0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 15 [SmiTHA] [ദ എൻഡ്]

Author : സ്മിത Read All Parts 473

തൊടുന്നത് വരെയുള്ള മുഴുവൻ ക്രെഡിറ്റും അവരിൽ നിന്നും ആരും എടുക്കരുത്..അവർക്ക് ഒന്നും പറ്റില്ല ...."

അടുത്ത നിമിഷം സിദ്ധാർഥും ഷഹാനയും ദാവൂദ് ഇബ്രാഹിമിനോടൊപ്പം കമ്പിവേലിയുടെ മുറിച്ചു മാറ്റിയ വിടവിലൂടെ ഇന്ത്യൻ മണ്ണിൽ കാലുകുത്തി.

പിമ്പിൽ, നോ മാൻസ് ലാൻഡിനപ്പുറം ജനറൽ ഖറാമത്ത് കയ്യുയർത്തി തന്നോടൊപ്പമുള്ള ജവാന്മാരെ വിലക്കി.

"ജയ് ഹിന്ദ്‌ സാർ!"

മുറിവ് പൊത്തിപ്പിടിച്ച് ഷഹാന ഗൗതം ഭാസ്‌ക്കർ സല്യൂട്ട് ചെയ്തു.

അദ്ദേഹം പുഞ്ചിരിച്ചു.

അവളെ ആശ്ലേഷിച്ചു.

പിന്നെ സിദ്ധാർഥിനെയും.

അതിന് ശേഷം സിദ്ധാർത്ഥിന്റെ ബലിഷ്ഠമായ കൈകളിൽ നിൽക്കുന്ന ദാവൂദ് ഇബ്രാഹിമിനെ നോക്കി.

"വെൽകം..."

ഗൗതം ഭാസ്‌ക്കർ പറഞ്ഞു.

പിന്നെ ഗൗതം വാട്ടർ ഫ്ലാസ്ക്ക് അയാളുടെ നേരെ എറിഞ്ഞു.

"വെൽക്കം?"

ഫ്‌ളാസ്‌ക്ക് പിടിച്ചെടുത്തിട്ട് പുച്ഛത്തോടെ ചിരിച്ച് ദാവൂദ് ഇബ്രാഹിം ചോദിച്ചു.

"ഇത് പറയാൻ വേണ്ടിയാണോ കഷ്ടപ്പെട്ട് പിടിച്ച് എന്നെ ഇവിടെ വരെ എത്തിച്ചത്?"

വെള്ളം കുടിക്കുന്നതിനിടയിൽ അയാൾ ചോദിച്ചു.

ഷഹാനയും സിദ്ധാർഥും പരസ്പ്പരം നോക്കി.

"ഫോട്ടോ ഗ്രാഫർ ഒന്നുമില്ലേ?"

ദാവൂദ്‌ചുറ്റും നോക്കി.

"ഇല്ലേ? അങ്ങനെയല്ലേ വേണ്ടത്? വെടിവെച്ചു കൊന്ന സിംഹത്തിന്റെ ബോഡി മുമ്പിലിട്ട് കയ്യൊക്കെ ഇങ്ങനെ പൊക്കിപ്പിടിച്ച്!!!"

അയാൾ ഉറക്കെ ചിരിച്ചു.

"വേഗം വേണം എല്ലാം!"

അയാൾ തുടർന്നു.

"അത് കഴിഞ്ഞ് തീഹാറിലോ പിന്നെ എവിടെയാ?രാജ്മന്ദ്രിയിലോ ഒക്കെ എന്നെ കൊണ്ടുപോകേണ്ടതല്ലേ?"

സിദ്ധാർത്ഥിന്റെ കൈ തോക്കിലമർന്നു.

ഗൗതം ഭാസ്‌ക്കർ "നിൽക്ക് " എന്ന അർത്ഥത്തിൽ അയാളുടെ നേരെ ആംഗ്യം കാണിച്ചു.

ആ നിമിഷം ഷഹാനയും പോക്കറ്റിൽ നിന്ന് തോക്കെടുത്തു.

"എനിക്കെല്ലാടവും ഒരുപോലെയാണ് ഗൗതം ഭായി..."

ദാവൂദ് തുടർന്നു.

"കറാച്ചിയായാലും ദുബായി ആയാലും മുംബൈ ആയാലും..ഞാൻ ചെയ്യേണ്ട പണി ഞാൻ ചെയ്യുക തന്നെ ചെയ്യും!"

തോക്കിൻ മേലുള്ള ഷഹാനയുടെ പിടി മുറുകി.

ഷഹാന സിദ്ധാർത്ഥിന്റെ നേരെ നോക്കി.

"നിങ്ങളെ എനിക്ക് നന്നായി അറിയാം ..."

ദാവൂദ് തുടർന്നു.

"നിങ്ങളെ എന്ന് വെച്ചാൽ ഹിന്ദുസ്ഥാനികളെ...അരേ...ഞാൻ ഹിന്ദുസ്ഥാനിയല്ലേ? മുംബൈ

💬 Comments

View all comments