Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 15 [SmiTHA] [ദ എൻഡ്]
നേരെ നീട്ടി.
"മാം സാഹിബാ ..കഴിക്കൂ.."
കൃതജ്ഞതയോടെ അവൾ അയാളെ നോക്കി ഗ്ലാസ്സെടുത്ത് ചുണ്ടിൽ മുട്ടിച്ചു. പകുതിയോളം കുടിച്ച് സുൾഫിക്കറെ നോക്കി.
അവൻ ജ്യൂസിലെ പത അർദ്ധവൃത്തം തീർത്ത ചുവന്ന ചുണ്ടുകളോടെ അവളെ നോക്കി പുഞ്ചിരിച്ചു.
പുഞ്ചിരി അവസാനം മാഞ്ഞു...
"അം ...അമ്മീ .... അബ്ബൂ ...എവിടെ ...അബ്..."
അവന്റെ ഭാവമാറ്റം കണ്ട് അവൾ നടുങ്ങി.
"മോനേ സുൾഫി ...."
അവൾ മുമ്പോട്ടാഞ്ഞ് അവനെ പിടിക്കാൻ തുടങ്ങി.
പക്ഷെ തന്റെ നെഞ്ചിൽ ഉരുണ്ടുകൂടുന്ന ഘനം അവൾ തിരിച്ചറിഞ്ഞു.
ശ്വസിക്കാനാവുന്നില്ല.
മൂക്കിലേക്ക് കൊഴുത്തതെന്തോ തിങ്ങി നിറയുന്നു...
അവൾ അവനെ തൊടാൻ ശ്രമിച്ചു.
അതിന് കഴിയുന്നതിനു മുമ്പ് അവൾ അവന്റെ ദേഹത്തേക്ക് വീണു.
അപ്പോൾ ഫൈസലിന്റെ ബ്ളാക്ക് കൊറോള വേലിക്കരികിലേക്ക് അടുക്കുകയായിരുന്നു.
അയാൾ ക്യാമ്പ് ബിൽഡിങ് കണ്ടു.
മുകളിൽ പാറിപ്പറക്കുന്ന ദേശീയ പതാകയുടെ പച്ച നിറവും.
ആ കെട്ടിടത്തിൽ,അതിനുള്ളിലെ ഒരു മുറിയിൽ തന്റെ മെഹ്‌നൂറുണ്ട്.തന്റെ സുൽഫിക്കറുണ്ട്.
ബ്ളാക്ക് കൊറോള വേലിയ്ക്ക് തൊട്ടടുത്തെത്തി.
പെട്ടെന്ന് ഗ്ളാസ് തുളച്ച് ഒരു വെടിയുണ്ട ഫൈസലിന്റെ ഇടത് തോളിൽ തറഞ്ഞു.
"ഖുദാ....!"
അയാൾ അലറിക്കൊണ്ട് കണ്ണുകളടച്ചു.
വേലി കടന്ന് ബ്ളാക്ക് കൊറോള മുമ്പോട്ട് നീങ്ങിയപ്പോൾ ഒരു വെടിയുണ്ട നെഞ്ചിലേക്ക് തുളഞ്ഞു കയറി.
കണ്ണുകളിൽ ഇരുട്ട് കയറുന്നത് അയാൾ കണ്ടു.
ഇരുട്ട് നീങ്ങിയപ്പോൾ യമുനയുടെ കരയിൽ, ശിവാലിക്കിന് താഴെ, വെള്ളാരം കണ്ണുകളും നിലം തൊടുന്ന മുടിയും ശിൽപ്പികൾ മാതൃകയാക്കുന്ന ഉടൽഭംഗിയുമുള്ള ഋതുജ ദേവ്ഗൺ നിൽക്കുന്നത് അയാൾ കണ്ടു.
"ഫൈസൽ! നിനക്കെന്നോട് ശരിക്കും സ്നേഹമുണ്ടോ?"
അങ്ങനെ ചോദിച്ചുകൊണ്ട് അവൾ അവനു നേരെ ഓടിവന്നു. ആലിംഗനം ചെയ്തു. അപ്പോഴാണ് അത്
💬 Comments
View all comments