0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 5 [SmiTHA]

Author : സ്മിത Read All Parts 393

നദിയുടെ ഓളങ്ങൾ എങ്ങനെയാണ് ഉലയുന്നത്? അതുപോലെ. "നീ മുടിയഴിച്ച്, മുടി മുഴുവൻ വെള്ളത്തിൽ നനഞ്ഞ്...നിന്റെ ദേഹം നിറയെ പവിഴമണികൾ പോലെ ജലമുത്തുകൾ...അപ്പോൾ...അപ്പോൾ ...അവിടെ ..... നോക്ക് ..ശിവാലിക്കിന്റെ ആ അതിരിൽ നിന്ന് മയിൽപ്പീലികൾ പോലെ വെയിൽ രശ്മികൾ നിന്റെ ഉടലിനെ പൊതിഞ്ഞ്...."

ഋതുജയുടെ മുഖത്തെ നീരവഭാവം സുഗന്ധിയായ കാമത്തിലുലഞ്ഞു. അവളുടെ കണ്ണുകളിൽ പ്രണയാതിരേകം കൽവിളക്കിലെ ദീപനാളത്തേക്കാൾ തീവ്രമായി. യമുനയുടെ വേഗത്തിലേക്ക് ഒരു നിമിഷം അവളുടെ മിഴികൾ പോയി.

പാദസരമണിഞ്ഞ കാൽ അവൾ യമുനയുടെ ഓളത്തിൽ തൊട്ടപ്പോൾ ഫൈസൽ അങ്ങോട്ട് നോക്കി.

"പറയൂ..."

അവൾ മന്ത്രിച്ചു.

"നീ അണിഞ്ഞിരുന്നത് നീണ്ട വെളുത്ത സ്‌കർട്ട്...അരയിൽ വളരെ താഴെ, നിന്റെ ലാസ്യമായ പൊക്കിൾ കൊടിക്കും വളരെ താഴെ വെച്ച് ....ആണ് ഉടുത്തിരുന്നത്...പിന്നെ മുകളിൽ നിന്റെ മാറിനെ മറഞ്ഞ് വെളുത്ത മുലക്കച്ച ...സ്കർട്ട് ആകെ നനഞ്ഞ് ..നിന്റെ കാലുകളും അരക്കെട്ടുമൊക്കെ പുറത്തേക്ക്.... വളരെ ഭംഗിയായി ..ആരും നോക്കി നിന്ന് കൊതിക്കുന്ന രീതിയിൽ..."

അടുത്ത നിമിഷം ഋതുജയുടെ കൈകൾ അവന്റെ തോളിനെ തൊട്ടു. നിലാവിന്റെ മൃദുലതയുണ്ടായിരുന്നു ആ സ്പർശത്തിൽ ....ഒരു ജന്മത്തിന്റെ മുഴുവൻ പ്രണയതീയുടെ ചൂടും...

"നിനക്കപ്പോൾ എന്താണ് ...എന്ത് ...എന്താണ് ഫൈസൽ തോന്നിയത്..."

"എനിക്ക് നിന്നെ..."

അവളുടെ ചന്ദനം മണക്കുന്ന വിയർപ്പിന്റെ ഗന്ധം അവന്റെ നാസാരന്ധ്രങ്ങളെ സ്പർശിച്ചു.

"...നിന്നെ കെട്ടിപ്പിടിക്കാൻ തോന്നി...."

"ഹ്മ്മ്...പി ..പിന്നെ...?" “ഉമ്മവെക്കാൻ..."

"ഹ്മ്മ്..."

അവളുടെ ശ്വാസമുയരുന്നതും മാറിടത്തിന്റെ മുഴുപ്പ് ഉയർന്നു താഴാനും തുടങ്ങുന്നത് അവൻ കണ്ടു. അവൻ അവിടേക്ക് നോക്കിയപ്പോൾ ഋതുജ , മാറിടം അൽപ്പം കൂടി മുമ്പോട്ട് തള്ളി നിവർന്നിരുന്നു.

"എവിടെ..? എവിടെയൊക്കെ...എവിടെയൊക്കെ ഉമ്മവെക്കാൻ?"

അവൻ അവളുടെ നെറ്റിയിലേക്ക് നോക്കി.

"അവിടെ..."

"എവിടെ? തൊട്ട് കാണിക്ക്...."

ഫൈസൽ കൈയുയർത്തി.

പിന്നെ ഇവളുടെ നെറ്റിയിൽ തൊട്ടു. അവന്റെ ഭംഗിയുള്ള വിരലുകളുടെ ചൂട് നെറ്റിയിൽ നിന്ന് കുളിരായി ഉള്ളിലേക്ക് പടരുന്നത് അവൾ അറിഞ്ഞു.

"അവിടെ മാത്രമോ?"

അവൻ നിഷേധാർത്ഥത്തിൽ തലയനാക്കി.

"പിന്നെ...?" "പിന്നെ ..പിന്നെ ഇവിടെ..."

അവൻ അവളുടെ കവിളുകളിലേക്ക് നോക്കി. കോടമഞ്ഞ് താഴ്വാരത്ത് പ്രണയത്തിന്റെ തീയേ തണുപ്പിക്കാനെന്ന പോലെ ശിവാലിക്ക് മലനിരകളിൽ നിന്ന് ഇറങ്ങി വന്നു.

"തൊട്ട് കാണിക്ക് ഫൈസൽ..."

💬 Comments

View all comments