0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 7 [SmiTHA]

Author : സ്മിത Read All Parts 467

പെട്ടെന്ന് ബൈക്ക് നിർത്തി...അപ്പോൾ അവരിലൊരാൾ ഗോകുലിന്റെ മമ്മി മോശം സ്ത്രീയാണ് എന്ന അർഥം വരുന്ന ഒരു തെറി വാക്ക് പറഞ്ഞു. മറ്റുള്ളവർ ചിരിച്ചു....എനിക്ക് കൺട്രോൾ ചെയ്യാൻ പറ്റിയില്ല...ഞാൻ അവരുടെ നേരെ ചെന്ന് തെറി പറഞ്ഞയാളെ തല്ലി നിലത്തിട്ടു....അപ്പോൾ അവർ കൂട്ടമായി എന്നെ ആക്രമിക്കാൻ വന്നു...മൂന്ന് പേര് എന്നെ ചുറ്റിപ്പിടിച്ച് നിലത്തമർത്തി..ഗോകുൽ ബൈക്കിൽ നിന്നും ഓടിവന്ന് അവരെ എതിർക്കാൻ ശ്രമിച്ചു...പക്ഷെ അവർ...."

ഷഹാന നിർത്തി. ഫൈസലിന്റെ നെഞ്ചിൽ അവളുടെ കണ്ണുനീർ പടർന്നു.

ഷഹാനയുടെ കണ്ണിൽ നിന്ന് നീർപ്രവാഹം അണമുറിയാതെയെത്തി .

ഫൈസൽ ആകാംക്ഷയോടെ അവളെ നോക്കി. കുനിഞ്ഞ് കവിൾ കൊണ്ട് അവളുടെ തലമുടിയിൽ അമർത്തി.

"അവരുടെ നേതാവിനെപ്പോലെ തോന്നിച്ചവൻ ഒരു വലിയ ഇരുമ്പ് വടികൊണ്ട് ഗോകുലിനെ തല്ലി നിലത്തിട്ടു. സർവ്വശക്തിയുമെടുത്ത് നിലത്ത് നിന്ന് കുതറിയെഴുന്നേറ്റ് ഞാൻ അവന്റെ അരികത്തേക്ക് ചെന്നു...പക്ഷെ..."

കണ്ണുനീരിനോടൊപ്പം കരളിന്റെ ഉരുക്കം ഒരു ദീർഘനിശ്വാസമായി അവളിൽ നിന്നു കേട്ട് ഫൈസൽ സഹതാപത്തോടെ നോക്കി..

"പിന്നെ... പ്രേമത്തിന്റെയോ സെക്‌സിന്റെയോ പ്രലോഭനങ്ങൾ പിന്നീടുണ്ടായില്ല എന്ന് ഞാൻ പറയില്ല..പക്ഷെ അവയ്ക്ക് മേലെ എപ്പോഴും ഗോകുലിന്റെ രൂപം മനസ്സിലേക്ക് വരും...അവൻ നോട്ടമാണ് ഗന്ധമായും സ്പർശമായും നെടുവീർപ്പായും എനിക്ക് ചുറ്റുമിങ്ങനെ മരിക്കാതെ നിറയുമ്പോൾ എങ്ങനെ മറ്റൊരാളോട് എനിക്ക് ....?"

അവളുടെ വാക്കുകളിലെ കണ്ണുനീരിന്റെ തണുപ്പ് അയാളെ മഞ്ഞുമലപോലെ മരവിപ്പിച്ചു.

"പക്ഷെ..."

അയാളുടെ നെഞ്ചിൽ നിന്ന് മുഖമുയർത്തി അവൾ അയാളെ നോക്കി.

"അന്ന് നിന്നെ കണ്ടപ്പോൾ ..നീയെന്റെ ദേഹത്ത് ഒക്കെ കുസൃതിയോടെ നോക്കിയപ്പോൾ ...ഫ്രാങ്ക്ഫെർട്ടിലെ ആ തെരുവിൽ നിന്ന്...ചോരയിൽ നിന്നും മുറിവുകളിൽ നിന്നും മരണത്തിൽ നിന്നും ഗോകുൽ പിന്നെയും പിറവികൊണ്ട് എനിക്ക് മുമ്പിൽ വന്നത് പോലെ എനിക്ക് തോന്നി...."

ഫൈസലിന്റെ ഞരമ്പുകൾ വലിഞ്ഞു പൊട്ടാൻ തുടങ്ങി അവളുടെ വാക്കുകൾ കേട്ടപ്പോൾ. ഹൃദയം വികാരാർദ്രതകൊണ്ട് പൊടിയാനും.

"പിന്നെ ...അതിലും വലിയ ഒരറിവ് ...അന്തരീക്ഷം മുഴുവൻ തേൻ കണങ്ങൾ കൊണ്ട് നിറയ്ക്കുന്ന ഒരറിവ് ...നിങ്ങൾക്ക് ഞാൻ ഋതുജയായി പ്രത്യക്ഷയാവുന്നു എന്ന്...അറിയുമോ ...ഇന്നലെ രാത്രി …. ഞാനാ കഥകേട്ട് …. ഋതുജയുടെ കഥ കേട്ട്.. ഇന്നലെ രാത്രി ഉറങ്ങിയേയില്ല...യാ അല്ലാഹ് ...! എന്തായിത് എന്റെ ബദരീങ്ങളെ? എന്നൊക്കെ എത്രപ്രാവശ്യമാണ് സ്വയം

💬 Comments

View all comments