Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 8 [SmiTHA]
"ഇല്ല..."
അവൻ പരീക്ഷീണതയോടെ പറഞ്ഞു.
"മറ്റൊരു പേര് നീ ഒരുപക്ഷെ കേട്ടു കാണും..."
പുഞ്ചിരിയുടെ മാറ്റ് കൂട്ടികൊണ്ട് അയാൾ പറഞ്ഞു.
ഇക്രാം അയാളെ ആകാംക്ഷയോടെ നോക്കി.
"ദാവൂദ് ഇബ്രാഹിം!"
അദ്‌ഭുതവും ആദരവും കൊണ്ട് അവൻ പിടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ചു.
"വേണ്ട വേണ്ട,"
അയാൾ വിലക്കി.
"നിനക്ക് കുറഞ്ഞത് ഒരാഴ്ചത്തെയെങ്കിലും ചികിത്സ വേണ്ടി വരും... അത് കൊണ്ട് എഴുന്നേൽക്കണ്ട. വിശ്രമിച്ചാൽ മതി...”
"ഹുസൂർ,"
ഭയവും ആദരവും കലർന്ന സ്വരത്തിൽ ഇക്രാം വിളിച്ചു.
"അങ്ങയുടെ കഥകൾ കേട്ടാണ് ഞാൻ വളർന്നത്..അങ്ങനെയാണ് ഞാനീ ബിസിനിസിലേക്ക് വന്നത്..."
ദാവൂദ് പുഞ്ചിരിച്ചു.
അന്ന് മുതൽ ഖാസി മുഹമ്മദ് ഇക്രാം ദാവൂദിന്റെ സന്തത സഹചാരിയാണ്. തനിക്ക് ചുറ്റുമുള്ളവരിൽ ഏറ്റവും വിശ്വസ്ഥനും കാര്യശേഷിയുള്ളവനുമായി അയാൾ മാറിയത് ദാവൂദ് അദ്‌ഭുതത്തോടെ മനസ്സിലാക്കി. ഏത് കാര്യവും ഏത് സമയത്തും വിശ്വസിച്ചേൽപ്പിക്കാവുന്ന നിലയിലേക്ക് ഇക്രാം വളർന്നു.
അർജ്ജുൻ ഗേറ്റിലെത്തിയപ്പോൾ കറുത്ത വേഷത്തിൽ കലാഷ്നിക്കോവുമായി നിന്ന രണ്ടു സെക്യൂരിറ്റി ജീവനക്കാരും ക്രുദ്ധമായി നോക്കി.
"ആരാ?"
ഒരുവൻ ചോദിച്ചു.
"അസ്‌ലം..."
അവൻ പറഞ്ഞു.
"അസ്‌ലം മൻസൂരി...ഇക്രാം ഭായിയുടെ ഫ്രണ്ടാണ്..."
സെക്യൂരിറ്റി ഉദ്യോഗസ്ഥൻ സെൽ ഫോണിൽ സംസാരിക്കുന്നത് അർജ്ജുൻ കണ്ടു. അടുത്ത നിമിഷം അയാളുടെമുഖം പ്രകാശിച്ചു. മുഖത്തു ആദരവ് നിറഞ്ഞു.
"അകത്തേക്ക് പോയാലും. ഭായി ചെല്ലാൻ പറഞ്ഞു..."
"നന്ദി...."
അർജ്ജുൻ കാർ ഗേറ്റിലൂടെ കടത്തി.
ഏകദേശം അഞ്ഞൂറ് ചതുരശ്ര മീറ്റർ വിസ്തീർണ്ണമെങ്കിലും ആ കെട്ടിടത്തിന്റെ കോമ്പൗണ്ടിനുണ്ട് എന്ന് അർജ്ജുന് തോന്നി. കോമ്പൗണ്ടിന്റെ അതിരിൽ മനോഹരമായ പനമരങ്ങൾ വളർന്നു നിന്നിരുന്നു.
അതിന്റെ ഒരു ഒതുക്കിൽ അവൻ കാർ പാർക്ക് ചെയ്തു.
പിന്നെ അർജ്ജുൻ പ്രധാന വാതിലിന് നേരെ നടന്നു.
ഈ കെട്ടിടത്തിന്റെയുള്ളിൽ ദാവൂദ് ഇബ്രാഹിമുണ്ട്.
പറഞ്ഞുകേട്ടിട്ടേയുള്ളൂ. ചിത്രം കണ്ടിട്ടിട്ടേയുള്ളു. ഇപ്പോൾ നേരിട്ട് കാണാൻ പോവുകയാണ്.
അവന്റെ ഹൃദയമിടിപ്പ് കൂടി. പ്രധാന വാതിൽക്കൽ രണ്ട് തോക്കുധാരികൾ നിന്നിരുന്നു. അവരുടെ ക്രുദ്ധമായ നോട്ടം ശ്രദ്ധിക്കാതെ, പരമാവധി വികാര നിയന്ത്രണം നടത്തി അവൻ ഹാളിലേക്ക് പ്രവേശിച്ചു.
അതിന്റെ മധ്യത്തിൽ ഒരു സപ്രമഞ്ചകട്ടിലിൽ, അധികം ഉയരമില്ലാതെ, വണ്ണമുള്ള, സുഭഗനായ ഒരു മധ്യവയസ്ക്കൻ ഇരിക്കുന്നു.
വൃത്താകൃതിയിലുള്ള മുഖം. കട്ടിയുള്ള മീശ ഭംഗിയായി വെട്ടിയിരിക്കുന്നു. മുഖത്ത് ഐ സി
💬 Comments
View all comments