0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 3 [SmiTHA]

Author : സ്മിത Read All Parts 501

പൊട്ടൻ കളിപ്പിക്കാൻ? അദ്ദേഹം ടെലിഫോൺ എടുത്തു. "ദിലീപേ. ഇങ്ങോട്ടു വാ," അദ്ദേഹം പറഞ്ഞു. പിന്നെ റിസീവർ ക്രെഡിലിൽ വെച്ചു. അൽപ്പ നിമിഷതിനുള്ളിൽ ദീർഘകായനായ നാല്പത്തിനടുത്ത, സർക്കിൾ ഇൻസ്പെക്റ്റർ ദിലീപ് മഹേശ്വറിന്റെ രൂപം കതകിന്റെ ഗ്ളാസ് കവറിങ്ങിനു വെളിയിൽ പ്രത്യക്ഷമാക്കുന്നത് അദ്ദേഹം കണ്ടു. അകത്തേക്ക് വരാൻ അദ്ദേഹം ആംഗ്യം കാണിച്ചു. ദിലീപ് മഹേശ്വർ അകത്ത് വന്ന് അദ്ദേഹത്തിന്റെ മുമ്പിൽ നിന്നു. "ഇരിക്ക് ദിലീപേ," "എന്തായി സാർ? സ്‌കോട്ട്ലാൻഡ് യാർഡിൽ നിന്ന് എനി പോസിറ്റിവ്...?" "എന്ത് പോസിറ്റിവ്?" നിരാശ നിറഞ്ഞ സ്വരത്തിൽ ഡി ജി പി പറഞ്ഞു. "സിനിമേലും ഒക്കെ മാത്രവേ ഒള്ളന്നേ അവമ്മാരുടെ കൊണവതിയാരവൊക്കെ!, നമ്മടെ സ്വന്തം ക്രിപ്റ്റോളജി ഡിപ്പാർട്ട്മമെന്റ്റുമായി ഡിസ്‌ക്കസ്‌ചെയ്യാൻ! പിടി കിട്ടുന്നില്ല എന്നതാ ഇനി ചെയ്യണ്ടേന്ന്!" അമർഷത്തോടെ മാത്തൂരാൻ പറഞ്ഞു. "അതിനു അവളുടെ റെക്കമെൻഡേഷൻ വേണോ? നമക്ക് അറീത്തില്ലേ? നമക്ക് എവിടെയാ ദിലീപേ ക്രിപ്റ്റോളജി? സൈബർ സെല്ലിന് അങ്ങനെ പേരിന് ഒരു സബ്ബ് ഡിപ്പ് ഒണ്ടെന്നല്ലാതെ...!" ദിലീപ് മഹേശ്വർക്ക് ഡി ജി പിയുടെ നിരാശയുടെ ആഴം മനസ്സിലായി. "ആരെയാ ഈ കോഡ് ഒന്ന് ബ്രെക് ചെയ്യാൻ എപ്പിക്കണ്ടേ? ചുമ്മാ അങ്ങനെ ആരെയേലും പിടിച്ച് എപ്പിക്കാൻ ഒക്കത്തില്ല. ഡിപ്പാർട്ട്മെന്റിൽ മറ്റേപ്പണി ചെയ്യുന്ന ഒരുപാട് കഴുവേറികൾ ഉണ്ട്. ഭസ്മാസുരന് വരം കൊടുത്തപോലെയാകും, അവമ്മാരെയെങ്ങാനും ഇതേൽപ്പിച്ചാൽ. ഒരു അമേച്വർ ക്രിപ്റ്റോളജിസ്റ്റ് ആയ ദിലീപിന് പോലും ഇത് ബ്രെക് ചെയ്യാൻ പറ്റുന്നില്ലേൽ..." "ഒരാളുണ്ട് സാർ," ഡി ജി പിയുടെ മുഖം പ്രകാശിച്ചു. "ഉവ്വോ? ആരാ? കസേരയിൽനിന്നു മുമ്പോട്ടാഞ്ഞ് അദ്ദേഹം ചോദിച്ചു. "ഷഹാന..." അദ്ദേഹം നെറ്റി ചുളിച്ചു. "കണ്ണൂർ എസ് പി?" പെട്ടെന്ന് ഡിജിപിയുടെ മേശമേലുള്ള ടെലിഫോൺ മുഴങ്ങി. "ഓണത്തിനെടേലാ പൂട്ട് കച്ചോടം! സീരിയസ് ആയ ഒരു കാര്യം സംസാരിക്കുമ്പഴാ..!" അദ്ദേഹം അനിഷ്ടത്തോടെ ഫോണെടുത്തു. "ആണോ!" ആദ്യത്തേക്കാളും പ്രകാശമാകുന്നുന്നത് കണ്ടു അദ്ദേഹത്തിന്റെ മുഖം ഇപ്പോൾ, ദിലീപ് അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി ചിന്തിച്ചു. "വേഗം കടത്തിവിടൂ," അദ്ദേഹം പറഞ്ഞു. റിസീവർ ക്രഡിലിലേക്ക് വെച്ച് ആശ്വാസത്തോടെ അദ്ദേഹം പറഞ്ഞു "എന്തൊരായുസ്സാ അവൾക്ക്!" . "ന്താ സാർ," "എടോ ദിലീപേ അവളിതാ എത്തിക്കഴിഞ്ഞു. എന്നെക്കാണാൻ പുറത്ത് വെയിറ്റ്‌ചെയ്യുന്നു," "റിയലി!"

💬 Comments

View all comments