Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 9 [SmiTHA]
റോഷൻ ദുറാനി അപ്പോഴാണ് ശ്രദ്ധിച്ചത്.
ഒരു കാശ്മീരി ഷെർവാണിയിൽ സുഭഗനായ യുവാവും പരമ്പരാഗത പഷ്തൂൺ വസ്ത്രത്തിൽ സുന്ദരിയായ ഒരു യുവതിയും ഹാളിലേക്ക് പ്രവേശിക്കുന്നു.
ഗാർഡുകൾ രേഖകളൊക്കെ പരിശോധിച്ച് അവരെ കടത്തിവിടുന്നു.
പക്ഷെ ആ യുവതി?
അവളെ താൻ കണ്ടിട്ടുണ്ടോ ഇതിന് മുമ്പ്?
അയാൾ വാതിൽക്കലേക്ക് നടന്നു.
അവർ മലേഷ്യൻ ആന്തൂറിയം കൊണ്ട് മനോഹരമായി അലങ്കരിച്ച കോർണറിലേക്ക്, അവിടെ ഒരുക്കിയ വേദിയിൽ ഗസൽ പാടുന്നവരുടെ നേരെ നടക്കുകയാണ്. ആഘോഷത്തിന്റെ വർണ്ണപ്പ്രപഞ്ചത്തിലായിരുന്നു ഹാളപ്പോൾ. കാതിനും മനസ്സിനും ചൂടും തണുപ്പും നൽകുന്ന മനോഹരമായ ഗസൽ സംഗീതം രാജ്യത്തെ വിഖ്യാതരായ ഗായകർ പാടിക്കൊണ്ടിരുന്നു.
പണക്കൊഴുപ്പിന്റെ ഗംഭീരമായ തിളക്കം ഹാളിലെ ഓരോ അലങ്കാരത്തിലും ദൃശ്യമായിരുന്നു.
രാജ്യത്തെ ഏറ്റവും ധനികരും ഏറ്റവും പ്രശസ്തരുമായവർ അവിടെ നിറപ്പകിട്ടുള്ള വർണ്ണങ്ങളിൽ വിലപിടിച്ച ഇരിപ്പിടങ്ങളിൽ ഇരുന്നിരുന്നു.
ആകർഷരായ ചെറുപ്പക്കാർ പാനീയങ്ങളുടെ അവർക്കിടയിലൂടെ നടന്നു.
"എക്സ്യൂസ് മീ..!"
ഘനഗാംഭീര്യമായ തന്റെ ശബ്ദത്തിൽ, അവർക്ക് പിമ്പിലെത്തി റോഷൻ വിളിച്ചു.
ഫൈസലും ഷഹാനയും തിരിഞ്ഞു നോക്കി.
ഒരു നിമിഷം ഷഹാനയുടെ ഉള്ളിൽ ഒരു മിന്നൽപ്പിണർ കടന്നുപോയി!
റോഷൻ ദുറാനി!
ഇയാളാണോ ഈ ചടങ്ങിന്റെ സെക്യൂരിറ്റി ഓഫീസർ?
പക്ഷെ തനിക്ക് കിട്ടിയ വിവരമനുസരിച്ച് ഇഖ്ബാൽ ബവേജയായിരുന്നല്ലോ!
പിന്നെ ഇയാളെങ്ങനെ?
"ഷഹാന.."
മൊസ്സാദിന്റെ ഒരു ട്രെയിനിങ് ക്യാമ്പിൽ വെച്ചാണ് ഹെക്റ്റർ ലെവ്യൂസ് എന്ന ഗ്രീക്ക് യഹൂദൻ, മൊസ്സാദിന്റെ ചീഫ് ട്രെയിനർ പറഞ്ഞത്.
"അപകടകാരികളായ ട്രൂവന്റ ഏജന്റ്റ്മാരിൽ ഏറ്റവും പേടിക്കേണ്ട പേരാണ് റോഷൻ ദുറാനിയുടേത്. ഐ എസ് ഐയിൽ ആയിരുന്നു അയാൾ. ആദ്യം റഷ്യൻ ഓയിൽ മാഫിയ അയാളെ വിലക്ക് വാങ്ങി. അയാൾ ഐ എസ് ഐ വിട്ടു. ഐ എസ് ഐയിൽ നിന്നാൽ ജീവിതകാലം മുഴുവൻ കിട്ടുമായിരുന്ന ശമ്പളത്തിന്റെ പത്തിരട്ടി ഒരു അസൈൻമെൻറ്റിന് അയാൾക്ക് അവരിൽ നിന്നും കിട്ടി. പിന്നെ മെക്സിക്കൻ ഡ്രഗ് ലോഡ് അൽ പാച്ചേ, താലിബാൻ കമാണ്ടർ ബുർഹാൻ സാദിഖ് റസ്ദാൻ, ടുണീഷ്യയിലെ ആദിൽ അൽ സുഫൂണി ഹറായത്ത്...അങ്ങനെ ലോകത്തെ ഏറ്റവും ധനികരും ശക്തരുമായ ആളുകൾക്ക് വേണ്ടിയാണ് അയാളുടെ അസൈൻമെൻറ്റ്സ് മുഴുവൻ...""ഇയാളെയാണോ ദാവൂദ് ഇബ്രാഹിം തന്റെ മകൻറെ വിവാഹത്തിന് സെക്യൂരിറ്റി ഓഫീസറായി തിരഞ്ഞെടുത്തിരിക്കുന്നത്? റോഷൻ ദുറാനിയെപ്പോലെ
💬 Comments
View all comments