ഫൈസലിന്റെ അടുത്ത് നിന്നും ഷഹാനയും ദാവൂദും നിൽക്കുന്നയിടത്തേക്ക് വന്നു.

അയാളെ ദേഷ്യം കൊണ്ട് വിറയ്ക്കുന്നത് അവൾ കണ്ടു.

അയാൾക്ക് പിന്നാലെ ഫൈസലും അങ്ങോട്ട് വന്നു.

ഫൈസൽ ദാവൂദിന്റെ നെഞ്ചിൽ തോക്ക് മുട്ടിച്ചു.

"നിന്നെ അങ്ങനെ ജീവനോടെ അങ്ങ് ഇന്ത്യയിലേക്ക് എത്തിക്കും ഞാൻ എന്ന് ആർക്കും വാക്ക് കൊടുത്തിട്ടൊന്നുമില്ല..."

ദാവൂദിന്റെ കണ്ണുകൾ വെളിയിലേക്ക് വരാൻ തുടങ്ങി.

"പക്ഷേ..."

ഫൈസൽ പറഞ്ഞു.

"മെഹ്‌നൂറും സുൾഫിയും ജീനാനോടെയുണ്ട് എന്ന് പറഞ്ഞത് കള്ളമാണെൽ ഖുദാ കസം, നിന്റെ ചങ്ക് ഞാൻ തൊളയ്ക്കും കാട്ടുപന്നീടെ മോനെ!"

"ഫൈസൽ എന്ത് ചെയ്യാൻ പോകുന്നു?"

ഷഹാന വിശ്വസിക്കാനാവാതെ ചോദിച്ചു.

"പോയിന്റ് നാൽപ്പത് ഐ ഐസ് ഐ ക്യാമ്പ് ഇവിടുന്ന് നാലുമണിക്കൂർ അകലെയാണ്...അവിടെ മെഹ്‌നൂറും സുൾഫിയും ഉണ്ട് എന്ന് ഇവൻ പറയുന്നു.ഇപ്പോൾ അങ്ങോട്ട് ഫോൺ ചെയ്യുന്നു ..ഉണ്ടെങ്കിൽ ..."

"ഉണ്ടെങ്കിൽ?"

വിശ്വസിക്കാനാവാതെ ഷഹാന ചോദിച്ചു.

"എങ്കിൽ ഇവനെയും കൊണ്ട് ഞാൻ അങ്ങോട്ട് പോകും!"

"ഓ! നോ! മൈ ഗോഡ്!"

ഷഹാന

💬 Comments

View all comments