0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 5 [SmiTHA]

Author : സ്മിത Read All Parts 391

"എൽ കെ ജിയിൽ ആയിരുന്ന നീ പെട്ടെന്ന് മാസ്റ്റേഴ്സ് എടുത്തിരിക്കുന്നു “തിരിച്ചറിവ്” എന്ന സബ്ജക്റ്റിൽ ഋതുജാ " അവൾ അയാളെ നോക്കി മന്ദഹസിച്ചു. അടുത്തിരിക്കയായിരുന്ന അയാൾക്ക് അവളെ ഒന്നാലിംഗനം ചെയ്യണം എന്ന് തോന്നി. ശരത്കാലത്തിന്റെ നനവ് പടർന്ന അവളുടെ ചുവന്ന അധരം ഒന്ന് കടിച്ചെടുക്കാനും.

"നീയെന്താ ഓർക്കുന്നെ?"

അവൾ ചോദിച്ചു.

ഉത്തരം പറയാതെ അയാൾ വെറുതെ അവളെ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു.

"ഞാൻ ഓർക്കുന്ന കാര്യം തന്നെയാണോ ഫൈസൽ നീയുമോർക്കുന്നത്?"

"എന്താ നീയോർക്കുന്നെ?"

"നീയോർക്കുന്ന അതേ കാര്യം തന്നെ,"

"ഞാൻ ഓർത്തത് നിന്നെ ഒന്ന് കെട്ടിപ്പിടിക്കാനാണ്. നിന്നെ ചുംബിക്കാനാണ്,'

"ഞാനും ഓർത്തത് നിന്നെ കെട്ടിപ്പിടിക്കാനാണ്...നിന്നെ ചുംബിക്കാനാണ്..."

ശിവാലിക്കിനപ്പുറത്ത് നിന്ന് തുമ്പികൾ പറന്നു വരാൻ തുടങ്ങി. വെയിൽ നാളത്തിന്റെ സുതാര്യതയിലേക്ക് പരാഗരേണുക്കള് പോലെ മഞ്ഞച്ചിത്ര ശലഭങ്ങൾ ഒഴുകിവരാനും. കാറ്റ്‌ പ്രണയരാഗമായി അവർക്കിടയിൽ നിന്ന് ഘനീഭവിച്ചു. ദൂരെ നിന്ന് ചുവപ്പും പച്ചയും കലർന്ന ചിറകുള്ള ദേശാടനപ്പക്ഷികൾ അവർ ഇരിക്കുന്നിടത്തേക്ക് പറന്നുവന്ന് വടവൃക്ഷത്തിന്റെ ശിഖരങ്ങളിൽ ഇരുന്നു.

"നിനക്ക് മുമ്പ് എന്നെക്കാണുമ്പോൾ അങ്ങനെ തോന്നിയിട്ടുണ്ടോ ഫൈസൽ?"

അവന്റെ ഉത്തരത്തിന് കാത്തിട്ടെന്നത് പോലെ കാറ്റും വെയിലും നിശ്ചലമായി.

"രാത്രിയിൽ ഉറക്കം വരുവോളവും അതൊക്കെ ഓർക്കും..നേരിൽ കാണുമ്പോൾ നിന്നെ തൊടണമെന്നു കൊതിച്ച് ആഗ്രഹിക്കും ...നിന്നെ ഉമ്മ വെക്കണമെന്നും ഒക്കെ..."

ശിഖരങ്ങളിലിരുന്ന് ദേശാടനപ്പക്ഷികൾ കുറുകി...

"ചിലപ്പോൾ..."

അവന്റെ വാക്കുകൾ സാവധാനമായി. നീലനിറമുള്ള കനവുകൾ അവന്റെ കണ്ണുകൾക്ക് മയക്കംനൽകി. അവൾ അവന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.

"ഈ പുഴയിൽ നീ അരയൊപ്പം വെള്ളത്തിൽ..."

"ഫൈസൽ...!"

അവളുടെ ശബ്ദം കാതരമായി.

"എന്താ...ഞാൻ പറയുന്നത് നിനക്ക് ഇഷ്ടമല്ലാതെ വരുന്നുണ്ടോ...?"

കണ്ണുകളിൽ നിന്ന് മയക്കം വിടാതെ ഫൈസൽ ചോദിച്ചു. "ഇല്ല നീ പറയൂ..."

അവളുടെ ഉഛ്വാസ വായു അവന്റെ കവിളിലെ തൊട്ടു. അതിലെ ചൂട് തന്റെ ഞരമ്പുകളിലെ രക്തയോട്ടം കൂട്ടുന്നത് ഫൈസൽ അറിഞ്ഞു.

"അതിപ്പോൾ ഞാൻ...രാത്രിയിൽ കിടക്കുമ്പോൾ..."

ഫൈസൽ ഓരോ വാക്കും നിർത്തി നിർത്തി സാവധാനം, അവളുടെ കണ്ണുകളിൽക്ക് നോക്കി പറഞ്ഞു.

അവന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ തന്റെ ഭാരമെല്ലാം നഷ്ടപ്പെടുന്നത് പോലെ അവൾക്ക് തോന്നി.

ഇളംകാറ്റിലെ ഇലയെപ്പോലെ...

ആഷാഢമാസത്തിലെ നിലാവിലും രാപ്പക്ഷികളുടെ ചിറകടിയിലും യമുനാ

💬 Comments

View all comments