0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 9 [SmiTHA]

Author : സ്മിത Read All Parts 277

കുഴഞ്ഞു വീണു.

"അരമണിക്കൂർ അനങ്ങില്ല, ശവം!"

കാഡ്ബോഡ് ബോക്സ് തുറന്ന് അയാളെ സിദ്ധാർത്ഥ് അതിനുള്ളിൽ അടച്ചു.

പിന്നെ ദ്രുതഗതിയിൽ സെക്യൂരിറ്റി കൺട്രോൾ റൂമിലേക്ക് പോയി.

അത് തുറന്നു.

അത് ഓപ്പറേറ്റ്‌ചെയ്തുകൊണ്ടിരുന്ന ചെറുപ്പക്കാരൻ മുഖമുയർത്തി സിദ്ധാർത്ഥിനെ നോക്കി.

"നിങ്ങൾ ആരാ...സെക് .സെക്യൂ ...."

ക്ളോറോഫോം സ്പ്രേയേറ്റ് അയാളും നിലം പൊത്തി.

അയാളെ ഒരു കോണിൽ കിടന്ന മേശക്കടിയിലേക്ക് തള്ളിയിട്ട് സിദ്ധാർത്ഥ് മോണിറ്ററുകളിലേക്ക് നോക്കി.

ഹോട്ടലിന്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ നടക്കുന്ന സകല ദൃശ്യങ്ങളും പതിയുന്ന വിധത്തിൽ ഏകദേശം ഇരുപതിൽ പരം മോണിറ്ററുകൾ.

ഒരു മോണിറ്ററിന്റെ മുകളിൽ റൂട്ട് എന്ന് രേഖപ്പെടുത്തിയിരുന്നു.

"റൂട്ട്?"

സിദ്ധാർത്ഥ് മന്ത്രിച്ചു.

"ദാവൂദ് ഹോട്ടലിലേക്ക് എത്തിച്ചേരുന്ന റൂട്ട്? യെസ് യെസ്!!അതുതന്നെ!..."

അയാൾ അതിലേക്ക് നോക്കി.

സൂം ചെയ്തു.

"ഓ! മൈ ഗോഡ്!!"

സിദ്ധാർത്ഥ് മന്ത്രിച്ചു.

അയാൾ ആന്റി ഹാക്കിങ് മിനി റഡാർ മൊബൈലെടുത്തു. ജാമർ ആക്റ്റിവേറ്റ് ചെയ്തു. പോക്കറ്റിൽ നിന്ന് ഒരു റെഡ് ചിപ്പ് എടുത്ത് സ്‌ക്രീനിന്റെ മുകളിൽ ഒട്ടിച്ചു.

പിന്നെ നമ്പർ എടുത്ത് ടൈപ്പ് ചെയ്തു.

"നോർത്ത് റോഡ്...പാഴ്‍സൽ എത്തിച്ചേരുന്നു..."

ഫൈസലിനാണ് ആ മെസേജ്.

പിന്നെ മിടിക്കുന്ന ഹൃദയത്തോടെ സിദ്ധാർത്ഥ് കാത്തിരുന്നു.

ഏത് പ്ലാൻ ആണ് ഫൈസൽ ഫേവർ ചെയ്യുന്നത്?

പ്ലാൻ എ അല്ലെങ്കിൽ പ്ലാൻ ബി?

അതോ മൂന്നാമതൊന്നോ?

നിമിഷങ്ങൾ വൈകുന്തോറും അയാളുടെ ഹൃദയമിടിപ്പ് മുറുകി.

മോണിറ്ററിൽ നിന്ന് കണ്ണുകൾ മാറ്റാതെ അയാൾ വിയർപ്പ് തുടച്ചു.

"ഫൈസൽ ...ഫാസ്റ്റ് ...ഫാസ്റ്റ് ...."

അയാൾ പിറുപിറുത്തു.

വിയർപ്പ് കണങ്ങൾ ഉരുണ്ടിറങ്ങി അയാളുടെ കൈത്തലം നനഞ്ഞു.

പെട്ടെന്ന് സ്‌ക്രീനിൽ അക്ഷരങ്ങൾ നിറഞ്ഞു.

"പ്ലാൻ എ!"

സിദ്ധാർത്ഥ് പെട്ടെന്ന് മോണിറ്ററുകൾ മുഴുവനും പോസ് മോഡിൽ വെച്ചു.

എന്നിട്ട് വാതിൽ തുറന്ന് സൂക്ഷമായി ചുറ്റും ഒന്ന് നോക്കിയിട്ട് അവൻ ഹോട്ടലിന് വെളിയിലേക്ക് നടന്നു ലോബിയുടെ മെയിൻ ചാനൽ ഡോറിനടുത്ത് എത്തണം. അവിടെ നിൽക്കണം.

പ്ലാൻ 'എ' യിൽ തന്റെ സ്ഥാനമെവിടെയാണ്.

ഫൈസലിന്റെ നിർദ്ദേശമനുസരിച്ച് അർജ്ജുൻ എന്ന അസ്‌ലം മൻസൂരി ഫൗണ്ടൻ നമ്പർ ഫൈവിന്റെയടുത്ത് ജാഗ്വർ സ്റ്റാർട്ട് ചെയ്ത് റെഡിയായി നിൽക്കുന്നുണ്ടാവും.

അയാൾ പെട്ടെന്ന് ലോബിയിലേക്ക് കുതിച്ചു.

"അത് മെയിൻ ചാനൽ

💬 Comments

View all comments