← Back to ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി [SmiTHA]

Comments

ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി [SmiTHA] · approved reader discussion

Rajesh • 11-10-2023 13:08

Part 3 ade pole aanu katto Smitha
?

harshan • 19-03-2020 13:49

first 3 ഭാഗം വരെ വായിച്ചതു ആണ് , ഒന്നുകൂടെ വായിച്ചു തുടങ്ങി, വെറുതെ വായിച്ചു നന്നായി അടിപൊളി എന്ന് പറഞ്ഞുകള്ളത്തരം പറയാൻ ഒക്കത്തില്ലലോ, ഞാനും ഉത്തരവാദിത്വമുള്ള ഒരു വായനക്കാരൻ ആകണ്ടേ ,,,,,,,,,,,

ഓരോ ഭാഗവും വായിച്ചു ആ സമയത്തു ഉള്ളിൽ തോന്നിയത് ആണ് എഴുതുന്നത്, ഒരു റിവ്യൂ എഴുതാൻ ഉള്ള അറിവ് ഇല്ലപക്ഷെ ഒരു സാധാരണ വായനക്കാരന്റെ ഒരു തോന്നൽ ,,പ്രിയ വായനക്കാരിയോട് ഉള്ളത്,,,
ഒരു പ്രാന്തന് ആയതൊണ്ടു ചിലപ്പോ ഞാൻ നല്ലതുപറയും ചിലപ്പോ കെറുവിക്കും ,,അതിൽ ഈ പാവത്തിനോട്അനിഷ്ടം ഉണ്ടാകരുത് //// എനിക്ക് സ്മിത എന്ന വിമുക്തി യുടെ മാലാഖയോട് സ്നേഹം ഒരുപാട് സ്നേഹം ഉണ്ടെന്നേ ...........
.
എഴുതുന്ന വാക്കുകൾ കൊണ്ട് ഒരുപാട് പേരുടെ മനസിലെ പീഡകൾ അകറ്റുന്നവൾ ആണ് സ്മിത എന്ന angel

ഒന്നാം ഭാഗം

എന്ന പറയാൻ ആണ് , തുടക്കം സാധാരണ തേങ്ങാ ഉടച്ചു വിഘ്‌നങ്ങൾ ഒഴിവാക്കുന്ന ഒരു ആചാരം ഉണ്ട്
ഇവിടെ പൊട്ടിച്ചത് തേങ്ങാ അല്ല കദന ആണ് അതും വെറും കദന അല്ല ഗർഭംകലക്കി ...............രതിയുടെ മർദ്ദനം
മനോഹരം ..............
അതെ സമയം ഉള്ള ഒരു സംശയം :  ഇവിടെ ഇതിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്ന് കൂടെ ആണ് ,
മാലാഖ എന്ത് എഴുതുന്നുവോ അത് വായിക്കുന്നു ...അതാണ് ഇഷ്ടം ,,,

രണ്ടാം ഭാഗം
ആ മർദ്ദനം താണ്ഡവം ആക്കി , വരി വരി ആയി ഗുണ്ടകൾ പൊട്ടിച്ചു , ശേഷം ഷഹാനയുടെ അവതരണം , മോസ്റ്റ് എലിജിബിൾ പോലീസ് ഓഫിസർ ..............അവിടെയും രതി ആഹാ ,,,,,,,,,,,,,,,എന്ന പറയാൻ ആന്നെ ,,,,,,,,,,
പിന്നെ ആണ് സീൻ മാറി ഗതിമാറുന്നത് ഒരു കൊലപാതകംത്തിലൂടെ ,,,,,,,,,കഥ ചൂട് പിടിക്കുന്നു ,,
വികാരങ്ങൾക്ക് ചൂട് പിടിപ്പിച്ചു തുടക്കമിട്ടു ശേഷം ബുദ്ധിക്കു കൂടി ചൂട് പിടിപ്പിച്ചു ,,,,അടിപൊളി

മൂന്നാം ഭാഗം
അതിലെ ക്രിപ്റ്റോളജി അവയുമായി ബന്ധപ്പെട്ട സീനുകൾ , ഒരു കോഡ് തന്നിരിക്കുന്നു , സ്‍കോട്‍ലാൻഡ് യാർഡ് ഹെലൻ തോർപ്പിനു  നു ബ്ളോക് ഹെയ്ൻ സാധിക്കുന്നില്ല .........അതൊക്കെ ഭംഗി ആയിട്ടുണ്ട് , പക്ഷെ കമന്റിൽ ഒരാൾ മർഡർ എന്ന് കാണിച്ചിട്ടുമുണ്ട് അക്കങ്ങൾ ഇപ്പോൾ വ്യക്തമല്ല, അത് അടുത്ത ഭാഗങ്ങളിൽ മനസ്സിലാക്കാമല്ലോ ..........എ മുതൽ z വരെ എഴുതിയതിൽ 13 ഭാഗാനങ്ങൾ ഉള്ള രണ്ടു പാർട്ടു ആക്കി കോഡ്‌ എഴുതിയതാണ് ആണ് എങ്കിൽ ...ഉദ്ദേശിക്കുന്നത് മർഡർ ആണെങ്കിൽ ഈ ലോജിക് റീസണിങ് പഠിക്കുന്നവർക്ക് അതൊക്കെ എളുപ്പം ബ്രെക് ചെയ്യാല്ലോ ,,,,
ഇവിടെ ഇന്റെ ഒരു ചെറിയ ഇഷ്ടം ആവാഞ്ഞത് തുറന്നു പറഞ്ഞോട്ടെ -- നമ്ബറുകൾ ബ്രെക് ചെയ്തില്ലേ വേണ്ട , പക്ഷെ ആ letters സ്കോട് ലാണ്ട യാർഡിനു ബ്രെക് ചെയ്യാൻ സാധിക്കുന്നില്ല എന്നൊക്കെ പറഞ്ഞത് എനിക്ക് അങ്ങോട്ടു ദഹിച്ചില്ലട്ടോ ,,,N F I W V I എന്നത് മർഡർ ആണെങ്കിൽ ,,,,മാത്ര൦ ആണ് ട്ടോ ....- സ്‍കോട് ലാൻഡ് യാർഡിനെ ഉള്ള വില ഒക്കെ കളഞ്ഞില്ലേ ,,,,സി ഐ ഡി മൂസ വരെ പോയതാ പരിശീലനത്തിന് ,,, നോക്കിക്കോ നല്ല ഇടി ഞാൻ തരും ...
( ഇഷ്ടം കൊണ്ട് പറഞ്ഞതാണ് , പെണങ്ങരുത് ...പാവം ആണ് എന്ന് അറിയാം കുഞ്ഞു തമാശ പോലും ഉള്ളില് നൊമ്പരപെടുത്തും എന്ന് )

നർഗീസ് സീൻ ,,,,,,,,,,,,,,,,,,,എന്ന പറയാൻ ആണ് നേതാവേ ,,,,,,,,,,,,,,,,,ബുദ്ധിക്കു ചൂട് പിടിച്ചപ്പോ വികാരത്തിന് ചൂട് പിടിപ്പിച്ചു തണുപ്പിക്കുന്ന സ്മിത സ്പർശം ,,,,,,,,,,,,,,പോ അവിടെ നിന്ന് നാണമാകുന്നു ..
ജമ്പ്രലീക്ക ജമ്പ്രലീക്ക ജമ്പ്രലീക്ക ജമ്പ്രലീക്ക

