0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 9 [SmiTHA]

Author : സ്മിത Read All Parts 276

ഒരാൾ സെക്യൂരിറ്റിഓഫീസറായിരിക്കുന്ന ഒരിടത്ത് നിന്ന് ദാവൂദ് ഇബ്രാഹിമിനെപ്പോലെ ഒരതികായനെ കടത്തിക്കൊണ്ടു പോവുക !

സാധ്യമാണോ അത്?

മിഷൻ ഉപേക്ഷിക്കുന്നതാണ് നല്ലത്!

"എവിടെ ഇൻവിറ്റേഷൻ കാഡ്?"

അയാൾ ചോദിച്ചു.

ഫൈസൽ തന്റെ കയ്യിലിരുന്ന വിവാഹ ക്ഷണക്കത്ത് അയാളെ കാണിച്ചു.

റോഷൻ അത് മുകളിലേക്ക് നിവർത്തിപ്പിടിച്ച് നോക്കി.

നാലു നീല ബ്ലീഡ് ലൈനുകൾ. നീലയും പച്ചയും കലർന്ന സെക്യൂരിറ്റി ത്രെഡ്ഡുകൾ. പല ആങ്കിളുകളിൽ പിടിച്ച് അയാൾ ആ കാർഡ് നിരീക്ഷിച്ചു.

ഷഹാന മൊബൈലിൽ തിരക്കിട്ട രീതിയിൽ സംസാരിക്കുന്നത് പോലെ ഭാവിക്കുകയായിരുന്നു. എങ്കിലും അവളുടെ കണ്ണുകൾ രഹസ്യമായി റോഷൻ ദുറാനിയുടെ മുഖത്തെ ഭാവപ്രകടനകൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ഫൈസൽ അടുത്ത് നിന്നയാളോട് സംസാരിച്ചുകൊണ്ടിരുന്നു.

അയാളുടെയും രഹസ്യമായ ശ്രദ്ധ പക്ഷെ ദുറാനിയിൽ ആയിരുന്നു.

അയാൾ കാർഡ് പരിശോധിക്കുമ്പോൾ ഭയം കാണിച്ചാൽ, തങ്ങൾക്ക് ടെൻഷൻ ഉണ്ടെന്നറിഞ്ഞാൽ അപകടമാണ്.

"ഓക്കേ ..ടേക് ഇറ്റ്..."

ദുറാനി കാഡ് ഫൈസലിന് നേരെ തിരികെ നീട്ടി .

"ഏഹ്?"

ഒന്നും മനസ്സിലാകാത്തതുപോലെ ഫൈസൽ ദുറാനിയെ നോക്കി.

"ഓ ..ഓക്കേ ..താങ്ക് യൂ സാർ...എനി പ്രോബ്ലം സാർ?"

"നോ!"

ഗൗരവം വിടാതെ ദുറാനി പറഞ്ഞു.

"റുട്ടീൻ ചെക്കിങ്. ഹാവ് എ നൈസ് ടൈം..."

ഒരു കോണിൽ സിദ്ധാർത്ഥ് സൂര്യവൻഷി നിന്നിരുന്നു. കറുത്ത കോട്ടിൽ. മറ്റാരും കാണാതെ ഫൈസൽ അയാൾക്ക് കണ്ണുകൾ കൊണ്ട് നിർദ്ദേശം നൽകി.

അതനുസരിച്ച് സെക്യൂരിറ്റി കൺട്രോൺ മുറിയുടെ വാതിൽക്കലേക്ക് സിദ്ധാർത്ഥ് നീങ്ങി. കൺട്രോൾ റൂമിന്റെ മുമ്പിൽ ആജാനുബാഹുവായ ഒരു മൊട്ടത്തലയൻ നിന്നിരുന്നു.

"റോഷൻ ദുറാനിയുടെ ക്രൂ ആണ്"

സിദ്ദാർത്ഥ് മന്ത്രിച്ചു.

"അസ്സലാമു അലൈക്കും,"

കൈ നെറ്റിയിൽ തൊട്ട് സിദ്ധാർത്ഥ് അയാളെഅഭിവാദ്യം ചെയ്തു.

"വാ അലൈക്കും ഉസ്സലാം..."

"ഭായി, ഷെഹ്‌സാദ് ഭായി പുറപ്പെട്ടിട്ടുണ്ട്..."

"നിങ്ങൾക്കെങ്ങനെ അറിയാം?"

അയാൾ സിദ്ധാർത്ഥിന്റെ ഭീഷണമായി നോക്കി.

"വരൂ..." ആളില്ലാത്ത മറ്റൊരു മൂലയിലേക്കുചൂണ്ടി സിദ്ധാർത്ഥ് പറഞ്ഞു.

"ഇവിടെ ആളുകൾകേൾക്കും..."

കാര്യം ഗൗരവമുള്ളതാണ് എന്ന് മനസ്സിലാക്കി,അയാൾ സിദ്ധാർത്ഥ് കാണിച്ചു തന്ന കോണിലേക്ക് അയാളോടൊപ്പം നീങ്ങി.

അവിടെ ഒരു വലിയ കാർഡ് ബോഡ്‌ബോക്സ് കിടന്നിരുന്നു.

"എന്താ..?എങ്ങനെ അറിഞ്ഞു ഷെഹ...."

അയാൾ ചോദ്യം മുഴുമിക്കുന്നതിന് മുമ്പ് സിദ്ധാർത്ഥിന്റെ കയ്യിലിരുന്ന ക്ലോറോഫോം സ്പ്രേ പുറത്തേക്കുചീറ്റി.

മൊട്ടത്തലയൻ

💬 Comments

View all comments