0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 15 [SmiTHA] [ദ എൻഡ്]

Author : സ്മിത Read All Parts 457

ബാക്കി പറയാൻ അർജ്ജുനായില്ല.

കുന്ദൻ മോതിരണങ്ങളണിഞ്ഞ, റോസാദളങ്ങളുടെ മൃദുലതയുള്ള, അർമീനയുടെ നീണ്ട വിരലുകളിൽ തെരുപ്പിടിച്ച അർജ്ജുന്റെ കൈ നിശ്ചലമായി.

അർജ്ജുൻ!!"

കണ്ണുനീർ നിറഞ്ഞ മുഖത്തോടെ ഷഹാന വിളിച്ചു. അവൾ അർജ്ജുന്റെ നിശ്ചലമായ നെറ്റിയിലും അർമീനയുടെ തോളിലും പിടിച്ചു.

ഫൈസലും സിദ്ധാർഥും നിലത്ത് കുനിഞ്ഞിരുന്നു.

"ജയ് ഹിന്ദ്, അർജ്ജുൻ..."

ഫൈസൽ മന്ത്രിക്കുന്നത് എല്ലാവരും കേട്ടു.

സിദ്ധാർത്ഥിന്റെ കൈ ഫൈസലിന്റെ തോളിൽ അമർന്നു.

"നമുക്ക് അർജ്ജുനെ ഇന്ത്യയിലെത്തിക്കണം..."

ഫൈസൽ പറഞ്ഞു. അവൻ സിദ്ധാർഥിന്റെ നോക്കി.

"എത്തിക്കണം..അത് വേണം!"

സിദ്ധാർഥും ഉറച്ച സ്വരത്തിൽ പറഞ്ഞു.

അവർ അവന്റെ ശരീരം പായിലും തുണിയിലും പൊതിഞ്ഞു.

അർമീന അവസാനമായി അർജ്ജുൻ ചുംബിച്ചു.

കരച്ചിലടക്കാൻ പാടുപെട്ട് അവൾ അകത്തേക്ക് ഓടിപ്പോയി.

പിന്നെ സിദ്ധാർഥും ഫൈസലും അതിനെ കാറിനടുത്തേക്ക് കൊണ്ടുപോയി.

പിൻസീറ്റിൽ കിടത്തി.

ഫൈസൽ ഗൗതം ഭാസ്ക്കറിന് ഫോൺ ചെയ്തു.

"സാർ...അതെ ..കറാച്ചിയിൽ നിന്ന് ഒരു മണിക്കൂർ വെളിയിൽ ബാൽദിയ എന്ന ഗ്രാമത്തിൽ ..ഇല്ല കുഴപ്പമില്ല...പക്ഷെ ...സാർ അർജ്ജുൻ ...അർജ്ജുൻ റെഡ്ഢി രക്തസാക്ഷിയായി...അതെ ..കൊണ്ടുവരികയാണ്...എത്തിക്കും സാർ ...തീർച്ച ..ജയ് ഹിന്ദ്!!"

"ഒരു വലിയ പ്രശ്നമുണ്ട്..."

ഫൈസൽ പറഞ്ഞു.

ഷഹാനയും സിദ്ധാർഥും അയാളെ നോക്കി.

"ഐ എസ് ഐ പോയിന്റ്റ് സ്റ്റേഷനുകൾ നമ്മളെ ഏത് സമയത്തും ചേസ് ചെയ്യും...അറിയാവുന്ന റൂട്ടുകളിലൊക്കെ അവർ പട്ടാളത്തെ അയയ്ക്കും...കാർ എത്ര വേഗതയിൽ ഡ്രൈവ് ചെയ്താലും കുറഞ്ഞത് ആറുമണിക്കൂറെങ്കിലുമെടുക്കും നോ മാൻസ് ലാൻഡിലെത്താൻ...അതുവരെ ..അവരുടെ അറ്റൻഷൻ മാറ്റിവിടാൻ എന്താണ് വഴി?"

സിദ്ധാർഥിനോ ഷഹാനയ്ക്കോ ഉത്തരമുണ്ടായിരുന്നില്ല.

"അയാളിപ്പോൾ എഴുന്നേറ്റ് കാണും!"

ഷഹാന പറഞ്ഞു.

"അന്താരാഷ്‌ട്ര നിയമങ്ങൾ പാലിക്കേണ്ടേ?"

അവൾ ചിരിച്ചു.

മറ്റുള്ളവരും.

"പാലിച്ചേക്കാം,"

ഫൈസൽ പറഞ്ഞു.

പിന്നെ കാറിന്റെ പിമ്പിലേക്ക് പോയി.

ഫൈസലും സിദ്ധാർഥും അവളോടൊപ്പം പോയി.

ഡിക്കി തുറന്നു.

അതിൽ കണ്ണുകൾ തുറന്നു കിടക്കുന്ന ദാവൂദിനെ അവർ കണ്ടു.

സിദ്ധാർഥും ഫൈസലും അയാളെ താങ്ങിപ്പിടിച്ച് പുറത്തേക്കെടുത്തു.

അയാൾ തലകുടഞ്ഞ് ചുറ്റും നോക്കി.

"ഏതാ..ഏതാ ഈ സ്ഥലം?"

അയാൾ ചോദിച്ചു.

"സിന്ധ് പ്രൊവിൻസ്..."

ഫൈസൽ പറഞ്ഞു.

"അത്രയും അറിഞ്ഞാൽ മതി..."

ദാവൂദ് പുച്ഛത്തോടെ ചിരിച്ചു.

"നിങ്ങടെ ജന ഗണ മനയിൽ മാത്രമല്ലേ സിന്ധിനെക്കുറിച്ച് കേട്ടിട്ടുള്ളൂ?"

ഷഹാന തോക്കിന്റെ

💬 Comments

View all comments