നാലാം ഭാഗം
എന്ന എഴുത്താണ് എന്നെ പക്കിസ്ഥാനിൽ കൊണ്ടുപോയി ഇട്ടപ്പോ സമാധാനമയില്ലേ ,,ഞാൻ ഇനി എനഗ്നെ തിരിച്ചു വരുമോ എന്തോ ,,ഖുഷ്ഹാസ് പൂക്കളുടെ സൗലഭ്യം ആസ്വദിച്ചു ജലനിർജറിയിൽ മുങ്ങി കുളിച്ചു സിന്ധി നാടിന്റെ ഗന്ധമുള്ള മാദകമായ ഷാസിയ ഖുഷ്‌ക് സംഗീതം കെട്ടു അവിടെ ഇരുന്നു ,,,എന്ത് രസമായിരുന്നു ........എന്റമ്മോ ,,,,,,,,,,,,,,,,മർഡർ എന്ന പേരിൽ ദാവൂദ്‌നിയെ അവതരിപ്പിച്ചത് അടിപൊളി ,,,,,,,,,,,Desktops in stylistically high, evenly recyclable and truly openable normally. 24th Francis.” എന്റമ്മേ പൊളി
അന്യായ൦ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,എനിക്ക് അവിടെ ഒരിത്തിരി സങ്കടം തോന്നിയത് ഒറ്റ അടിക്കു തന്നെ അതങ്ങു പറഞ്ഞു , ഞാനങ്ങള് വായനക്കാർക്കു ചിന്തിക്കാൻ അവസരം തന്നില്ല ,,,,,പക്ഷെ ഉണ്ടല്ലോ സ്മിത എന്ന മാസ്സ് റൈറ്റർ ..........എന്റമ്മേ ,,,ഭയാനക൦ .........
നല്ല ഭംഗി ഉള്ള ചാപ്റ്റർ ആണ് ഇത് ..................
അഞ്ചാം ഭാഗം
പാകിസ്‌താനിൽ നിന്നും വരൻ കൂട്ടാക്കാതെ എന്നെ ശിവാലിക് കൊണ്ടുപോയി എത്തിച്ചു ,
ആഷാഢമാസത്തിലെ നിലാവിലും രാപ്പക്ഷികളുടെ ചിറകടിയിലും യമുനാ നദിയുടെ ഓളങ്ങൾ എങ്ങനെയാണ് ഉലയുന്നത് എന്റമ്മോ അലങ്കാരങ്ങൾ ഋതുജെ ഒരുപാട് മോഹിപ്പിച്ചു. ഫൈസൽ ഗുർഫാൻ ഖുറേഷി വായിച്ചപ്പോൾ അയാളുടെ മുന്നോട്ടുള്ള പ്രയാണം എങ്ങനെ എന്ന് അറിയാൻ ആഗ്രഹം വരുന്നു ......ഈ പേരുകൾ ഒരുപാട് ബുദ്ധിമുട്ടുന്നു ഉണ്ടാക്കുന്നുണ്ട് , ഓർത്തിരിക്കാൻ പാകി പേരുകൾ അല്ലെ ,,,
ഈ അഞ്ചു ഭാഗം വായിച്ചപ്പോ ----സ്മിതപ്രിയ ഒരുപക്ഷെ ഇഷ്ടപെടാത്ത ഒരു ചോദ്യം ഞാൻ ചോദിക്കുന്നു ,
രതി പ്രണയം ആണ് കാമം ആണ് പക്ഷെ എന്തിനു കുത്തിനിറക്കുന്നു, രതിയും സംഭോഗവും  ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ മാത്രം പോരെ,
ഷഹാന ഒരിക്കലും ഒരു രതികഥ അല്ലല്ലോ , അതൊരു തില്ലർ അല്ലെ ... ഇനി രതി ഇല്ലെങ്കിൽ ഈ കഥാ ആരും വായിക്കില്ല എന്ന് കരുതി ആണോ.........ഇതിപ്പോ പാകിസ്താനി പട്ടാളക്കാരെ പോലെ ആണ് ,,,രാവിലെ എഴുനേൽക്കുമോ ചോദിക്കും ഇന്ന് എന്താ വിശേഷം ,,ക്രിക്കറ്റിൽ ഇന്ത്യയുമായി തോറ്റു ....എന്ന വെടി   നിർത്തൽ കരാര് ലംഖിച്ചു വെടി  പൊട്ടിക്കു ,,,,
ഇന്നേതാ വിശേഷം ,,, മോഡി ജയിച്ചു ,,,,എന്ന അതിർത്തിയിൽ വെടി പൊട്ടിക്ക് ,,,
ഇന്നെന്താ വിശേഷം ..ഒന്നുമില്ല സാർ ,,,ഒന്നുമിലെ എന്ന രണ്ടു വേദി കൂടുതൽ പൊട്ടിക്ക ............
.........................എന്നോട് കെറുവിക്കരുത് ട്ടോ ,,,,,,,,,,,,,,കനകമാലെ ..................വിമർശനമല്ല വായിച്ചപ്പോൾ ഉള്ളിൽ തോന്നിയ ഒരു ശക പറഞ്ഞു അത്ര മാത്രം ,,,,,,,,,,,,,,,,,,,
അതായതു ഞാൻ എന്ന സ്മിതഎന്ന എഴുത്തുകാരിയെ ഇഷ്ടപെടുന്ന ഒരു വായനക്കാരൻ ആ എഴുത്തുകാരി യോട് പങ്കവെക്കുന്ന പരിദേവനങ്ങൾ മാത്രം ,,,,,,,,,,,,ഇപ്പോൾ അഞ്ചു വരെ വായിച്ചു കുറച്ചു സമയ൦ തരണ൦ അടുത്ത അഞ്ചു ഭാഗം വായിച്ചു ഹൃദയം തുറക്കാം ,,
ആസ്ഥാനത്തു തമാശകൾ പറയും അത് നോവിക്കാൻ അല്ല കേട്ടോ ഒരു സന്തോഷം തരാൻ വേണ്ടി മാത്രം ആണ് ,,
കേട്ടോ  ഇന്ദ്രവല്ലരി ചൂടിയ   തൊട്ടാവാടിയെ .................................

harshan • 21-03-2020 15:54

ഇങ്ങള് വെറും സ്മിത അല്ല ഇങ്ങള് ദി ലേഡി ഓഫ് ലിബറെഷന്‍ ആണ്

എന്ത് ആണ് എഴുതി ഉണ്ടാക്കിയിരിക്കുന്നത് എന്ന് വല്ല ബോധവും ഉണ്ടോ, അസാമാന്യസാധനം ആണ്.
ആറു മുതല്‍ ഒരു വായന തുടങ്ങിയത് ആണ് മുഴുകി ത്രില്‍ അടിച്ചു അങ്ങ് പോയി ഒടുവില്‍ അവസാനം ഭാഗം
അടുത്ത നിമിഷം ഷഹാനയുടെ തോക്കിൽ നിന്നും വീണ്ടും തീയിറങ്ങി.
നെറ്റിയിൽവെടിയേറ്റ് ദാവൂദ് ഇബ്രാഹിം ഇന്ത്യൻ മണ്ണിൽ വീണു.

ഞാന്‍ അങ്ങോടു വിജ്രുംഭിച്ചു പോയെ ,,,,,,,,,,,,,,,,,,
ഒരു സിനിമ കണ്ടു ഇറങ്ങിയ പോലെ ,

മാലാഖ മുന്പ് പാകിസ്താനില്‍ വല്ല എജന്റ് ആയി പണി എടുത്തിട്ടുണ്ടോ,
വേണ്ട റോ യിൽ പണി എടുത്തിട്ടുണ്ട...................

എങ്ങനെ ഇതൊക്കെ എഴുതി ഉണ്ടാ ക്കിയോ എന്തോ , രോമാഞ്ചം ആയിരുന്നു
കൂടാതെ ഒരു സങ്കടം കൂട്ടതിലുള്ളവരുടെ മരണം, അത് ഒഴിവാക്കാൻ സാധിക്കാതെ പോയി.

സത്യത്തിൽ പാകിസ്ഥാനിൽ ആയിരുന്നു വായിക്കുന സമയവും ,,,,

പിന്നെ ദാവൂദ മരിച്ചു പോയിരുന്നു എങ്കിൽ എന്ന് ഒരുപാട് ആഗ്രഹവും ഉണ്ട് .

ഐ എസ ഐ എന്നത് വളരെ നേരത്തെ തുടങ്ങിയ ഒരു ചാര സംഘടനയും അതുപോലെ പാക്സിതാണ് ഭരണത്തിൽ നേരിട്ട് ഇടപെടുന്നതുമാണ് , സൈന്യവും ഐ എസ ഐ യു൦ , വേറെ ഒരു സംഘടനക്കും ഒരു രാജ്യത്തു ഇത്ര പവർ ഉണ്ടോ എന്നറിയില്ല, ഇന്ത്യ പോലും ഇരുപത് വർഷങ്ങൾക്ക് ശേഷം ആണ് അങ്ങനെ ചിന്തിച്ചു തുടങ്ങി റോ തുടങ്ങിയതു. ഐ എസ ഐ ടെ നെറ്വർക്കും വളരെ വലുതാണ് , ഒരേ സമയ൦ ചൈനയുടെ എം എസ എസ ഉം അമേരിക്കൻ സി ഐ എ യും അവർക്ക് സഹകരണങ്ങൾ കൊടുക്കുന്നുമുണ്ട്.

പറഞ്ഞു വന്നത് വേറെ ഒന്നുമല്ല , ഇത് ഒന്നുകിൽ സ്വന്തം ചില അനുഭവങ്ങൾ , അല്ലെങ്കിൽ നന്നായി വായിച്ചു അന്വേഷിച്ചു പഠിച്ചു എഴുതി ഉണ്ടാക്കി കൂട്ടിയത് ആണ്.

