Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 8 [SmiTHA]
ഭംഗിയായി തുടച്ച ഒരു വലിയ പാത്രമെടുത്ത് അർജ്ജുന്റെ മുമ്പിൽ വെച്ച് അവനെ നോക്കി പുഞ്ചിരിച്ചു.
"മടിക്കാതെ കഴിച്ചോ?"
അർജ്ജുന്റെ നോട്ടം തന്റെ മാറിടത്തിൽ തറഞ്ഞിരിക്കുന്നത് കണ്ടിട്ട് ആസ്മ ചിരിച്ചുകൊണ്ട് അവനോട് പറഞ്ഞു.
റഹീബ ബോക്സ് തുറന്ന് ഹലീമും ഹറീസയും പാത്രത്തിലേക്ക് വിളമ്പി.
"വേണ്ട എന്ന് പറയരുത് കേട്ടോ..."
ബോക്സ് തുറന്ന് സീജിയും ദം പുഖ്‌തും വിളമ്പികൊണ്ട് ആസ്മ പറഞ്ഞു.
"കറാച്ചിയിലെ ഏറ്റവും നല്ല മട്ടൻ ഷോപ്പിൽ നിന്നാണ്..."
"എന്താ ഭായ് ജാന് ഏറ്റവും ഇഷ്ട്ടമുള്ളത്?"
റഹീബ ചോദിച്ചു.
"ഞാൻ .."
അർജ്ജുൻ വാക്കുകൾക്ക് വേണ്ടി പരതി .
"ഞാൻ സാധാരണ ഹൽവാ പൂരിയാണ് ..."
"ഓ ..അപ്പോൾ നോൺ വെജിറ്റേറിയൻ അധികം കഴിക്കില്ല; അല്ലേ? എടീ റഹീബ, നിനക്ക് ചേരും കേട്ടോ!"
ആസ്മ റഹീബയെ നോക്കി പറഞ്ഞു.
"ഓ..എന്റെ റബ്ബേ...!"
ലജ്ജയോടെ റഹീബ ആസ്മയെ നോക്കി.
"ഭായ് ജാൻ നമ്മുടെ ഗസ്റ്റാണ് , ബാബി! അത് മറക്കണ്ട. മെഹ്‌മാൻ നവാസി ഭക്ഷണത്തിൽ മാത്രമല്ല...!"
"പിന്നെ അത് എനിക്കറിയില്ലേ മുത്തേ!"
ആസ്മ അവളുടെ കവിളിൽ തോണ്ടി.
"അതിഥിയെ എല്ലാ രീതിയിലും സന്തോഷിപ്പിക്കണം എന്നല്ലേ റിവാസ്?"
റിവാസ്...ആചാരം, അർജ്ജുൻ വീണ്ടും മന്ത്രിച്ചു.
“"നിങ്ങൾ ഇക്രമിന്റെ ബന്ധുക്കളാണോ?"
ഭക്ഷണം കഴിക്കുന്നതിനിടയിൽ അർജ്ജുൻ ചോദിച്ചു.
"അല്ല..."
റഹീബ പറഞ്ഞു.
“ഷെഹ്‌സാദ് ഭായിയുടെ ബന്ധുക്കളാണ്...റഹീബയുടെ അബ്ബാ ജാൻ ഷെഹ്‌സാദ് ഭായിയുടെ ഒരു ചാച്ചായാണ് ..ഇവിടെയല്ല ഹിന്ദുസ്ഥാനിൽ ..മുംബയിൽ...ഞാൻ ഭായിയുടെ അമ്മി ജാനിന്റെ ഇളയ സഹോദരിയുടെ മകൾ... "
"പിന്നെ ചാച്ചയുടെ സ്ഥാനത്തുള്ള ഒരാളെ ഭായ് എന്ന് വിളിക്കുന്നത്?"
അർജ്ജുൻ സംശയത്തോടെ ചോദിച്ചു.
"അങ്ങനെയാണ് ചാച്ചാ
💬 Comments
View all comments