0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 15 [SmiTHA] [ദ എൻഡ്]

Author : സ്മിത Read All Parts 470

കാറിൽ നിന്ന് ചാടിയിറങ്ങി.

സിദ്ധാർത്ഥ് ഡിക്കിയുടെ ഭാഗത്തേക്ക് പോയപ്പോൾ ഷഹാന ജാഗ്രതയോടെ ദൂരെ നിന്നും പാഞ്ഞടുക്കുന്ന വാഹനങ്ങളെ നിരീക്ഷിച്ചു.

സിദ്ധാർത്ഥ് ചുറ്റികയും കട്ടിങ് പ്ലെയറുമെടുത്ത് ധൃതഗതിയിൽ കമ്പിവേലി അറുത്തു.

കഷ്ടിച്ച് ഒരാൾക്ക് കടക്കാനുള്ള വിടവുണ്ടാക്കി കഴിഞ്ഞ് അയാൾ ഡിക്കി തുറന്ന് ദാവൂദിനെ പുറത്തെടുത്തു.

"ഏഹ്?"

ചുറ്റും നോക്കി അവശനായ ദാവൂദ് കിതച്ചു.

"എവിടെ ക്യാമ്പ് ഓഫീസ്? ഫൈസൽ ഭായി എവിടെ? നീയെങ്ങനെ ഇവിടെ?"

അയാൾ പറഞ്ഞു മുഴുമിക്കുന്നതിനു മുമ്പ് സിദ്ധാർത്ഥ് അയാളെ കമ്പിവേലിക്കകത്തുകൂടെ നോ മാൻസ് ലാൻഡിലേക്ക് ഇഴച്ചു.

"ഷാഹി..വേഗം!"

അയാൾ വിളിച്ചു പറഞ്ഞു.

ഷഹാന ചുറ്റുപാടും ധൃതഗതിയിൽ വീക്ഷിച്ചുകൊണ്ട് കമ്പിവേലിക്കിടയിലെ വിടവിലൂടെ അകത്ത് കടന്നു.

വെടിയുണ്ടകൾ അവർക്ക് ചുറ്റും വർഷം പോലെ വീണു.

ഷഹാന തിരിഞ്ഞു നിന്ന് വെടിയുതിർത്തു.

നോ മാൻസ് ലാൻഡിന്റെ അപ്പുറത്തെ തലയ്ക്കൽ കമ്പിവേലിക്കപ്പുറത്ത് ഒരു വാഹനം പാർക്ക് ചെയ്തു കിടക്കുന്നത് അവർ കണ്ടു.

അതിന്റെ വശത്തു സുവർണ്ണ നാടകൾക്കുള്ളിലെ അശോകചക്രം അവർ കണ്ടു.

റോയുടെ വാഹനമാണ്!

സിദ്ധാർത്ഥ് മന്ത്രിച്ചു.

വാഹനത്തിനടുത്ത് അക്ഷമനായി ഗൗതം ഭാസ്‌ക്കർ!

കൂടെ പത്തോളം ജവാന്മാർ!

"ഫൈസൽ ഫാസ്റ്റ് ഫാസ്റ്റ്!!"

തങ്ങളെ നോക്കി ഗൗതം ഭാസ്‌ക്കർ ദൂരെ നിന്ന് വിളിച്ചു പറയുന്നത് അവർ കേട്ടു.

"ആഹ്!"

പെട്ടെന്ന് പിമ്പിൽ നിന്ന് ഷഹാനയുടെ അലർച്ച കേട്ട് ദാവൂദിനെയും കൊണ്ട് വലിച്ചിഴച്ചു നടന്ന സിദ്ധാർത്ഥ് തിരിഞ്ഞു നോക്കി.

"ഡോണ്ട് ലുക്ക് ബാക്ക്!!"

അവൾ അവനെ നോക്കി ഗർജ്ജിച്ചു.

"മൂവ് ഓൺ...!!"

പിന്നെ അവൾ വേച്ച് വേച്ച് എഴുന്നേൽക്കുന്നത് സിദ്ധാർത്ഥ് കണ്ടു.

ഇടത് തുടയുടെ പിൻഭാഗം അവൾ പൊത്തിപ്പിടിച്ചിരിക്കുന്നത് സിദ്ധാർത്ഥ് കണ്ടു.

ഷഹാനയ്ക്ക് കാലിൽ വെടിയേറ്റിരിക്കുന്നു!

"സിദ്ധാർത്ഥ് ഫാസ്റ്റ് ഫാസ്റ്റ്!!!"

ഗൗതം ഭാസ്‌ക്കർ വീണ്ടും വിളിച്ചു പറഞ്ഞു.

പെട്ടെന്ന് കമ്പിവേലിക്കപ്പുറത്ത് നിന്ന പട്ടാളക്കാർ നോ മാൻസ് ലാൻഡിലേക്ക് കുതിയ്ക്കാൻ തുടങ്ങി.

"വേണ്ട!"

ഗൗതം അവരെ വിലക്കി.

"ഇന്ത്യൻ മണ്ണ്

💬 Comments

View all comments