0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 15 [SmiTHA] [ദ എൻഡ്]

Author : സ്മിത Read All Parts 475

എന്റെ ജീവനല്ലേ? എന്നെ ജയിലിടും ..കോടതി എന്നെ ശിക്ഷിക്കാൻ തെളിവ് ചോദിക്കും ..റിപ്പബ്ലിക് ടി വിയിൽ അർണാബ് ഗോസ്വാമി ദ നേഷൻ വാണ്ട്സ് റ്റു നോ എന്ന് വിളിച്ചുകൂവും ..അങ്ങനെ കാലം കുറെ കഴിയും ..."

ദാവൂദ് ഫ്‌ളാസ്‌ക്കിൽ നിന്ന് വീണ്ടും വെള്ളം കുടിച്ചു.

"അല്ലെങ്കിൽ പിന്നെ എങ്ങനെയാണ് ഞാൻ ചക്രം കൊടുത്ത് വിട്ട ആ പയ്യൻ എന്താ അവന്റെ പേര്? ആഹ് അജ്മൽ കസബ്!! അതെ..കസബ്!!അഞ്ചുകൊല്ലം ജയിലിൽ ഇട്ടു കഴിഞ്ഞല്ലേ നിങ്ങൾ അവനെ തൂക്കിയത്...ഇതാ ഞാൻ ആ പന്ന റാസ്‌ക്കൽ ഫൈസലിനോട് പറഞ്ഞത് ,ഇന്ത്യയിൽ എല്ലാം വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ് എന്ന്....”

സിദ്ധാർത്ഥിന്റെ കയ്യിൽ തോക്ക് അക്ഷമ പൂണ്ടു.

"അത്കൊണ്ട് എനിക്ക് എന്റെ കാര്യത്തിൽ ഒരു ഭയവുമില്ല മിസ്റ്റർ ഗൗതം കാരണം..."

അയാൾ ഫ്‌ളാസ്‌ക്ക് എറിഞ്ഞു കളഞ്ഞിട്ട് എല്ലാവരെയും നോക്കി.

"സാരേ ജഹാംസേ അച്ഛാ,ഹിന്ദുസിത്താ..."

പെട്ടെന്ന് അയാളുടെ കാൽമുട്ട് തകർത്തുകൊണ്ട് വെടിപൊട്ടി.

"...ഹമാരാ..."

ഷഹാന പറയുന്നത് അയാൾ കേട്ടു.

മുമ്പിൽ തോക്ക് ചൂണ്ടി നിൽക്കുന്ന ഷഹാനയെ അയാൾ കണ്ടു.

"ഹിന്ദുസിത്താ ഹമാരാ..."

ഷഹാന വീണ്ടും പറഞ്ഞു.

വീണ്ടും വെടിയൊച്ച കേട്ടു.

ദാവൂദിന്റെ വലത്തേ കാൽ മുട്ട് തകർന്നു.

"നീ അഞ്ചു വർഷമല്ല ഓർ ദിവസം പോലും ജയിലിൽ കിടക്കില്ല"

ഗൗതം ഭാസ്‌ക്കർ പറഞ്ഞു.

"നിന്റെ ഡോസിയറിനുള്ളിൽ ഹിന്ദുസ്ഥാനിലെ രാഷ്ട്രീയക്കാരുടെ പേരുകൾ കൂടി കാണുമല്ലോ...അവർ നിനക്ക് വേണ്ടി മനുഷ്യാവകാശ സംഘടനകളിലൂടെ വില പേശും ...ജനനേന്ദ്രിയത്തിൽ ഇരുമ്പുകമ്പി കയറ്റി ഓടുന്നബസ്സിൽ നിന്ന് എറിഞ്ഞു കൊന്നവന്മാരെ സംരക്ഷിക്കാൻ വക്കീലന്മാരുള്ള കാലത്ത് നിന്നെ ജയിലിൽ കിടത്തണ്ട എന്നാണു റോയുടെ ചീഫായ ഞാൻ തീരുമാനിക്കുന്നത്...അതുകൊണ്ട്...ഹിന്ദുസിത്താ ഹമാരാ!"

അടുത്ത നിമിഷം ഷഹാനയുടെ തോക്കിൽ നിന്നും വീണ്ടും തീയിറങ്ങി.

നെറ്റിയിൽവെടിയേറ്റ് ദാവൂദ് ഇബ്രാഹിം ഇന്ത്യൻ മണ്ണിൽ വീണു.

[അവസാനിച്ചു]

💬 Comments

View all comments