0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 15 [SmiTHA] [ദ എൻഡ്]

Author : സ്മിത Read All Parts 465

ശ്വസിക്കാനാവുന്നില്ല.

മൂക്കിലേക്ക് കൊഴുത്തതെന്തോ തിങ്ങി നിറയുന്നു...

അവൾ അവനെ തൊടാൻ ശ്രമിച്ചു.

അതിന് കഴിയുന്നതിനു മുമ്പ് അവൾ അവന്റെ ദേഹത്തേക്ക് വീണു.

അപ്പോൾ ഫൈസലിന്റെ ബ്ളാക്ക് കൊറോള വേലിക്കരികിലേക്ക് അടുക്കുകയായിരുന്നു.

അയാൾ ക്യാമ്പ് ബിൽഡിങ് കണ്ടു.

മുകളിൽ പാറിപ്പറക്കുന്ന ദേശീയ പതാകയുടെ പച്ച നിറവും.

ആ കെട്ടിടത്തിൽ,അതിനുള്ളിലെ ഒരു മുറിയിൽ തന്റെ മെഹ്‌നൂറുണ്ട്‌.തന്റെ സുൽഫിക്കറുണ്ട്.

ബ്ളാക്ക് കൊറോള വേലിയ്ക്ക് തൊട്ടടുത്തെത്തി.

പെട്ടെന്ന് ഗ്ളാസ് തുളച്ച് ഒരു വെടിയുണ്ട ഫൈസലിന്റെ ഇടത് തോളിൽ തറഞ്ഞു.

"ഖുദാ....!"

അയാൾ അലറിക്കൊണ്ട് കണ്ണുകളടച്ചു.

വേലി കടന്ന് ബ്ളാക്ക് കൊറോള മുമ്പോട്ട് നീങ്ങിയപ്പോൾ ഒരു വെടിയുണ്ട നെഞ്ചിലേക്ക് തുളഞ്ഞു കയറി.

കണ്ണുകളിൽ ഇരുട്ട് കയറുന്നത് അയാൾ കണ്ടു.

ഇരുട്ട് നീങ്ങിയപ്പോൾ യമുനയുടെ കരയിൽ, ശിവാലിക്കിന് താഴെ, വെള്ളാരം കണ്ണുകളും നിലം തൊടുന്ന മുടിയും ശിൽപ്പികൾ മാതൃകയാക്കുന്ന ഉടൽഭംഗിയുമുള്ള ഋതുജ ദേവ്ഗൺ നിൽക്കുന്നത് അയാൾ കണ്ടു.

"ഫൈസൽ! നിനക്കെന്നോട് ശരിക്കും സ്നേഹമുണ്ടോ?"

അങ്ങനെ ചോദിച്ചുകൊണ്ട് അവൾ അവനു നേരെ ഓടിവന്നു. ആലിംഗനം ചെയ്തു. അപ്പോഴാണ് അത് ഋതുജയല്ല ഷഹാനയാണ് എന്ന് അയാൾ മനസ്സിലാക്കിയത്.

"ഷഹീ.."

അയാൾ പ്രണയപൂർവ്വം മന്ത്രിച്ചു.

"യൂസുഫ്? ഈ ലോകത്ത് ഒന്നുമല്ലേ? എന്താ ഓർക്കുന്നത്?"

ഫൈസൽ കണ്ണ് തുറന്നപ്പോൾ മുമ്പിൽ നിൽക്കുന്നത് മെഹ്‌നൂറാണ്.

അവളുടെ ചുനരിയുടെ തുമ്പത്ത് പിടിച്ചുകൊണ്ട് നുണക്കുഴികൾ കാണിച്ച് സുൾഫിക്കർ പുഞ്ചരിച്ചു..

"അബ്ബൂ..."

അങ്ങനെ വിളിച്ചുകൊണ്ട് അവൻ അയാളുടെ നേരെ ഓടിയടുത്തു.

ക്യാമ്പ് ഓഫീസിന്റെ ഭിത്തിയിൽ തട്ടി കാർ നിന്നപ്പോൾ ജനറൽ ഖറാമത്തും മറ്റ് പട്ടാള ഉദ്യോഗസ്ഥന്മാരും കാറിനടുത്തേക്കടുത്തു.

ബോംമ്പ് -എക്സ്പ്ലോസീവ് ഡിറ്റക്റ്ററുകളുമായി സ്‌ക്വാഡ് ഉദ്യോഗസ്ഥർ മുമ്പിൽ നടന്നു.

"ഇല്ല..."

ഒരു ഉദ്യോഗസ്ഥൻ മാസ്ക്ക് ഊരിക്കൊണ്ട് പറഞ്ഞു.

"കാറിൽ ബോംബൊന്നും ഇല്ല സാർ,"

"ഷെഹ്സാദിനെയും യൂസുഫിനെയും പുറത്തെടുക്ക്!"

ജനറൽ ഉത്തരവിട്ടു.

പട്ടാളക്കാർ ഫൈസലിന്റെ ജീവനറ്റ ശരീരം കാറിന്റെ പുറത്തേക്കെടുത്തു.

"സാർ..വേറെ ആരുമില്ല!"

ഒരു പട്ടാളക്കാരൻ

💬 Comments

View all comments