മനോഹരമായ ഡീറ്റൈലിംഗ് , അതുപോലെ സ്പീഡും , ഒരു ത്രില്ലർ കഥക്ക് ഒത്ത സ്പീഡ് , കഥക്കൊപ്പം വായിക്കുന്നവർ ഓടുക ആണ് . അത് പോൽ ഒരു സൃഷ്ടി
ശരിക്കും ഇത് ഒരു ബോളിവുഡ് സിനിമ ആക്കണ൦ .
അത്രക്കും മനോഹരം ആണ് ...................
മനുഷ്യനെ ഒറ്റ ഇരുപ്പിൽ പിടിച്ചു ഇരുത്തി വായിപിച്ച ഈ കഥ എഴുതി ഉണ്ടാക്കിയ  തൊട്ടാവാടി കൃഷ്ണവൈഡൂര്യത്തിന്റെ  കൈകൾ ഒന്ന് തരുവാണെങ്കിൽ എന്റെ കൈകളിൽ ചേർത്ത് പിടിച്ചു എന്റെ നെറ്റിയിൽ ഒന്ന് തൊടുവിക്കണം എന്ന് സത്യമായും ,,,,,,,,,,,,,,,,
എന്റെ ഉള്ളിന്റെ ഉള്ളിൽ മോഹമുണ്ട്..

Jibin • 16-03-2020 21:31

Chechi ithinte PDF kittuvooo?

ഹർഷൻ • 12-03-2020 09:05

എന്റെ പൊന്നു സ്മിതേച്ചി
ഇനി വേണം ഇതൊന്നു വായിക്കാൻ..
മറ്റൊന്നും കൊണ്ടല്ല ടെൻഷൻ അടിച്ചു കാത്തിരിക്കാൻ ഉള്ള ചങ്കുറപ്പില്ലത്ത ഒരു ലോലഹൃദയനാണ്.ഞാൻ..
ഇനി ഇപ്പൊ സമാധാനമായി വായിക്കാല്ലോ...

Smitha • 12-03-2020 15:53

പ്രിയപ്പെട്ട ഹർഷന്...

സൈറ്റിലെ സെൻസേഷണൽ റൈറ്റർ ആയി മാറിയ ഹർഷനിൽ  നിന്നും ഉള്ള ഒരു വായനയും അഭിപ്രായവും എന്നെ സംബന്ധിച്ച് വളരെ വലുതാണ്.

അതിന്റെ മൂല്യം എത്രയാണ് എന്ന് എനിക്കിപ്പോൾ പറയുവാൻ കഴിയുകയില്ല.

ഏറ്റവും വിലയുള്ളതിന് വിലയിടാൻ കഴിയില്ലല്ലോ

ഹർഷൻ • 12-03-2020 16:37

എന്റെ പൊന്നു സ്മിത ചേച്ചി ഇങ്ങനെ ഒന്നും പറയാതെ...തലയ്ക്കു പ്രാന്ത് മൂക്കുമ്പോ എഴുതാൻ മാത്രേ പറ്റൂ..അല്ലാതെ വായിച്ചു അഭിപ്രായം പറയാൻ ഉള്ള വലിയ വിവരം ഇല്ല...
പിന്നെ ഈ ഉള്ളവൻ ഒരു സുപ്രഭാതത്തിൽ അങ്ങ് വന്നു മറ്റൊരു സായാഹ്നത്തിൽ ഗുഡ്ബൈ പറയും പിന്നെ വെറുമൊരു വായനക്കാരന് മാത്രമായി വേറെ ഒരു പേരിൽ ഇഷ്ടങ്ങളും അഭിപ്രായങ്ങളും പറയും.....അത്രേ ഉള്ളു...
അതിനുള്ളിൽ അപ്പു പാറു എനിക്ക് ഒരു വഴിക്ക് ആക്കണം എന്ന് മാത്രം..ഉള്ളിലെ ഭ്രാന്ത് പിടിച്ച പ്രേമം.... അതൊന്നു എഴുതണം...

ഈ കഥയുടെ 3 ഭാഗങ്ങൾ വായിച്ചപ്പോൾ തന്നെ ത്രില്ലിംഗ് സ്വഭാവ കണ്ടത് കൊണ്ട് നിർത്തിയത് ആണ് ടെൻഷൻ അടിക്കാൻ വയ്യ....ഇനി വായിക്കും...സ്മിത ചേച്ചിയുടെ വിരൽ കുറിക്കുന്ന എന്തും അതു ഇഷ്ടം ആണ്...പ്രണയമാണ് ആ എഴുതിനോട് ...

പാവം പൂജാരി • 11-03-2020 19:34

മെഹ്‌നൂറും സുൾഫിയും പർവീണുമെല്ലാം ഒരു നൊമ്പരമായി. ഒപ്പം രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായ അർജ്ജുൻ, ഫൈസൽ എന്നിവരും, അനശ്വര പ്രണയങ്ങളും. നാട്ടിൻപുറത്തെ ചില അനുഭവങ്ങളിൽ തുടങ്ങി തുടക്കം മുതലുള്ള കഥാപാത്രങ്ങളെ കൂട്ടിയിണക്കി  അന്താരാഷ്ട്ര മാനങ്ങളുള്ള ഒരു ചാര കഥയായി പര്യവസാനിച്ച ക്ലാസ്സിക്. കഥയുടെ അവസാനം ഇങ്ങിനെയാകരുതേയെന്നു വിചാരിച്ചിട്ട് കാര്യമില്ലല്ലോ. ഇങ്ങിനെയാകുമ്പോഴേ കഥയാണെങ്കിലും അത് റിയലിസ്റ്റിക് ആയിവരൂ എന്നതിനാൽ അനിവാര്യമായ പര്യവസാനം എന്ന് തന്നെ പറയാം. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശമായി എനിക്ക് തോന്നിയത് ജാതിയും മതവും പറഞ്ഞു തമ്മിൽ തല്ലുന്ന നിലയിലേക്ക് നമ്മുടെ നാട് നീങ്ങുമ്പോൾ ഇന്ത്യയെന്ന ഒറ്റ വികാരത്തിൽ ജാതിയും മതവും നോക്കാതെ മരണം മുമ്പിൽ വന്നു നൃത്തം ചവിട്ടുമ്പോഴും ജയ്ഹിന്ദ് വിളിച്ച നമ്മുടെ ധീരരായ അർജ്ജുൻ , ഫൈസൽ , ഷഹാന,സിദ്ധാർഥ് എന്നിവരെ എങ്ങിനെ മറക്കാൻ പറ്റും. നാടിനു വേണ്ടി പൊരുതി മരിച്ച ധീരർക്കു ഒരുപിടി രക്തപുഷ്പങ്ങൾ അർപ്പിച്ചുകൊണ്ട് നല്ലൊരു വായനാനുഭവം സമ്മാനിച്ച സ്മിതക്ക് നന്ദി പറഞ്ഞുകൊണ്ട് ഇനിയും ഇതുപോലുള്ള കഥകളുമായി വരണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട്,..
ജയ്ഹിന്ദ് .
അകത്തും പുറത്തും ചെക്കിങ് ആയിരുന്നുവത്രെ. പോരാത്തതിന് പുള്ളിക്കാരൻ വണ്ടിയിൽ കയറിയപ്പോൾ അവിടെയും പരിശോധന. ദോഹയിൽ നിന്നും ഖത്തറിൽ നിന്നും വന്നവർ പറയുന്നത് ഈ തള്ളുന്നത് പോലെയൊന്നുമില്ലെന്നാണ്. പോരാത്തതിന് മഞ്ഞപിത്തം ബാധിച്ചുവെന്ന് മനസ്സിലായിട്ടും ഒരു ചികില്സയും കിട്ടില്ലായെന്നു തള്ളിമറിക്കുന്ന കേരളത്തിലേക്കാണ് പുള്ളിക്കാരൻ കുടുംബസമേതം ഓടി രക്ഷപ്പെടുന്നത്. ഈ തലങ്ങും വിലങ്ങും ചെക്കിങ് ഉണ്ടെന്നു പോസ്റ്റ്മാൻ തള്ളിമറിക്കുന്ന ദോഹയിൽ കൂടിയാണ് ഇറ്റലിയിൽ നിന്നുള്ള പത്തനംതിട്ടക്കാർ പോന്നത്. അവർക്കൊന്നും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അപ്പോൾ മെഷീൻ കേടായിരിക്കും. ഇതുപോലെ പൊതു സമൂഹത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഭീതി പടർത്തുന്ന  ചന്ദ്രിക ലേഖകനായ ഇവനെ പോലുള്ളവരാണ് കൊറോണയെക്കാളും വലിയ വൈറസുകൾ.

