0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 15 [SmiTHA] [ദ എൻഡ്]

Author : സ്മിത Read All Parts 462

കയറി.

ഫൈസൽ ഡിക്കി അടച്ചു.

ആ കാഴ്ച്ചകളത്രയും നിസ്സഹായതയോടെ നോക്കി നിൽക്കാനേ ഷഹാനയ്ക്കും സിദ്ധാർത്ഥിനുമായുള്ളൂ.

********************************

പോയിന്റ്റ് നാൽപ്പത് ഐ എസ് ഐ ക്യാമ്പ് ഓഫീസ്.

ശീതീകരിച്ച മുറിയിൽ കസേരയിൽ കണ്ണുകളടച്ച് ചാരി കിടക്കുകയായിരുന്നു, മെഹ്‌നൂർ

യൂസുഫ് ഇപ്പോൾ വരും.

ഇന്നലെ മുതൽ മനസ്സിൽ ഒരേയൊരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളൂ.

പോലീസ് പറയുന്നത് പോലെയൊന്നും ആയിരിക്കരുതേ എന്ന്.

അത് സത്യമായി തീർന്നിരിക്കുന്നു.

അതുകൊണ്ടാണല്ലോ യൂസുഫിനോടൊപ്പം പോകാൻ പോലീസ് തങ്ങളെ അനുവദിച്ചിരിക്കുന്നത്.

"അബ്ബൂ എപ്പോൾ വരും അമ്മി?"

സുൾഫിക്കർ ചോദിച്ചു.

"ഇപ്പോൾ വരും മോനെ..."

"നമ്മൾ ഒരുമിച്ച് ലണ്ടനിൽ പോകും അല്ലെ?"

അവൻ വീണ്ടും ചോദിച്ചു.

അവന്റെ മനോഹരമായ നുണക്കുഴികളിൽ അവൾ വാത്സല്യത്തോടെ നോക്കി.

"ഇപ്രാവശ്യം മഞ്ഞുവീണു എന്നൊക്കെ പറഞ്ഞ് നമ്മുടെ യാത്ര മുടങ്ങുമോ അമ്മി?"

"ഇല്ല മോനെ..പ്രാവശ്യം യാത്ര മുടങ്ങില്ല..."

"നമ്മൾ മൂന്ന് പേരും ഒരുമിച്ച് പോകും അല്ലെ?"

"അതെ ..നമ്മൾമൂന്നുപേരും ഒരുമിച്ച് ...ആബ്ബൂ അമ്മി പിന്നെ അബ്ബൂൻറെയും അമ്മീടെയും കൊച്ചു സുൾഫി ..അങ്ങനെ മൂന്ന് പേരും ഒരുമിച്ച് പോകും..."

അത് പറഞ്ഞ് അവൾ അവന്റെ കവിളിൽ തലോടി.

അപ്പോഴേക്കും ഒരുദ്യോഗസ്ഥൻ രണ്ടു ഗ്ളാസ്സുകളിൽ മുന്തിരി ജ്യൂസുമായി അവരെ സമീപിച്ചു.

അതേ സമയം ക്യാമ്പ് ഓഫീസിന്റെ മുൻഭാഗത്ത് ജനറൽ ജഹാംഗീർ ഖറാമത്ത് അവസാന നിർദ്ദേശവും നല്കിക്കഴിഞ്ഞ് തന്റെ അനുചരന്മാർ നോക്കി.

"ഓർമ്മയുണ്ടല്ലോ,"

അദ്ദേഹം തന്റെ മുമ്പിൽ നിൽക്കുന്ന ആയുധധാരികളായ പട്ടാളക്കാരോട് ചോദിച്ചു.

"നമുക്ക് ഷെഹ്സാദിനെ ജീവനോടെ വേണ്ട,"

"അറിയാം സാർ!"

ചെറുപ്പക്കാരൻ പട്ടാളക്കാരൻ പറഞ്ഞു.

"ക്യാമ്പ് ഓഫീസിലേക്ക് ഫൈസൽ കാറോടിച്ചു കയറ്റും..."

ജനറൽ ഖറാമത്ത് തുടർന്നു.

"കാർ നിറയെ ആർ ഡി എക്സ് ആയിരിക്കും...അതുകൊണ്ട്..."

അയാൾ അൽപ്പ ദൂരെ കെട്ടിയ വേലിയ്ക്കരികിലേക്ക് ചൂണ്ടി.

"അവിടെ കാറെത്തുംമ്പോൾ ഷൂട്ടിങ് തുടങ്ങിയിരിക്കണം..."

"ഓക്കേ സാർ..."

മുന്തിരിജ്യൂസ് അവരുടെ മുമ്പിൽ കൊണ്ടുവെച്ചിട്ട് യൂണിഫോമിലെ ഉദ്യോഗസ്ഥൻ സുൾഫിയോട് പറഞ്ഞു.

"കുടിക്കൂ..."

അവൻ മെഹ്‌നൂറിനെ നോക്കി.

കുടിച്ചോളൂ എന്ന അർത്ഥത്തിൽ അവൽപുഞ്ചിരിയോടെ അവനെ നോക്കി.

സുൾഫിക്കർ ഗ്ളാസ്സെടുത്തു.

പിന്നെ അയാൾ ട്രേ മെഹ്‌നൂറിന്റെ നേരെ നീട്ടി.

"മാം സാഹിബാ ..കഴിക്കൂ.."

കൃതജ്ഞതയോടെ അവൾ അയാളെ നോക്കി ഗ്ലാസ്സെടുത്ത്

💬 Comments

View all comments