Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 8 [SmiTHA]
ഹോട്ടൽ ഷെറാട്ടണിൽ നടക്കുന്നത്?"
"അതിപ്പോൾ ഈ കറാച്ചിയിൽ മാത്രമല്ല, പാക്കിസ്ഥാൻ മുഴുവനുമറിയാം ..ചിലപ്പോൾ നിങ്ങളുടെ ശത്രുരാജ്യം എന്റെ ഹിന്ദുസ്ഥാന്‍ പോലുമറിയാം,"
"അവരറിഞ്ഞിരിക്കുന്നു,"
സ്വരത്തിലെ പാരുഷ്യം വിടാതെ ജനറൽ പറഞ്ഞു.
"അതുകൊണ്ടുതന്നെ ഒരു സൂയിസൈഡ് സ്ക്വാഡിനെ ഹിന്ദുസ്ഥാൻ അയച്ചിട്ടുണ്ട്..."
ആ വാക്കുകൾ കേട്ട് അസ്ലം നടുങ്ങി.
പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് തങ്ങളുടെ മിഷനെക്കുറിച്ച് വിവരം കിട്ടിയിരിക്കുന്നു!
പക്ഷെ എങ്ങനെ?
ആരിൽ നിന്നും?
അസ്ലത്തിന്റെ വിരലുകൾ കീപാഡിൽ വേഗത്തിൽ ചലിച്ചു.
പി ജി ഗോട്ട് ദ സ്മെൽ ഓഫ് ഔർ മിഷൻ.
"ജനറൽ സാബ്,"
ദാവൂദ് ചിരിച്ചു.
"രണ്ടുകൊല്ലം മുമ്പ് ഇതേ ഹോട്ടലിൽ എന്റെ മകളുടെ നിക്കാഹ് നടന്നു...അന്നും നിങ്ങൾ പറഞ്ഞു ഷെഹ്സാദ് ഭായി ഹിന്ദുസ്ഥാനിൽ നിന്നും കമാൻഡോകൾ എത്തിയിട്ടുണ്ട് നിങ്ങളെകൊല്ലാൻ അതുകൊണ്ട് നിക്കാഹിൽ പങ്കെടുക്കരുത്...ഞാനത് കേട്ടു..അനുസരിച്ചു ..വീടിന് പുറത്തിറങ്ങിയില്ല...ടി വി സ്ക്രീനിൽ നിന്ന് കണ്ണുകൾ മാറ്റാതെ ഞാൻ എന്റെ പൊന്ന് മോളുടെ നിക്കാഹ് കണ്ടു..തത്സമയം....അന്ന് കമാൻഡോകൾ പോയിട്ട് ഒരു ഹിന്ദുസ്ഥാനി കൊടിച്ചിപ്പട്ടിപോലും ആ പരിസരത്തേക്ക് വന്നില്ല എന്ന് നിങ്ങൾ തന്നെ പിറ്റേ ദിവസം എന്റെ അടുത്ത് വന്ന് പറഞ്ഞു. ഓർമ്മയുണ്ടോ?"
"ഷെഹ്സാദ് ഭായി..അന്നത്തെപ്പോലെയല്ല ഇത്..."
ജനറൽ മിർസാ ജഹാംഗീർ പറയാൻ ശ്രമിച്ചു.
"എന്റെ മകൻ അബുൽ ഇബ്രാഹിം മലേഷ്യൻ ഓയിൽ ബാരൻ അസ്വാൻ ഹാജിയുടെ മകൾ അറിയാനയെ നിക്കാഹ് ചെയ്യുന്ന നാളത്തെ ആ ദിവസം എനിക്ക് അവരുടെ മുമ്പിൽ ഇരിക്കണം...അതിനെനിക്കാവുന്നില്ലെങ്കിൽ ....വേണ്ട അത്രയ്ക്കും വേസ്റ്റ് ആണ് ഞാനെന്നു തോന്നുന്നില്ല....നാളെ എനിക്ക് ഒന്നും സംഭവിക്കില്ല... എനിക്ക് എന്റെ സെക്യൂരിറ്റി സിസ്റ്റമുണ്ട്...നിങ്ങളുടെ ഐ എസ ഐ കമാണ്ടോകളുടെ സഹായമുണ്ട്...ഒന്നും സംഭവിക്കില്ല...."
"ഷെഹ്സാദ്
💬 Comments
View all comments