പാവം പൂജാരി • 11-03-2020 19:39

ഇതിൽ കമ്മന്റ് എഡിറ്റ് ഓപ്‌ഷനില്ല എന്നത് വലിയൊരു പ്രശ്‌നമാണ്. ഞാൻ അതിന്റെ താഴെ കൊറോണയെ കുറിച്ച്  എഴുതിയത് അബദ്ധത്തിൽ സംഭവിച്ചതാണ്. കോപ്പി ചെയ്തപ്പോൾ അറിയാതെ മറ്റൊരു ഭാഗത്തുനിന്ന് വന്നതാണ്.അത് എഡിറ്റ് ചെയ്യാൻ നോക്കിയപ്പോൾ സാധിക്കുന്നുമില്ല. ക്ഷമിക്കുക. ഫസ്റ്റ് പാരഗ്രാഫ് മാത്രം എന്റെ കമന്റ് ആയി പരിഗണിച്ചാൽ മതി.

Smitha • 11-03-2020 23:04

വളരെ നന്ദി...

കുറിപ്പ് വായിച്ച് വികാരാധീനയായി എന്നതാണ് സത്യം. ഉള്ള് തൊടുന്ന വാക്കുകളാണ് ഞാൻ താങ്കളിൽ നിന്ന് കേട്ടത്. ഒരു എഴുത്ത് വിജയിച്ചു എന്ന് ഉറപ്പിക്കുന്നത് ഇതുപോലെ ഹൃദയം തൊടുന്ന വാക്കുകൾ പ്രതികരണങ്ങളായി വരുമ്പോഴാണ്. അതിനെ എങ്ങനെയൊക്കെ അഭിനന്ദിക്കണം എന്നറിയില്ല. എത്ര കണ്ട് നന്ദി പറയണമെന്നും...

രാജ്യത്തിന് വേണ്ടി അദൃശ്യരായി പ്രവർത്തിക്കുന്നവർ നിരവധിയാണല്ലോ. അവരുടെ രക്തസാക്ഷിത്വം പൊതുസമൂഹം വേണ്ടത് പോലെ തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് എന്റെ അഭിപ്രായം. ഈ കഥ എഴുതുമ്പോൾ അങ്ങനെ ഒരുപാട് ആളുകളെ ഓർത്തു. അവരിൽ ആവേശം കൊണ്ടു. അവർക്കായി പ്രാർത്ഥിച്ചു...

കഥയ്ക്ക് അനുയോജ്യമായ അഭിപ്രായം ആണ് താങ്കൾ എഴുതിയത്.

അതിന് പ്രത്യേകമായി നന്ദി വീണ്ടും പറയുന്നു.

സ്നേഹപൂർവ്വം

സ്മിത.

അവസാനത്തെ പാരഗ്രാഫ് സാരമില്ല. മാസ്റ്റർക്ക് പോകേണ്ടിയിരുന്നതല്ലേ?  അത് എന്റെ വാളിലേക്ക് വന്നതിൽ സന്തോഷമേയുള്ളൂ...

jo • 11-03-2020 06:11

രക്തംകൊണ്ടെഴുതിയ രചന... അത് രക്തത്തിൽതന്നെ അവസാനിപ്പിച്ചു. കലക്കി മാഡം. ഫൈസലും അർജ്ജുനും കൂടിയുണ്ടായിരുന്നെങ്കിലെന്നു ആശിച്ചുപോകുകയാണ്. അതേപോലെ പർവീണും. ആ ആശിക്കാനല്ലേ പറ്റൂ...

എങ്കിലും ഇഷ്ടപ്പെട്ടു. അവസാനത്തെ സീൻസ്  കലക്കി. ഒരു സാധാരണ പൗരന്റെ ഉള്ളിലിരുപ്പ് പുറത്തേക്കുവന്ന വരികൾ. ചുമ്മായിട്ടു തീറ്റിപ്പോറ്റാതെ കൊന്നുകളഞ്ഞേക്കണം അപ്പോതന്നെ. അതാണ് വേണ്ടതും.

അടുത്ത കഥക്കായി കാത്തിരിക്കുന്നു.

Smitha • 11-03-2020 13:48

താങ്ക് യൂ ജോ...

ഫൈസൽ, അർജ്ജുൻ ഒക്കെ നഷ്ടമായതിൽ വിഷമം ഉണ്ട്. പക്ഷേ ഒരു മിഷൻ ജയിക്കുമ്പോൾ നഷ്ടങ്ങൾ ഒഴിവാക്കാനാവില്ലല്ലോ. പിന്നെ രക്ത സാക്ഷിത്വം മനോഹരമാക്കുന്നു അത് നാടിന്റെ നന്മയ്ക്കു വേണ്ടിയാകുമ്പോൾ....

അവസാനത്തെ വാക്കുകൾ ഒത്തിരി ഇഷ്ടമായി.

ഒരുപാട് നന്ദി..

കുഞ്ഞോർ • 10-03-2020 20:03

അടിപൊളി
ഒറ്റയിരുപ്പിന് പാർട്ട്-1 to പാർട്ട് - 14 [2]

അഭിനദനങ്ങൾ സ്മിതാ

Smitha • 11-03-2020 13:45

താങ്ക് യൂ വെരി മച്ച്...

ഒത്തിരി നന്ദി...

Taniya • 10-03-2020 16:12

Chechi super eniyum varanam super stories ayi.....

Smitha • 10-03-2020 16:44

Yes..sure Taniya...Thank you so much...

Kocheekkaran • 10-03-2020 14:59

Zindagi mein kuch paane keliye kuch khona bhee padtha hein. Kuch jeethne keliye kuch haarna bhee padtha hein. Aur haarkar jeethnewale ko Baazigaar kehtein hein. Heina smitha deedi.
Faisal and Arjun Shahana and Siddhu.....kya jodi banayi apne .....
But the ending got so fast I think....or else you just want finish it in hurry.
But hats off to you for this wonderful movie ......

Smitha • 10-03-2020 16:44

അതെ ...

വിജയിക്കാൻ വേണ്ടിയാണ് ഫൈസൽ തോറ്റത്.

എന്നും ജീവിച്ച് അമരത്വം പ്രാപിക്കാനാണ് അയാൾ മരിക്കാൻ ഒരുങ്ങിയത്.

മരിക്കുന്നത് രാജ്യത്തിന് വേണ്ടിയാകുമ്പോൾ അത് മരണമേയല്ല മറിച്ച് ജീവിതത്തിന്റെ ഏറ്റവും ഉദാത്തതയാണ്  എന്നയാൾക്കറിയാം. ...

ബാസിഗറിലെ പ്രശസ്തമായ ഡയലോഗ്...
അതിനും മരണമില്ലല്ലോ...

അവസാനം വേഗമേറി എന്ന് പലരും അഭിപ്രായപ്പെട്ടു കണ്ടു.
ഇനി എഴുതുമ്പോൾ ശ്രദ്ധിക്കാം.

മനോഹരമായ അഭിപ്രായത്തിനു വളരെ നന്ദി..

സ്നേഹപൂർവ്വം,

സ്മിത.

rashid • 10-03-2020 09:19

സൂപ്പർ ആയിട്ടുണ്ട് ചേച്ചി. നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. ഫൈസലും അർജുനും കൂടി വേണമായിരുന്നു, അത് മാത്രം ഒരു കുറവായിട്ട് തോന്നി. ഇനി അടുത്ത ഇടിവെട്ട് കഥയുമായി പെട്ടെന്ന് വരൂ.

Smitha • 10-03-2020 14:00

അതേ... റഷീദ്..

ഫൈസലും അർജുനനും കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാനും ആഗ്രഹിച്ചിരുന്നു. പക്ഷേ കഥയുടെ പോക്ക് ആ വഴിക്ക് ആയതുകൊണ്ട്...

താങ്ക്യൂ വെരിമച്ച്.

Thoolika • 10-03-2020 05:24

സ്മിതേച്ചീ....❤️❤️❤️❤️
വായിക്കാൻ സാധിച്ചിട്ടില്ല ഇതുവരെ.... PDF കിട്ടാൻ ആയി കാത്തിരിയ്ക്കുന്നു...
ഇഷ്ടത്തോടെ....
തൂലിക....

Smitha • 10-03-2020 08:07

ഓക്കേ.. അങ്ങനെയാകട്ടെ... താങ്ക്സ്

Dreamer • 10-03-2020 00:44

അങ്ങനെ ഒരു നല്ല നോവൽ കൂടി അവസാനിച്ചിരിക്കുന്നു. അഭിപ്രായം പറഞ്ഞു കുളമാക്കുന്നില്ല
ഒരു request ഉണ്ട് "രാജി രാത്രികളുടെ രാജകുമാരി"   പൂർത്തിയാകാണാമെന്നു അപേക്ഷിക്കുന്നു

Smitha • 10-03-2020 14:01

നോക്കാം.

