Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 7 [SmiTHA]
കടന്നു.
"ഒന്ന് ചോദിച്ചോട്ടെ?"
അയാളുടെ മുഖത്തു മനോഹരമായ ഒരു പുഞ്ചിരി വിടരുന്നത് അവൾ കണ്ടു.
"എന്താ?"
അവളും പുഞ്ചിരിക്കാൻ ശ്രമിച്ചു.
"അപ്പോൾ ..അപ്പോൾ ഷഹാന പറഞ്ഞത് ഫസ്റ്റ് കിസ്സ് എന്നാണ്? എന്താ അത്?"
അവൾ അയാളെ രൂക്ഷമായി നോക്കി.
"ഫസ്റ്റ് കിസ് എന്ന് വെച്ചാൽ ആദ്യ ചുംബനം,"
ഫൈസൽ നാക്കു കടിച്ചു.
"ഋതുജയെപ്പോലെ ഒരു സുന്ദരിക്കുട്ടീടെ കാമുകൻ.! മെഹ്‌നൂറിന്റെ ഭർത്താവ്! അതും പോരാഞ്ഞിട്ട് ഒരു മകന്റെ അച്ഛൻ! എന്നിട്ടും ഫസ്റ്റ് കിസ്സിന്റെ മീനിങ് അറിയില്ല!"
"ചിരിപ്പിക്കാൻ നോക്കുകയാണോ? നടക്കില്ല,"
"വിഷമിച്ച് ചിരിക്കേണ്ട!"
"തമാശ വിടൂ ഷഹാന!"
അയാൾ ഗൗരവത്തിൽ പറഞ്ഞു.
"ഏജ് മുപ്പത് എന്നാണു ഡാറ്റാ ബേസിൽ..ഇത്രയ്ക്കും സുന്ദരിയായിട്ട് ... ഇതുവരെയും ഒരു കിസ്സിങ് ഉണ്ടായിട്ടില്ലന്നോ? ഒരു അഫയർ പോലുമുണ്ടായിട്ടില്ലേ?"
അവളുടെ കണ്ണുകൾ നിറയുന്നത് അയാൾ കണ്ടു.
അയാൾ പാതയരികിൽ കാർ നിർത്തി.
എന്നിട്ട് അവളുടെ തോളിൽ കൈവെച്ചു.
ഒരു സാന്ത്വനത്തിന് വേണ്ടിയെന്നോണം അവൾ അയാളുടെ നെഞ്ചിൽ മുഖം ചേർത്തു.
"ആളിപ്പോൾ ഇല്ല അല്ലെ?"
അവളുടെ തേങ്ങലിന്റെ ചൂട് തന്റെ നെഞ്ചിൽ പതിയുന്നത് അയാൾ അറിഞ്ഞു.
"ഗോകുൽ സക്‌സേനയും ഞാനും ഫ്രാങ്ക്ഫർട്ട് യൂണിവേഴ്‌സിറ്റിയിൽ സ്റ്റുഡന്റ്റ്സ് ആയിരുന്നു, ഫൈസൽ...നാണം കുണുങ്ങി പയ്യൻ. എന്റെ സ്വഭാവത്തിന് നേരെ വിപരീതം. എന്റെ ബർത്ത് ഡേ ആഘോഷം കഴിഞ്ഞ് ഞങ്ങൾ മോട്ടോർ ബൈക്കിൽ തിരികെ വരികയായിരുന്നു...നിയോ നാസി മൂവ്മെന്റ്റ്റിലെ ചില റൗഡികൾ ഞങ്ങൾക്ക് പിന്നാലെയുണ്ടായിരുന്നു...ഞാനത് കാര്യമാക്കിയില്ലെങ്കിലും ഗോകുൽ അൽപ്പം പേടിച്ചിരുന്നു. ഞാനന്നേ യൂണിവേഴ്‌സിറ്റി കുങ്ഫൂ ടീമിലൊക്കെ ആക്റ്റിവ് ആയിരുന്നു. പിന്നെ എടുത്തുചാട്ടവും ഒക്കെ കൂടുതലായിരുന്നു എനിക്ക്...അവരുടെ വണ്ടി ഞങ്ങളുടെ ബൈക്കിനെ പാസ്സ് ചെയ്തപ്പോൾ അവർ ഞങ്ങളെ നോക്കി ഡേർട്ടി കമന്റ്റ്സ് ഒക്കെ പറഞ്ഞു...ഞാൻ അവരെ ദേഷ്യത്തോടെ നോക്കി..അവരുടെ നേരെ നോക്കി ഷൗട്ട് ചെയ്തു...ഗോകുൽ എന്നെ വിലക്കി അവരോട് വഴക്കിന് പോകരുത് എന്ന് സങ്കടപ്പെട്ടും പേടിച്ചും പറഞ്ഞു...ഞങളെ വിട്ട് അവരുടെ വണ്ടി മുമ്പോട്ട് പോയി ...."
ഫൈസൽ അവളുടെ വിവരണം ശ്രദ്ധയോടെ കേട്ടു. "പക്ഷെ..."
ഷഹാന തുടർന്നു.
"പക്ഷെ കഷ്ടിച്ച് ഒരു കാൽ കിലോമീറ്റർ മുമ്പോട്ട് പോയപ്പോൾ റോഡിന് നടുക്കായി അവരുടെ വണ്ടി കിടക്കുന്നു. ഗോകുൽ
💬 Comments
View all comments