0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 8 [SmiTHA]

Author : സ്മിത Read All Parts 275

ബെർലിൻ ബ്രാൻഡിന്റെ സൺഗ്ളാസ്. ഡോൾസ്‌ ആൻഡ് ഗബാന  ടീ ഷർട്ടിന് മേൽ സർപ്ലസ് പാരാട്രൂപ്പർ  ജാക്കറ്റ്. ബെൽറ്റിനടുത്ത് മുദ്രണം ചെയ്തിരുന്ന ജീൻസിന്റെ ബ്രാൻഡ് നെയിം അവൻ വായിച്ചു: ട്രൂ റിലീജിയൻ ബ്ലൂ ക്രഷ്ഡ്....

അയാൾക്ക് പിമ്പിൽ ഇസ്മായിൽ ഗുൾഗീയുടെ വിഖ്യാത പെയിന്റിങ്ങുകൾ.

പശ്ചാത്തലം നിറയെ ഗുലാം അലിയുടെ ഹൃദയത്തെ തരളിതമാക്കുന്ന ഗസൽ സംഗീതം.

ഭഗവാനെ!

ഇത്?

എത്ര ശ്രമിച്ചിട്ടും അർജ്ജുന ചങ്കിടിപ്പ് നിയന്ത്രിക്കാനായില്ല.

ദാവൂദ് ഇബ്രാഹിം!

സംഗീതത്തിൽ മയങ്ങി കണ്ണുകളടച്ചിരിക്കയാണ് അയാളെന്നു അർജ്ജുൻ അനുമാനിച്ചു.

തന്റെ നിഴൽ വീണ നിമിഷം അയാൾ കണ്ണുകൾ തുറന്നിരിക്കണം. അതാണ് മുഖ ഭാവം പെട്ടെന്ന് മാറിയത്.

"ആരാണ്?" എന്ന അർത്ഥത്തിൽ അയാൾ കൈ മലർത്തി ആംഗ്യം കാണിച്ചു.

"അസ്സലാമു അലൈക്കും ഭായി..."

ഭയവും സങ്കോചവും നിയന്ത്രിച്ച് അർജ്ജുൻ പറഞ്ഞു.

"ഭായി, ഞാൻ ഇക്‌റാമിന്റെ സുഹൃത്താണ്..."

ശബ്ദത്തിലെ വികാരം പണിപ്പെട്ട് നിയന്ത്രിച്ച് അർജ്ജുൻ പറഞ്ഞു.

ഐ സി ബെർലിൻ ബ്രാൻഡ് സൺഗ്ളാസ്‌ അയാൾ മുഖത്ത് നിന്നും പതിയെ വേർപെടുത്തി.

അർജ്ജുൻ അയാളുടെ കണ്ണുകളിലേക്ക് നോക്കി.

ചുവന്ന ഞരമ്പുകൾ ജ്വലിച്ചു നിൽക്കുന്ന വിടർന്ന കണ്ണുകൾ. നിസ്സംഗമായ ഭാവം.

"ഇക്രമിനെ എങ്ങനെയാണ് പരിചയം?"

അയാൾ ചോദിച്ചു.

"അത്..."

അർജ്ജുൻ പറയാൻ തുടങ്ങിയപ്പോൾ പിമ്പിൽ നിന്നും ഇക്രം വരുന്നത് കണ്ടു.

"ഭായി ഇത് അസ്‌ലം..."

അയാൾ പറഞ്ഞു.

"രണ്ടുമാസം മുമ്പ് ഞാൻ സി ഐ എ ഓപ്പറേഷനിൽ വഴിയിൽ വീണപ്പോൾ അസ്ലം ആണ് എന്നെ ഡോക്ടർ ജഹാംഗീറിന്റെ നേഴ്‌സിംഹോമിൽ എത്തിച്ചത്..."

"ശുക്രിയാ..."

ദാവൂദ് അർജ്ജുൻ നോക്കി. അർജ്ജുൻ പുഞ്ചിരിച്ചുകൊണ്ട് തല കുനിച്ചു.

"അകത്ത് കൊണ്ടുപോയി വേണ്ടത് ചെയ്യൂ ഇക്രം..."

അയാൾ പറഞ്ഞു.

"ശരി, ഭായി..."

ഇക്രം അയാളെ അകത്തേക്ക് കൊണ്ടുപോയി.

അപ്പോഴാണ് വിക്രമിന്റെ സെൽ ഫോൺ റിങ് ചെയ്തത്.

അയാളതെടുത്ത് സംസാരിക്കാൻ തുടങ്ങി.

"അസ്‌ലം..."

സംസാരം കഴിഞ്ഞ് ഇക്രം അസ്‌ലമിനെ നോക്കി.

"നീ അൽപ്പം ഇവിടെ വെയിറ്റ് ചെയ്യ്..ഒരു ചെറിയ എമർജെൻസി..."

"നോ പ്രോബ്ലം ഭായ്...ഞാനിവിടെ ഉണ്ടാവും  ...പോയിട്ട് വരൂ..."

അസ്‌ലം പറഞ്ഞു.

"ഓക്കേ..."

പിന്നെ അയാൾ അകത്തേക്ക് നോക്കി.

"ഏയ് ...ആസ്മാ ..റഹീബാ ..ഇവിടെ വരൂ..."

അകത്ത്

💬 Comments

View all comments