സമയവും സന്ദർഭവും കിട്ടുന്നതെങ്കിൽ....

ഉണ്ണിക്കുട്ടൻ • 09-03-2020 22:13

പറ്റുമെങ്കിൽ എന്നെ കൂടി ഇ കഥയിൽ ഉൾപെടുത്തുക

Smitha • 09-03-2020 22:45

ഉത്തരം താഴെ ഉണ്ട്..

ഉണ്ണിക്കുട്ടൻ • 09-03-2020 22:10

പറ്റുമെങ്കിൽ എന്നെയുംകൂടി ഇ കഥയിൽ ഉൾപെടുത്തുക

Smitha • 09-03-2020 22:45

ഇനി എങ്ങനാ?  കഥ തീർന്നില്ലേ??

ഉണ്ണിക്കുട്ടൻ • 10-03-2020 15:32

അടുത്ത കഥയിൽ എന്നെ നായകനാകുക
നായിക നിങ്ങൾ

പങ്കജാക്ഷൻ കൊയ്‌ലോ • 10-03-2020 23:26

ഹി ഹി...,,?

Smitha • 09-03-2020 20:15

പ്രിയ രാജ..

ഷഹാനയുടെ കഥ അവസാനിപ്പിക്കുമ്പോൾ എനിക്കുമുണ്ടായിരുന്നു പാരസ്പ്പര്യത്തിന്റെ പ്രശ്നങ്ങൾ. ഇമോഷൻസ് അനാവശ്യമല്ല എന്ന് വിശ്വസിക്കുന്ന ആർക്കും മനുഷ്യരുടെ പ്രശ്നങ്ങൾ വിഷയമായി കഥകളെഴുതുമ്പോൾ ഇമോഷണൽ ആയേ തീരൂ എന്നാണു ഞാൻ എപ്പോഴും വിചാരിക്കുന്നത്.

വായിച്ചപ്പോൾ രാജെയ്ക്കും അങ്ങനെ തോന്നിയതിൽ അഭിമാനമുണ്ട്. അടുത്തത് മിക്കവാറും രാജ ഫേസ്ബുക്കിലൂടെ സജസ്റ്റ് ചെയ്ത ആ സംഭവത്തെ കുറിച്ചാവാനാണ് സാധ്യത.

സ്നേഹപൂർവ്വം,
സ്മിത.

മന്ദൻ രാജാ • 09-03-2020 21:48

തീർച്ചയായും അതിനായി കാത്തിരിക്കുന്നു സുന്ദരീ. ശുഭരാത്രി ആശംസകളോടെ -രാജാ

Kk • 09-03-2020 18:46

kollam ..നന്നായി തന്നെ പൂർത്തി ആക്കി..അടിപൊളി സ്റ്റോറി

Smitha • 09-03-2020 21:20

താങ്ക്യൂ കെ കെ ...ഒരുപാട് സന്തോഷം, നന്ദി...

raj • 09-03-2020 18:33

njan engu ethum mumbe shahana caae theliyichu alle... ahh pote ... kadha full ayila...vayichathu oke nala estam ayi... oru karyam matram oru cheriya bhudimutayi thini, ethil ulla chila charachters name. kurachu koode cheriya names ayirunu engil easy ayirunu orma nilkan  .

Smitha • 09-03-2020 21:20

ഹായ് രാജ് ...സാവധാനം വായിച്ച് വന്നാൽ മതി..പാകിസ്ഥാനിലെ ഒട്ടു മിക്ക പേരുകളും അത്തരത്തിലാണ് . അതുകൊണ്ടാണ് കഥാപാത്രങ്ങൾക്ക് അങ്ങനെ പേരുകൾ നൽകിയത്...

Renji • 09-03-2020 17:51

Super story... ഇങ്ങനെ ഒരു സബ്ജക്റ്റ് എടുത്ത് എഴുതി ഫലിപ്പിക്കുക എന്നത് ചില്ലറ കാര്യമല്ല. So thanks a lot.

Smitha • 09-03-2020 21:20

താങ്ക്യൂ രഞ്ജി ...ആവേശം നൽകുന്ന അഭിപ്രായം..

Anu(unni) • 09-03-2020 16:36

ഈയിടെയായി എനിക്ക് തോന്നിയ കാര്യം സ്മിതേച്ചി ശഹനയുടെ കഥ വേഗം തീർക്കാൻ ശ്രമിക്കുന്ന പോലെ ആയിരുന്നു
മെഹ്‌നൂറും ഫൈസലും ഒരു നൊമ്പരമായി നൊമ്പരങ്ങൾ ഇടക്കിടെ ഉണർത്താൻ സ്മിതേച്ചി ഒരു പുതിയ പ്രണയകഥയുമായി വന്നാലും

Smitha • 09-03-2020 21:19

സ്പീഡ് കൂടിതയതായി ശ്രദ്ധിച്ചില്ല. ചില അദ്യായങ്ങളിൽ അങ്ങനെ സംഭവിച്ചിരുന്നിരിക്കണം. അനുവിന് ഈ കഥ ഇമോഷണൽ ആയി ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. ഒത്തിരി നന്ദി അനൂ ...

Anu(unni) • 09-03-2020 16:31

സ്മിതേച്ചി ഇടക്ക് ഒന്നു ഓർമ പുതുക്കാൻ pdf ഇടനെ

Smitha • 09-03-2020 21:19

കുട്ടൻ ഡോക്റ്റർ സാർ അത് പരിഗണിക്കും എന്ന് തന്നെ കരുതാം അനു..

Renosh • 09-03-2020 15:39

"ഞാൻ സ്മിത" സ്മിതേച്ചിയുടെ ഫേസ് ബുക്ക് പേജല്ലേ?

Renosh • 09-03-2020 15:36

സ്മിതേച്ചി ,
അങ്ങനെ ഷഹാന ഇനി സൈറ്റിൽ വരില്ല എന്നറിയുമ്പോൾ വിഷമം. ആദ്യത്തെ മൂന്ന് ഭാഗങ്ങൾ പിന്നീടുള്ള ഭാഗവുമായി ചെറിയ ഒരു ചേർച്ചക്കുറവ് ഉണ്ട്. എന്നാലും കഥയുടെ മൊത്തം ഫീൽ മനോഹരമായി എഴുതി. ഇതൊന്നും ഈ സൈറ്റിൽ വരേണ്ട കഥയല്ല എന്നാണ് എനിക്ക് തോന്നുന്നത്. അത്ര മനോഹരം. ഫസലിനെ ഒട്ടും മറക്കാൻ കഴിയുന്നില്ല. സിദ്ധാർഥ് പറയുന്നില്ലേ എനിക്കൊന്ന് കെട്ടിപ്പിടിക്കണമെന്ന്? ആ ഭാഗം ഒക്കെ എത്തിയപ്പോൾ കണ്ണുകൾ നിറഞ്ഞു. വളരെ വളരെ നന്ദി പറയുന്നു ഇതുപോലെ ഒരു സൂപ്പർ കഥ എഴുതി ഞങ്ങൾക്ക് തന്നതിൽ.

Smitha • 09-03-2020 21:18

അത് ഞാൻ നന്ദന് എഴുതിയ റീപ്ലേയിൽ ..അല്ലെങ്കിൽ ആൽബിയ്ക്ക് എഴുതിയ റിപ്ലൈയിൽ വിശദമായി പറഞ്ഞിട്ടുണ്ട്. ആദ്യ പ്ലാൻ അങ്ങനെ ആയിരുന്നില്ല. കഥ വികാരപരമായി ഇഷ്ടമായതിൽ സന്തോഷം. വളരെ ഗൗരവപൂർണമായ വായനയാണ് റിനോഷ് നടത്തിയത്

Sunman • 09-03-2020 14:02

സൂപ്പർബ് നന്ദിയുണ്ട് ഒരു നല്ല കഥ തന്നതിന്

Smitha • 09-03-2020 21:18

നല്ല കഥ എന്ന് കേട്ടതിൽ വളരെ നന്ദി...വളരെ സന്തോഷം...

