Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 15 [SmiTHA] [ദ എൻഡ്]
.
"ഷെഹ്‌സാദ് ഭായിയെയും കൊണ്ട് ഉടനെ പുറപ്പെടുക..നിങ്ങളുടെ ഭാര്യയും മകനും ഇവിടെ സുരക്ഷിതരാണ്!"
ഫൈസൽ ഷഹാനയെയും സിദ്ധാർഥിനെയും മാറി മാറി നോക്കി.
"ഷാഹീ ...സിദ്ധു ..മെഹ്‌നൂറും സുൾഫിയും ജീവനോടെയുണ്ട്..എന്നെ കാത്തിരിക്കുന്നു ....ഞാൻ പോകുവാ..."
"ഇല്ല ..."
സിദ്ധാർത്ഥ് പറഞ്ഞു.
"മിഷനിൽ ഓരോരുത്തർക്കും സംഭവിച്ചിട്ടുണ്ട് കുർബ്ബാനിയ്യത്ത്...നിങ്ങൾക്ക് മാത്രമല്ല..."
ഫൈസൽ അവരെ വീണ്ടും നോക്കി.
പിന്നെ തോക്കുയർത്തി.
തോക്ക് സിദ്ധാർത്ഥിന്റെ നേരെ ചൂണ്ടി.
"ഒരക്ഷരം...!"
അയാൾ പറഞ്ഞു.
"ഒരേയൊരക്ഷരം നീയിനി മിണ്ടിയാൽ സിദ്ധു...നീയീ സിന്ധിനപ്പുറം പോകില്ല..."
പിന്നെ അയാൾ ദാവൂദിനെ നോക്കി.
അയാളുടെ മുഖത്ത് അതിരില്ലാത്ത സന്തോഷം എല്ലാവരും കണ്ടു.
പിന്നെ കാറുകൾ കിടക്കിന്നിടത്തേക്ക് അയാൾ നോക്കി.
"നടക്ക് അങ്ങോട്ട്!"
കാറുകളിലേക്ക് നോക്കി ഫൈസൽ പറഞ്ഞു.
ദാവൂദ് അങ്ങോട്ട് നടന്നു.
ഫൈസൽ പിന്നാലെയും.
"ഡിക്കി തുറക്ക്!"
ചുവന്ന അറ്റ്‌ലസ് ഹോണ്ടയിലേക്ക് നോക്കി ഫൈസൽ പറഞ്ഞു.
ഒന്നും മനസ്സിലാകാത്തവനെ പോലെ ദാവൂദ് അയാളെ നോക്കി.
"ഈ മിഷന്റെ ക്യാപ്റ്റൻ ഞാൻ തന്നെയാണ് എന്ന് നിങ്ങളല്ലേ പറഞ്ഞത്? അതുകൊണ്ട് മിഴിച്ചുനോക്കാതെ ഡിക്കി തുറക്ക്,"
ദാവൂദ് ഡിക്കി തുറന്നു.
"കയറ്!"
ഫൈസൽ പറഞ്ഞു.
ദേഷ്യം കത്തുന്ന കണ്ണുകളോടെ ദാവൂദ് ഡിക്കിയ്ക്കുള്ളിൽ കയറി.
ഫൈസൽ ഡിക്കി അടച്ചു.
ആ കാഴ്ച്ചകളത്രയും നിസ്സഹായതയോടെ നോക്കി നിൽക്കാനേ ഷഹാനയ്ക്കും സിദ്ധാർത്ഥിനുമായുള്ളൂ.
********************************
പോയിന്റ്റ് നാൽപ്പത് ഐ എസ് ഐ ക്യാമ്പ് ഓഫീസ്.
ശീതീകരിച്ച മുറിയിൽ കസേരയിൽ കണ്ണുകളടച്ച് ചാരി കിടക്കുകയായിരുന്നു, മെഹ്‌നൂർ
യൂസുഫ് ഇപ്പോൾ വരും.
ഇന്നലെ മുതൽ മനസ്സിൽ ഒരേയൊരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളൂ.
പോലീസ് പറയുന്നത് പോലെയൊന്നും ആയിരിക്കരുതേ എന്ന്.
അത് സത്യമായി തീർന്നിരിക്കുന്നു.
അതുകൊണ്ടാണല്ലോ യൂസുഫിനോടൊപ്പം പോകാൻ പോലീസ് തങ്ങളെ അനുവദിച്ചിരിക്കുന്നത്.
"അബ്ബൂ എപ്പോൾ വരും അമ്മി?"
സുൾഫിക്കർ ചോദിച്ചു.
"ഇപ്പോൾ വരും മോനെ..."
"നമ്മൾ ഒരുമിച്ച് ലണ്ടനിൽ പോകും അല്ലെ?"
അവൻ വീണ്ടും ചോദിച്ചു.
അവന്റെ മനോഹരമായ നുണക്കുഴികളിൽ അവൾ
💬 Comments
View all comments