0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 15 [SmiTHA] [ദ എൻഡ്]

Author : സ്മിത Read All Parts 461

തലയിൽ കൈ വെച്ച് ആശയറ്റവളെ പോലെ സിദ്ധാർത്ഥിന്റെ നേരെ നോക്കി.

"ഡയൽ ചെയ്യ്!"

ഫോൺ അയാൾക്ക് നൽകിക്കൊണ്ട് ഫൈസൽ പറഞ്ഞു.

ദാവൂദ് ഒരു നമ്പർ ഡയൽ ചെയ്തു.

"ആഹ്...ഇർഫാൻ ...അതെ ഷെഹ്‌സാദ് ...ഭായി മെഹ്‌നൂർ മേം സാബിനോ അവരുടെ മോനോ ഈ ഫോൺ കൊടുത്തേ ...ഫൈസൽ ഭായി ആണ് എന്ന് പറ!!"

എന്നിട്ട് ദാവൂദ് മൊബൈൽ ഫൈസലിന് തിരികെ കൊടുത്തു.

വിറയ്ക്കുന്ന കൈകളോടെ അയാൾ ആ ഫോൺ വാങ്ങി.

വിടർന്ന കണ്ണുകളോടെ അയാൾ സിദ്ധാർഥിനെയും ഷഹാനയെയും നോക്കി.

അവരാകട്ടെ ആശയറ്റവരായി അയാളെയും.

ഫൈസൽ ഫോൺ കാതോട് ചേർത്തു.

"അബ്ബൂ...."

ഫോണിലൂടെ സുൾഫിക്കറിന്റെ ശബ്ദം അയാൾ കേട്ടു.

"സുൾഫീ മേരേ ലാൽ ...മേരെ മുന്നാ ഉമ്മ ഉമ്മ ഉമ്മ..."

സന്തോഷം കൊണ്ട് ഭ്രാന്തമായി അയാൾ ഫോണിൽ തെരുതെരെ ഉമ്മ വെച്ചു.

"അബ്ബൂ എവിടെയാ..വേഗം ...."

സുൾഫിക്കറിന്റെ ശബ്ദം തടസ്സപ്പെട്ടു.

പകരം മറ്റൊരു ശബ്ദം അയാൾ കേട്ടു .

"ഷെഹ്‌സാദ് ഭായിയെയും കൊണ്ട് ഉടനെ പുറപ്പെടുക..നിങ്ങളുടെ ഭാര്യയും മകനും ഇവിടെ സുരക്ഷിതരാണ്!"

ഫൈസൽ ഷഹാനയെയും സിദ്ധാർഥിനെയും മാറി മാറി നോക്കി.

"ഷാഹീ ...സിദ്ധു ..മെഹ്‌നൂറും സുൾഫിയും ജീവനോടെയുണ്ട്..എന്നെ കാത്തിരിക്കുന്നു ....ഞാൻ പോകുവാ..."

"ഇല്ല ..."

സിദ്ധാർത്ഥ് പറഞ്ഞു.

"മിഷനിൽ ഓരോരുത്തർക്കും സംഭവിച്ചിട്ടുണ്ട് കുർബ്ബാനിയ്യത്ത്...നിങ്ങൾക്ക് മാത്രമല്ല..."

ഫൈസൽ അവരെ വീണ്ടും നോക്കി.

പിന്നെ തോക്കുയർത്തി.

തോക്ക് സിദ്ധാർത്ഥിന്റെ നേരെ ചൂണ്ടി.

"ഒരക്ഷരം...!"

അയാൾ പറഞ്ഞു.

"ഒരേയൊരക്ഷരം നീയിനി മിണ്ടിയാൽ സിദ്ധു...നീയീ സിന്ധിനപ്പുറം പോകില്ല..."

പിന്നെ അയാൾ ദാവൂദിനെ നോക്കി.

അയാളുടെ മുഖത്ത് അതിരില്ലാത്ത സന്തോഷം എല്ലാവരും കണ്ടു.

പിന്നെ കാറുകൾ കിടക്കിന്നിടത്തേക്ക് അയാൾ നോക്കി.

"നടക്ക് അങ്ങോട്ട്!"

കാറുകളിലേക്ക് നോക്കി ഫൈസൽ പറഞ്ഞു.

ദാവൂദ് അങ്ങോട്ട് നടന്നു.

ഫൈസൽ പിന്നാലെയും.

"ഡിക്കി തുറക്ക്!"

ചുവന്ന അറ്റ്‌ലസ് ഹോണ്ടയിലേക്ക് നോക്കി ഫൈസൽ പറഞ്ഞു.

ഒന്നും മനസ്സിലാകാത്തവനെ പോലെ ദാവൂദ് അയാളെ നോക്കി.

"ഈ മിഷന്റെ ക്യാപ്റ്റൻ ഞാൻ തന്നെയാണ് എന്ന് നിങ്ങളല്ലേ പറഞ്ഞത്? അതുകൊണ്ട് മിഴിച്ചുനോക്കാതെ ഡിക്കി തുറക്ക്,"

ദാവൂദ് ഡിക്കി തുറന്നു.

"കയറ്!"

ഫൈസൽ പറഞ്ഞു.

ദേഷ്യം കത്തുന്ന കണ്ണുകളോടെ ദാവൂദ് ഡിക്കിയ്ക്കുള്ളിൽ

💬 Comments

View all comments