ചെകുത്താൻ • 09-03-2020 13:52

ഷഹാനയെ പുനർജീവിക്കുമോ വേറൊരു കഥയിൽ

Smitha • 09-03-2020 21:16

ഒരെണ്ണം പ്ലാനിൽ ഉണ്ട്.ഒരു സീരിയൽ കില്ലർ ജോണറിൽ

ചെകുത്താൻ • 10-03-2020 06:59

അവിടെ ഷഹാനയുടെ അവിഹിതം കാണുമോ

alby • 09-03-2020 13:50

ഒരു കാര്യം വിട്ടുപോയി.ഹൃദയത്തിൽ സൂക്ഷിച്ചു വക്കാൻ,ഹൃദയത്തോടു ചേർത്ത് വക്കാൻ ഒരു കഥ നൽകിയതിന് നന്ദി.ഒപ്പം ഫൈസലിന്റെ ത്യാഗം അറിയുമ്പോൾ തന്റെ രണ്ടാമത്തെ പ്രണയത്തിനെയും നെഞ്ചിൽ സൂക്ഷിക്കുന്ന ഷഹാനയെ വിസ്മരിക്കുക വയ്യ.

ഒത്തിരി സ്നേഹത്തോടെ
സ്വന്തം ആൽബി

Smitha • 09-03-2020 21:16

തീർച്ചയായും...

ഷഹാനയുടെ നഷ്ടം അങ്ങനെ മറക്കാൻ പറ്റില്ല

alby • 09-03-2020 13:46

എന്റെ സ്വന്തം ചോരക്ക്..........

ഈ കമന്റ്‌ എഴുതുമ്പോൾ എന്റെ കണ്ണുകൾ
നിറഞ്ഞിരിക്കുന്നു.ഏത്രത്തോളം ഇഷ്ട്ടം ആയി എന്ന് മനസിലാകുമല്ലോ.എന്താ പറയുക,
എനിക്ക്‌ വാക്കുകൾ കിട്ടുന്നില്ല.

ആദ്യമേ പറയട്ടെ......മുൻപ് ചോദിച്ച പല സംശയങ്ങൾക്കും ഉത്തരം ലഭിച്ച അധ്യായം ആണിത്.ജോസ്സ്,ശ്രീകുമാർ,ഹനീഫ് ഇവരുടെ പ്രാധാന്യവും വ്യക്തമായി.ജയന്തിയും മറ്റും സഹതാരങ്ങൾ മാത്രം.ജോസും ഹനീഫും ആസന്നമായ വിധിയെ അഭിമുഖീകരിക്കട്ടെ.

പിന്നെ അന്ന് അർജുൻ പരിജയപ്പെട്ടത് അർമീനയെ ആണ്.ഒപ്പം മെഹ്‌നൂറിനെ കുറിച്ച് ഞാൻ ചിന്തിച്ചതും തെറ്റി.നല്ലൊരു രാജ്യസ്നേഹിയെ അർമീനയിലൂടെ കാണാൻ സാധിച്ചു എന്ന് പറയുന്നതാവും ശരി.ഒപ്പം അർജുന് അവസാന തുള്ളി വെള്ളം കൊടുക്കാൻ കാണിച്ച മനസ്സും അവന് മനസ്സാ വാക്ക് കൊടുക്കുന്നതും കണ്ടില്ലെന്ന് നടിക്കുക വയ്യ.

മെഹ്‌നൂർ സുൽഫിക്കർ ഫൈസൽ എന്നിവർ മരണം കൊണ്ട് നിത്യതയിൽ ഒന്നിച്ചു എന്ന് ഞാൻ വിശ്വസിച്ചുപോകുന്നു.കാരണം അവർ തമ്മിലുള്ള സ്നേഹം എന്ന വികാരം തന്നെ.
അവസാന നിമിഷവും ഫൈസലിനെ വിശ്വസിക്കുന്ന മെഹ്‌നൂർ എനിക്ക്‌ അത്ഭുതമായിരുന്നു.എന്താ പറയുക ഒരുതരം അടക്കാനാവാത്ത പ്രണയം,പാഷൻ അവർക്കിടയിലുണ്ട്.ഒറ്റ വാക്കിൽ കൊലവെറി എന്ന് വിശേഷിപ്പിക്കാം.

ഫൈസൽ പറയുന്നത് പോലെ യുദ്ധം ജയിക്കുന്നത് ആയുധങ്ങൾ കൊണ്ട് മാത്രമല്ല, മറിച്ചു തന്ത്രവും ത്യാഗവും കൊണ്ടാണ്.ഒപ്പം ഫൈസലിന്റെ തന്ത്രം വിജയിക്കുന്നതിനോടൊപ്പം മരണം മുന്നിൽ കണ്ടിട്ടും അയാളുടെ അവസാന ആഗ്രഹങ്ങൾ നടക്കാതെ പോകുന്നത് മനസ്സ് മുറിക്കുന്ന ഒന്നായിരുന്നു,അവർ മരണത്തിൽ ഒന്നായി എങ്കിലും.എന്നാൽ പോലും ഞാൻ ഇങ്ങനെ വിശ്വസിക്കാൻ ഇഷ്ട്ടപ്പെടുന്നു നെഞ്ച് തുളയുന്ന സമയം അയാൾ മനസ്സ് കൊണ്ട് അത് നിറവേറ്റിയിരിക്കാം.

രാജ പറഞ്ഞത് പോലെ ഫൈസൽ മെഹ്‌നൂർ സുൽഫിക്കർ നൊമ്പരമായെങ്കിൽ അർജുന്റെ യാത്ര ഹൃദയഭേദകമായിരുന്നു.ഹൃദയം തകർത്തു കളഞ്ഞു ആ ഭാഗങ്ങൾ.അവസാന വാക്കുകൾ പോലും സ്വന്തം ജീവനേക്കാൾ ഉപരി സ്വന്തം നാട് തലകുനിക്കേണ്ടി വരരുത് എന്ന് ചിന്തിക്കുന്ന ഇവരെപ്പോലെയുള്ളവരുടെ ത്യാഗം ധീരത എന്നിവയുടെ ആകെ തുകയാണ് മനസമാധാനത്തോടെയുള്ള നമ്മുടെ ജീവിതം.

ഒടുവിൽ ദാവൂദിന്റെ വാക്കുകളെ നിഷ്കരുണം തള്ളിക്കൊണ്ട്(അതിൽ വാസ്തവം ഉണ്ടെങ്കിലും
ഇതിൽപറഞ്ഞ നിർഭയ കേസ് തന്നെ ഉദാഹരണം)ഇന്ത്യൻ മണ്ണിലിട്ട് തീർത്തപ്പോൾ രോമം എണീറ്റ് നിന്നു.അയാളുടെ പോയിന്റ് ശരിയാണ്,വിലക്ക് വക്കപ്പെട്ട നമ്മുടെ നിയമം
മാറേണ്ടിയിരിക്കുന്നു.

ഒരു ഫ്രെസ് വളരെ ഇഷ്ട്ടം ആയി"ഇവൻ മെയിൻ മാതാ ഹരി"ആകും എന്ന ഡയലോഗ്.

എന്നും ചേച്ചിയുടെ നന്മയെ ആഗ്രഹിച്ചിട്ടുള്ളൂ.
അത് ഓർത്ത് വല്ലതും പറഞ്ഞത് വിഷമം ആയി എങ്കിൽ പാദം തൊട്ട് മാപ്പിരക്കുന്നു.
ഒത്തിരി കൃതാഞ്ജതയോടെ

സ്നേഹപൂർവ്വം
ആൽബി

Smitha • 09-03-2020 21:15

പ്രിയ ആൽബി...

ഷഹാനയെ ആവേശത്തോടെ സ്വീകരിച്ച, പഠിച്ച, ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും നിർലോഭം ചെയ്ത ആളെന്ന നിലയിൽ ഇതിന്റെ രചന വിജയകരമായി അവസാനിക്കുമ്പോൾ ഞാൻ അതിരില്ലാത്ത നന്ദി രേഖപ്പെടുത്തുന്നു. സത്യതിൽ ഷഹാന ആരംഭിക്കുമ്പോൾ ഒരു സ്പൈ സ്റ്റോറി ആയി ഭാവന ചെയ്തിരുന്നില്ല. ആദ്യത്തെ സ്റ്റോറി മറ്റൊന്നായിരുന്നു.ഫേസ്‌ബുക്കിലൂടെ മന്ദൻരാജയോടാണ് ഞാൻ ആദ്യം അതിന്റെ കഥ പറഞ്ഞത്. പിന്നീട് അത് എഴുതാനുള്ള ഇഷ്ടം നഷ്ടപ്പെട്ടു. അതില്പിന്നെയാണ് ഷഹാനയെ  പാകിസ്താനിലേക്ക് വണ്ടി കയറ്റി ഇതൊരു സ്പൈ സ്റ്റോറിയാക്കിയത്...

