Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 3 [SmiTHA]
"അതേടോ!" പെട്ടെന്ന് പുറത്ത് ഗ്ളാസ് പാർട്ടീഷന് വെളിയിൽ ഷഹാനയുടെ രൂപം പ്രത്യക്ഷമായി. കതക് പതിയെ തുറന്ന് അകത്തേക്ക് കയറിവരുന്ന യൂണിഫോമിലെ സുന്ദരിയെ ദിലീപ് മഹേശ്വർ കണ്ണുകൾ മാറ്റാതെ നോക്കി. ഹോ! കണ്ണുകൾകൊണ്ട് അളക്കാൻ കഴിയാത്ത സൗന്ദര്യം! തന്റെ ദേഹമാകെ ചൂട് നിറയുന്നത്, ഞരമ്പുകൾ വലിഞ്ഞ് മുറുകുന്നത് അയാൾ അറിഞ്ഞു. സ്റ്റോപ് മാൻ! അയാൾ സ്വയം ശാസിച്ചു. പെണ്ണിന്റെ മുമ്പിൽ തകരാനുള്ളതല്ല തന്റെ മനസ്സെന്ന ദിവസവും പ്രതിജ്ഞ പുതുക്കുന്ന തന്റെ നിശ്ചയദാർഢ്യം എവിടെപ്പോയി? ശിവാനി തന്നെ വിട്ടുപോയതിൽപിന്നെ പെണ്ണെന്ന വർഗ്ഗത്തെ താൻ ഇഷ്ടപ്പെട്ടില്ല. തനിക്ക് നേരെ, തന്നിൽ ഉണ്ടെന്ന് പറയപ്പെടുന്ന സൗന്ദര്യത്തിന് നേരെ, കാമവും പ്രണയവുമായി വന്ന ഒരു പെണ്ണിനെപ്പോലും താൻ അടുത്തടുപ്പിച്ചിട്ടില്ല. എന്നിട്ടാണ്! ഷഹാന വന്നപ്പോൾ ദിലീപ് എഴുന്നേറ്റു. അവൾ ഡി ജി പിയെ അഭിവാദ്യം ചെയ്തതിനു ശേഷം അയാൾ അവൾക്ക് സല്യൂട്ട് നൽകി. ഷഹാനയുടെ കയ്യിലെ രണ്ട് മഞ്ഞക്കവറുകളിലേക്ക് അദ്ദേഹം നോക്കി. "അത്...!" അവയിലേക്ക് നോക്കി അദ്ദേഹം ചോദിച്ചു. "ഒരെണ്ണം ഇന്നലെ കിട്ടി സാർ. ഒന്ന് ഇന്ന് രാവിലെയും...." "എനിക്ക് കിട്ടിയത് ഒരെണ്ണമാണ്...ഷഹാനയ്ക്ക് എങ്ങനെ രണ്ട...." അപ്പോഴേക്കും പുറത്ത് നിന്ന് ഒരു കോൺസ്റ്റബിൾ ഗ്ളാസ് ഡോറിനു മുമ്പിൽ വന്നു നിന്നു. അയാളുടെ കയ്യിൽ ഒരു മഞ്ഞകവർ അദ്ദേഹം കണ്ടു. അയാളോട് അദ്ദേഹം അകത്തേക്ക് വരാൻ ആംഗ്യം കാണിച്ചു. ഡി ജി പിയെ അഭിവാദ്യം ചെയ്തതിനു ശേഷം അയാൾ ആ കവർ അദ്ദേഹത്തിന് നൽകി. "ഇപ്പോൾ വന്നതാണ്, സാർ... കൊറിയറിൽ..." അയാൾ ആ കവർ അദ്ദേഹത്തിന് കൈമാറി. എന്നിട്ട് അയാൾ ഓഫീസ് വിട്ടുപോയി. "ഷഹാന ഇരിക്കൂ..." അദ്ദേഹം പറഞ്ഞു. അവൾ അദ്ദേഹത്തിന് അഭിമുഖമായി ഇരുന്നു. "എനിക്ക് ഇന്ന് രാവിലെ കിട്ടിയ മെസേജ് ആയിരിക്കാം സാറിന് ഇപ്പോൾ വന്നത്..." ആ കവർ തുറക്കവേ അവൾ പറഞ്ഞു. "സാർ ...അത് ഓപ്പൺ ചെയ്യുന്നതിന് മുമ്പ് അത് ഒട്ടിച്ച ഭാഗം ഒന്ന് മണത്ത് നോക്കൂ..." "ഡിപ്പാർട്ട്മെൻറ്റിൽ ഒരു ഉശിരൻ ഡോഗ് സ്‌ക്വഡ് ഉണ്ട് ഷഹാന..." അവൾ പറഞ്ഞതുപോലെ മണത്ത് നോക്കുന്നത് മുമ്പ് അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. "ഉണ്ട് സാർ ...സോറി ..പക്ഷെ..." അവളും
💬 Comments
View all comments