0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 15 [SmiTHA] [ദ എൻഡ്]

Author : സ്മിത Read All Parts 466

വിളിച്ചു പറഞ്ഞു.

"എന്ത്?"

ജനറൽ ഖറാമത്ത് അന്തം വിട്ടു. പെട്ടെന്നയാൾക്ക് ഓർമ്മ വന്നു.

"ഡിക്കി തുറന്ന് നോക്ക്,"

ഒരു പട്ടാളക്കാരൻ ഡിക്കി തുറക്കാൻ തുടങ്ങിയപ്പോൾ ജനറലും അങ്ങോട്ടു വന്നു.

ജനറലും കൂടിയാണ് ഡിക്കി തുറന്നത്.

"മൈ ഗോഡ്!!"

ഡിക്കി ശൂന്യമായി കിടക്കുന്നത് കണ്ട് ജനറൽ ജഹാംഗീർ ഖറാമത്തും പട്ടാള ഉദ്യോഗസ്ഥന്മാരും എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു.

"മൂവ്"

കലിപ്പടങ്ങാതെ ജനറൽ ഗർജ്ജിച്ചു.

"മൂവ് റ്റു ദ ഗ്രേറ്റ് റാൻ ഓഫ് കച്ച്!"

*******************************************

അതേ സമയം അഞ്ചു മണിക്കൂർ നേരത്തെ മരണ വേഗതയിലുള്ള യാത്രയ്ക്ക് ശേഷം ഷഹാനയും സിദ്ധാർഥും ലൈൻ ഓഫ് കൺട്രോളിനടുത്തെത്താറായി.

പത്ത് മിനിറ്റ് കൂടി കഴിഞ്ഞാൽ ലൈൻ ഓഫ് കൺട്രോൾ തുടങ്ങുകയായി.

"ഷാഹീ..."

ഡ്രൈവ് ചെയ്യുന്നതിനിടയിൽ സിദ്ധാർത്ഥ് ഷഹാനയുടെ തോളിൽ അമർത്തി.

"കരയല്ലേ..."

അർമീനയുടെ വീട്ടിൽ നിന്ന് അവളുടെ റെഡ് അറ്റലസ് ഹോണ്ടയിൽ യാത്ര തുടങ്ങിക്കഴിഞ്ഞ് ദേഷ്യത്താൽ പല്ലിറുമ്മിയ ഷഹാനയോട് താൻ പറഞ്ഞ കാര്യങ്ങളൊന്നൊഴിയാതെ സിദ്ധാർത്ഥ് വീണ്ടും ഓർത്തു.

"ഫൈസൽ ...എങ്ങനെ തോന്നി അയാൾക്ക്? സിദ്ധു അതനുവദിക്കാൻ പാടില്ലായിരുന്നു..."

അപ്പോഴാണ് കാറിന്റെ ഡിക്കിയിൽ നിന്ന് ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങിയത്.

"എന്താ സിദ്ധു ...? എന്താ ആ ശബ്ദം?"

മറുപടി പറയുന്നതിന് പകരം അയാൾ അവളെ നോക്കി.

"സിദ്ധു കേൾക്കുന്നില്ലേ? ഡിക്കിയിൽ നിന്ന് മുട്ടുകയും തട്ടുകയും ചെയ്യുന്ന ശബ്ദം?"

അവൾ ചോദിച്ചു.

"കേൾക്കുന്നുണ്ട്,"

ഡ്രൈവ് ചെയ്യുന്നതിനിടയിൽ അയാൾ പറഞ്ഞു.

"അത് ആരുണ്ടാക്കുന്ന ശബ്ദമാണ് എന്നും എനിക്കറിയാം,"

ഷഹാന ഒന്നും മനസ്സിലാകാതെ സിദ്ധാർത്ഥിനെ നോക്കി.

"സിദ്ധു!!"

അവൾ അവിശ്വസനീയതയോടെ അവന്റെ തോളിൽ പിടിച്ചു.

"ആരാ അതിനുള്ളിൽ? ദാവൂദ് ആണോ?"

സിദ്ധാർത്ഥ് മിണ്ടിയില്ല.

"മറ്റാരാണ് ഷഹീ?"

"അപ്പോൾ...!! അപ്പോൾ ഫൈസൽ ...ഫൈസൽ അവനെ കൊണ്ടുപോയില്ലേ?"

"ഫൈസൽ അവനെ കൊണ്ടുപോയെങ്കിൽ പിന്നെ ദാവൂദ് ഇതിനകത്ത് എങ്ങനെ വരും?"

സിദ്ധാർത്ഥ് ചോദിച്ചു.

"അപ്പോൾ നിങ്ങൾ മാറി നിന്ന്

💬 Comments

View all comments