ഇതിൽ ചില സംഭവങ്ങൾക്ക്, മനുഷ്യർക്ക് റിയൽ സംഭവങ്ങളോടും റിയൽമനുഷ്യരോടും  സാദൃശ്യമുണ്ട്. കണ്ടിട്ടുള്ള സിനിമകളുടെയും വായിച്ച പുസ്തകങ്ങളിലെ ആശയങ്ങളുടെയും സ്വാധീനം ഇതിന്റെ പിമ്പിലുണ്ട്. നൂറു ശതമാനവും ഒറിജിനൽ എന്ന് ഇതിനെ വിളിക്കാനാവില്ല. ശിശിരപുഷ്പ്പമോ കോബ്രാഹിൽസോ പോലെ. ശിശിരവും കോബ്രാഹിൽസും ഭാവനാസൃഷ്ടികൾ മാത്രമായിരുന്നപ്പോൾ പാക്കിസ്ഥാൻ ജയിലിൽ കിടക്കുന്ന കുൽഭൂഷൺ ജാദവിനെപ്പോലെയുള്ളവരുടെ നൊമ്പരപ്പെടുത്തുന്ന മനുഷ്യരുടെ ജീവിതങ്ങളോട് ഈ  കഥയ്ക്ക് കടപ്പാടുണ്ട്.

വീണ്ടും വീണ്ടും ആൽബിയ്ക്ക് പ്രത്യേകമായ നന്ദിയും കടപ്പാടുമാറിയിക്കുന്നു.

ഈ കഥ വിജയിച്ചതിൽ ആൽബിയ്ക്കും പങ്കുണ്ട് .

സ്നേഹപൂർവ്വം.

സ്മിത.

alby • 09-03-2020 22:37

ചേച്ചിക്ക്......

വിട്ട് കളഞ്ഞ പോഷൻ മറ്റൊരു കഥ ആക്കുമോ ഒരു സെക്കന്റ്‌ പാർട്ട് പോലെ.

സ്നേഹപൂർവ്വം
ആൽബി

നന്ദൻ • 09-03-2020 13:23

ഒടുവിൽ മനോഹരമായ പര്യവസാനം... ഓരോ താളുകളിലേക്കും എത്തിയത് ആകാംഷയോടെ ആണ്‌ വായിക്കപ്പെട്ടതു ആർത്തിയോടെയും നെക്സ്റ്റ് ബട്ടൺ അമർന്നതു പരശതം മുഴങ്ങുന്ന ഹൃദയത്തിന്റെ പെരുമ്പറ താളത്തിനൊപ്പവും.. അത്രക്കും വികാര തീവ്രവും ഉദ്വേഗ ഭരിതവും ആയിരുന്നു ഓരോ വരികളും... ആദ്യം തൊട്ടു അവസാനം വരേയ്ക്കും ഒരു കണ്ണി പോലും മുറിയാതെ തീർത്ത ചങ്ങല തന്നെയായിരുന്നു ഈ കഥയുടെ അടിത്തറ... നേതൃ പാടവത്തിന്റെ ഉദാത്ത സൃഷ്ടിയായി ഫൈസൽ ഒരു വേദനയോടെ മനസ്സിൽ എന്നും ഉണ്ടാകും... കഥ മനോഹരമായി അവസാനിക്കുമ്പോളും ജീവിത യാഥാർഥ്യങ്ങൾ പോലെ ഒരുകൂട്ടം കഥാപാത്രങ്ങൾ മനസ്സിൽ നോവായി ഉണ്ടാകും അർജുനും, പർവീണും, മെഹ്‌നൂരും സുൽഫിക്കറും, ഫൈസലും... കഥയിൽ ഒരുപാട് പേരുകൾ കടന്നു വന്നപ്പോൾ ആദ്യം ചിന്തിച്ചിരുന്നു ഇത്രയും പേരുകൾ എങ്ങനെ ഓർത്തു വെക്കും എന്നു.. പക്ഷെ എല്ലാവർക്കും കൃത്യമായ സാന്നിധ്യം നൽകി എല്ലാവരെയും ചേർത്തു വെപ്പിച്ചത് വായന കാരന്റെ ഹൃദയത്തിലേക് ആണ്‌... ഒരിക്കലും മറക്കാതെ.. എല്ലാ കഥാപാത്രങ്ങളും മനസ്സിൽ ഉണ്ടാകും.. ഷഹാനയും, സിദ്ധാർഥും, ഗൗതവും.. എല്ലാം...

Smitha • 09-03-2020 21:14

നന്ദന്...

കഥയുടെ മുമ്പോട്ടുള്ള പൊക്കിൾ  ഊർജ്ജം തന്ന അഭിപ്രയങ്ങളിൽ നന്ദൻ ഉണ്ടായിരുന്നു. കഥാപാത്രങ്ങൾക്കൊക്കെ ആവശ്യത്തിന് സ്‌പേസ് കൊടുത്തത് സ്വാഭാവികമായാണ്. ഓരോ കഥാപാത്രത്തെയും പത്യേകമെടുത്ത് പറഞ്ഞ്, സംഭവങ്ങൾ ഒക്കെ ഓർമ്മിച്ച് അഭിപ്രായമെഴുതിയപ്പോൾ കഥ ഇതുപോലെ നാച്ചുറൽ ആയി പോയി എന്നേയുള്ളൂ...

അതൊക്കെ നന്ദിയോടെ ഓർക്കും.ആവേശപൂർണ്ണമായാണ് നന്ദൻ എഴുതിയ ഓരോ കുറിപ്പും വായിച്ചത്.

സ്നേഹപൂർവ്വം,

സ്മിത.

JOSEPH • 09-03-2020 12:36

Really superb ending Smitha jii.

Smitha • 09-03-2020 21:13

താങ്ക്സ് എ ലോട്ട് ജോസഫ് ജി...

മാലാഖയുടെ കാമുകൻ • 09-03-2020 12:04

വേഗം അവസാനിപ്പിച്ചതുപോലെ ഒരു ഫീൽ? എന്തായാലും സന്തോഷമായ അവസാനത്തിനെക്കാളും സങ്കടകരമായ അവസാനം ആണ് മനസ്സിൽ നിൽക്കുക എന്ന കാര്യം നിങ്ങൾക്ക് നന്നായി അറിയാം.. അല്ലെ സ്മിതാ? അടുത്ത കഥക്കായി വെയ്റ്റിംഗ്

Smitha • 09-03-2020 21:12

വേഗം അവസാനിപ്പിച്ചില്ല എന്നാണ് തോന്നുന്നത്. ചലപ്പോൾ എഴുത്തിൽ വേഗത കൂടിയിരിക്കാം...ട്രാജഡി മനപ്പൂർവ്വമല്ല.കഥയുടെ സ്വാഭാവിക പരിണാമമാണ്. താങ്ക്സ്

Master • 09-03-2020 11:52

അതിന്റെടേല്‍ ആ രായാവ് വന്നുകേറി മൂന്നും പോയിക്കിട്ടി. നാലെങ്കീ നാല്..

Smitha • 09-03-2020 21:12

പരുമലപ്പിതാവിനെ ഒരു പ്രാവശ്യം വിളിച്ചുപോയി...കൂടെക്കൂടെ വിളിക്കുന്നത് അങ്ങേർക്ക് ഇഷ്ടപ്പെടില്ല. ഞാൻ എന്നാ പഞ്ചായത്ത് ആണോ എന്നൊക്കെ ചിലപ്പോൾ ചോദിച്ചു കളയും!!

Master • 09-03-2020 11:51

Third!

ലവമ്മാര് പണി തന്നോണ്ട്‌ മൂന്നാം സ്ഥാനം കൊണ്ട് സായൂജ്യമടയുന്നു! അങ്ങനെ ഒരു ഐതിഹാസിക നോവല്‍ കൂടി അവസാനിക്കുന്നു. സ്മിതയുടെ ഒപ്പം ഒരു കഥ എഴുതാന്‍ മോഹമുണ്ട്. ഒരു ഐഡിയയും പരസ്പരം നല്‍കാതെ ഓരോരോ അധ്യായം മാറിമാറി എഴുതുന്ന പരിപാടി. ഒന്നാം അധ്യായം സ്മിത, രണ്ട് ഞാന്‍, മൂന്നു സ്മിത.. അങ്ങനെ. പറ്റുമോ? ങേ? പറ്റുമെങ്കില്‍ പറയണം. അഞ്ചോ ആറോ പേജുകള്‍ വീതം മതി. കമ്പി വേണമെന്നില്ല, പക്ഷെ പ്രണയം പാടില്ല. ഒരു സാദാ കഥയോ ത്രില്ലറോ ആകാം. എന്നാ പറയുന്നു?

നന്ദൻ • 09-03-2020 11:58

അതു പൊളിക്കും.... എന്നാ മാസ്റ്ററും ടീച്ചറും ഉടനെ പണി തുടങ്ങിക്കോ...

