Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 5 [SmiTHA]
കുഞ്ഞ് സുൾഫിക്കറും .
പക്ഷെ,ഒരു ദിവസം വരും.
അന്ന് ഈ വീട് നരകമാവും.
എന്നെക്കുറിച്ചുള്ള സത്യമെല്ലാം മഹ്‌നൂറും സുൾഫിക്കറുമറിയുമ്പോൾ.
തന്റെ ഭർത്താവ് യൂസുഫ് ഖാൻ എന്ന ദേശഭക്തനായ പാകിസ്ഥാനിയല്ല എന്നറിയുമ്പോൾ.
തന്റെ അബ്ബാജാൻ ശത്രുരാജ്യമായ ഹിന്ദുസ്ഥാനിലെ ഫൈസൽ ഗുർഫാൻ ഖുറേഷിയാണ് എന്ന് സുൾഫിക്കർ മനസ്സിലാക്കുമ്പോൾ.
രണ്ടു വ്യക്തിത്വങ്ങളിലുള്ള ഈ ജോലിയുടെ പൂർണ്ണരൂപം റോയുടെ ചീഫ് ഗൗതം ഭാസ്ക്കറിന്റെ ഡാറ്റാ ബേസിൽ ഉണ്ട്.
റിസേർച്ച് ആൻഡ് അനാലിസിസ് വിങ് - ഏജന്റ്റ്സ് ഡാറ്റാ ബേസ്
പേര് - ഫൈസൽ ഗുർഫാൻ ഖുറേഷി വയസ്സ് - 41 ഡേറ്റ് ഓഫ് ബർത്ത് - 12 -10 - 1979 നാഷണാലിറ്റി - ഇന്ത്യൻ ജന്മസ്ഥലം - കേദാർനാഥ് , ഉത്തരാഖണ്ഡ് പാസ്സ്‌പോർട്ട് നമ്പർ = k 126126812 അച്ഛന്റെ പേര് -യൂനുസ് ലിയാഖത്ത് ഖുറേഷി അമ്മയുടെ പേര് -സാറാ ഷബ്നം ഖുറേഷി വിദ്യാഭ്യാസ യോഗ്യത - ബി എസ് സി [ഫിസിക്സ് ] എം വി കോളേജ് നൈനിറ്റാൾ ട്രെയിനിങ് എക്സ്പീരിയൻസ് - കുമായൂൺ അണ്ടർ റോ, കൊച്ചി അണ്ടർ നേവൽ കമാൻഡ്, ലണ്ടൻ അണ്ടർ എം ഐ സിക്സ്റ്റിൻ,വ്ലാഡിവോസ്റ്റോക് [റഷ്യ] അണ്ടർ കെ ജി ബി ഓപ്പറേഷനൽ എക്സ്പീരിയൻസ് - ബസ്റ്റിങ് അസ്സർ അഹമ്മദ് ഹൈഡ് ഔട്ട് [ജെയ്ഷ് എ മൊഹമ്മദ്.], ഡിഫ്യൂസിംഗ് 20 ബ്‌ളാസ്റ്റസ്, ഒബാട്ടാബാദിൽ ഒസാമ ബിൻലാദനെ പിടിച്ച അമേരിക്കൻ സൈന്യത്തിൽ പങ്കാളി. കമന്റ്റ്സ്: റിക്രൂട്ടഡ് ആഫ്റ്റർ ബീയിങ് ഫൗണ്ട് വാൻഡറിങ് ഡ്യൂ റ്റു ലവ് ഫെയിലർ.
റിക്രൂട്ടഡ് ബൈ: അമൻ റാത്തോഡ്, റോ വെസ്റ്റേൺ വിങ് കമാണ്ടർ. ഫോൺ വീണ്ടും ശബ്ദിച്ചു.
റൗഫ് ആകാം.
അയാൾ കയ്യെത്തിച്ച് ഫോണെടുത്തു.
സബ്ജി വാല. പച്ചക്കറിക്കടക്കാരൻ.
അയാൾ ഫോണെടുത്തു കാതോട് ചേർത്ത് ചുറ്റും നോക്കി.
"എഫ് റ്റി എഫ് റ്റി സി സി.."
💬 Comments
View all comments