0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 7 [SmiTHA]

Author : സ്മിത Read All Parts 1.1K

... ഇതുവരെയും ഒരു കിസ്സിങ് ഉണ്ടായിട്ടില്ലന്നോ? ഒരു അഫയർ പോലുമുണ്ടായിട്ടില്ലേ?"

അവളുടെ കണ്ണുകൾ നിറയുന്നത് അയാൾ കണ്ടു.

അയാൾ പാതയരികിൽ കാർ നിർത്തി.

എന്നിട്ട് അവളുടെ തോളിൽ കൈവെച്ചു.

ഒരു സാന്ത്വനത്തിന് വേണ്ടിയെന്നോണം അവൾ അയാളുടെ നെഞ്ചിൽ മുഖം ചേർത്തു.

"ആളിപ്പോൾ ഇല്ല അല്ലെ?"

അവളുടെ തേങ്ങലിന്റെ ചൂട് തന്റെ നെഞ്ചിൽ പതിയുന്നത് അയാൾ അറിഞ്ഞു.

"ഗോകുൽ സക്‌സേനയും ഞാനും ഫ്രാങ്ക്ഫർട്ട് യൂണിവേഴ്‌സിറ്റിയിൽ സ്റ്റുഡന്റ്റ്സ് ആയിരുന്നു, ഫൈസൽ...നാണം കുണുങ്ങി പയ്യൻ. എന്റെ സ്വഭാവത്തിന് നേരെ വിപരീതം. എന്റെ ബർത്ത് ഡേ ആഘോഷം കഴിഞ്ഞ് ഞങ്ങൾ മോട്ടോർ ബൈക്കിൽ തിരികെ വരികയായിരുന്നു...നിയോ നാസി മൂവ്മെന്റ്റ്റിലെ ചില റൗഡികൾ ഞങ്ങൾക്ക് പിന്നാലെയുണ്ടായിരുന്നു...ഞാനത് കാര്യമാക്കിയില്ലെങ്കിലും ഗോകുൽ അൽപ്പം പേടിച്ചിരുന്നു. ഞാനന്നേ യൂണിവേഴ്‌സിറ്റി കുങ്ഫൂ ടീമിലൊക്കെ ആക്റ്റിവ് ആയിരുന്നു. പിന്നെ എടുത്തുചാട്ടവും ഒക്കെ കൂടുതലായിരുന്നു എനിക്ക്...അവരുടെ വണ്ടി ഞങ്ങളുടെ ബൈക്കിനെ പാസ്സ് ചെയ്തപ്പോൾ അവർ ഞങ്ങളെ നോക്കി ഡേർട്ടി കമന്റ്റ്സ് ഒക്കെ പറഞ്ഞു...ഞാൻ അവരെ ദേഷ്യത്തോടെ നോക്കി..അവരുടെ നേരെ നോക്കി ഷൗട്ട് ചെയ്തു...ഗോകുൽ എന്നെ വിലക്കി അവരോട് വഴക്കിന് പോകരുത് എന്ന് സങ്കടപ്പെട്ടും പേടിച്ചും പറഞ്ഞു...ഞങളെ വിട്ട് അവരുടെ വണ്ടി മുമ്പോട്ട് പോയി ...."

ഫൈസൽ അവളുടെ വിവരണം ശ്രദ്ധയോടെ കേട്ടു. "പക്ഷെ..."

ഷഹാന തുടർന്നു.

"പക്ഷെ കഷ്ടിച്ച് ഒരു കാൽ കിലോമീറ്റർ മുമ്പോട്ട് പോയപ്പോൾ റോഡിന് നടുക്കായി അവരുടെ വണ്ടി കിടക്കുന്നു. ഗോകുൽ പെട്ടെന്ന് ബൈക്ക് നിർത്തി...അപ്പോൾ അവരിലൊരാൾ ഗോകുലിന്റെ മമ്മി മോശം സ്ത്രീയാണ് എന്ന അർഥം വരുന്ന ഒരു തെറി വാക്ക് പറഞ്ഞു. മറ്റുള്ളവർ ചിരിച്ചു....എനിക്ക് കൺട്രോൾ ചെയ്യാൻ പറ്റിയില്ല...ഞാൻ

💬 Comments

View all comments