Smitha • 09-03-2020 21:08

എന്റെ പരുമലപ്പിതാവേ ..ഈ മനുഷ്യൻ ചെയ്യുന്നത് എന്താണ് എന്ന് ഇയാൾക്കറിയാം ..ഇയാളോട് ക്ഷമിക്കുകയെ അരുത്!!

Fanfiction • 09-03-2020 12:15

Good idea. കാത്തിരിക്കുന്നു ആ കഥക്കായി

Smitha • 09-03-2020 21:07

ആണ്ടെ ..കയ്യീന്ന് പോയെന്നാണ്‌ തോന്നുന്നത്!!

ഭീം • 09-03-2020 16:32

അതിവായനക്കാരെ കോമാളിയാക്കുന്ന പോലെയാകും. വായനക്കാരുടെ ഹൃദയം കല്ലുകൊണ്ടല്ല കോടാണു കോടി കോശങ്ങൾ കൊണ്ടുണ്ടാക്കിയതാണ്.
  എഴുത്തുകാർ അതുകൂടി ഓർക്കുക.

OK Raaly Sory

നന്ദൻ • 09-03-2020 16:48

ഇല്ല ഭീം ചേട്ടാ അങ്ങനെ എഴുതി ഹിറ്റായ നോവലുകൾ ഉണ്ട്‌...

Smitha • 09-03-2020 20:21

അതാണ്...!!

Smitha • 09-03-2020 22:46

ഉത്തരം താഴെ ഉണ്ട്..

Master • 09-03-2020 17:57

ഭീമാ, മിക്കവാറും സ്മിത നോ പറയാനാണ് ചാന്‍സ്. എന്റെ ഈ ആഗ്രഹം കുറെ നാളായി ഉള്ളതാണ്. സ്മിത യെസ് പറഞ്ഞാല്‍, ഭീമന്‍ കരുതുന്നപോലെ ഒന്നുമാകില്ല സംഗതി. സ്മിതയെ അറിയാമല്ലോ? പിന്നെ എന്റെ കാര്യം. അത് ഞാന്‍ എങ്ങനെങ്കിലും ഒപ്പിച്ച് എടുത്തോളാം. ഫസ്റ്റ് കടമ്പ സ്മിതയ്ക്ക് സമയവും സൌകര്യവും കാണുമോ എന്നതാണ്..

Smitha • 09-03-2020 20:17

മാസ്റ്റർജി ...

നോ പറയുന്നില്ല. എന്നെക്കുറിച്ച് അതിശയോക്തി നിറഞ്ഞ കാര്യങ്ങൾ പറഞ്ഞതിന് ദൈവം ചോദിയ്ക്കും

Smitha • 09-03-2020 20:22

@ Bheem

പിന്നല്ലാതെ!!!

പങ്കജാക്ഷൻ കൊയ്‌ലോ • 09-03-2020 20:32

എം.ടി യും എൻ.പിയും

ചേർന്ന് അറബിപ്പൊന്ന്(?)

പെടച്ചപോലെ.!

നല്ലൊരു മത്സരം ആയിരിക്കും.

Smitha • 09-03-2020 21:22

എൻപി യും എം ടിയും സൈറ്റിലെ എഴുത്തുകാരെ സംബന്ധിച്ച് ഒരാളിലാണ്.മാസ്റ്ററിൽ....

Smitha • 09-03-2020 21:11

മാസ്റ്റർജി....

ഐതിഹാസികമെന്നോ? ആ അക്ഷരങ്ങൾ ഞാൻ വായിക്കുന്നത് എന്റെ വാളിൽ തന്നെയാണോ എന്ന് ഞാൻ ഇടയ്ക്കിടെ ചെക്ക് ചെയ്‌തു...റിയലി പറഞ്ഞതാണ്. മാസ്റ്റർ തന്നെ തുടങ്ങി വെക്കൂ. പറഞ്ഞത് പോലെ ചെയ്യാം. താരതമ്യങ്ങളെ ഭയക്കുന്നില്ല. മാസ്റ്റർക്ക് പിന്നാലെ എഴുതുമ്പോൾ എന്റെ സഞ്ചിയിലെ വാക്കുകളുടെ കനമില്ലായ്മ പോലും എനിക്കംഗീകാരമാണ്. പോൺ ഇല്ല, പ്രണയം ഇല്ല, പക്ഷെ സാധാരണ കഥ. അത്രയ്ക്കങ്ങ് വ്യക്തമായില്ലെങ്കിലും, ഓക്കേ...ത്രില്ലർ ആയിരിക്കാം നല്ലത് എന്ന് തോന്നുന്നു...

പിന്നെ,ഇതേ ആശയം മന്ദൻ രാജ എന്നോട് ഏകദെശംമൂന്ന് മാസങ്ങൾക്ക് മുമ്പ് വരെ പറഞ്ഞിരുന്നു. രാജ തന്നെ തീമും ബ്ലൂ പ്രിന്റുമൊക്കെ പറഞ്ഞ് ആദ്യ അദ്ധ്യായം പകുതി വരെ എത്തിക്കുകയും ചെയ്തിരുന്നു....

ഇനി മാസ്റ്റർറോടൊപ്പം മറ്റൊരു കഥ ഇതേ ആശയത്തിൽ എഴുതുന്നതിൽ എനിക്ക് അഭിമാനമേയുള്ളൂ....

ഷൂട്ട് യുവർ ഫസ്റ്റ് ഷോട്ട്....

Master • 09-03-2020 23:11

സ്മിത,

എന്റെ ആഗ്രഹത്തിന് പച്ചക്കൊടി കാട്ടിയതിന് ഒരായിരം നന്ദി.

ഒന്നാം കടമ്പ കടന്നു.

ഇനി, എന്റെ യഥാര്‍ത്ഥ ആഗ്രഹം ആദ്യ കമന്റില്‍ തന്നെ ഉണ്ട്. സ്മിത തുടങ്ങണം; അതാണ്‌ എനിക്ക് വേണ്ടത്. ഇവിടെ ബ്ലൂ പ്രിന്റും ഗ്രീന്‍ പ്രിന്റും ഒന്നുമില്ല. സ്മിത വേണമെങ്കില്‍ മനസ്സില്‍ ഒരു ബ്ലൂ പ്രിന്റ്‌ വച്ചോ. എനിക്ക് അത് അറിയണ്ട. പരസ്പരം കഥയെപ്പറ്റി ഒന്നും അറിയാതെ ഉള്ള ഒരു എഴുത്ത്.

ഇനി, എന്റെ നിബന്ധനകള്‍ ഞാന്‍ പിന്‍‌വലിക്കുന്നു. ഏതു കാറ്റഗറിയും ആകാം. പ്രണയമോ ത്രില്ലറോ എന്തും. പക്ഷെ മറ്റൊരു നിബന്ധന ഉണ്ട്; കമ്പി വേണ്ട. കാരണം സ്മിത കമ്പി എഴുതാനേ പാടില്ല എന്നൊരു ചിന്ത എനിക്കുണ്ട്. അതുകൊണ്ട് സ്മിത തുടങ്ങുക..ഇന്ന് തന്നെ ആയാല്‍ അത്രയും നല്ലത്. അടുത്ത അധ്യായം ഞാനെഴുതും.

ഈ  ഭീമന് ഒരു പണി കൊടുക്കണം..

Smitha • 10-03-2020 12:12

മാസ്റ്റർ പറഞ്ഞത് പോലെ കഥയുടെ ആദ്യഭാഗം അയക്കുന്നു.

പേര് "മാസ്റ്റർ"

ഇതിന്റെ രണ്ടാം ഭാഗം മാസ്റ്റർ. അതിന് ശേഷം മൂന്നാമത്തെ ചാപ്റ്റർ എന്റെ. കഥയുടെ പ്ലാൻ ഒന്നും മുൻകൂട്ടിയില്ല. ഒരു ചെസ്സ് ഗെയിം പോലെ.

വായനക്കാർ ദയവായി ക്ഷമിക്കണം. മാസ്റ്ററെപ്പോലെ ഒരു മാസ്റ്റർ റൈറ്ററോട് തോളോട് തോൾ ചേർന്ന് നിൽക്കാൻ ഞാൻ കാണിക്കുന്ന അഹങ്കാരത്തെ പൊറുക്കണം. ഓൾ കേരളാ മാസ്റ്റേഴ്സ് ഫാൻസ്‌ അസോസിയേഷൻ എന്നെ പഞ്ഞിക്കിടരുത്. പാവമാണ്...

Master • 10-03-2020 13:17

എന്നാലും ആ പേര് വേണ്ടായിരുന്നു!

അതെ, കഥയുടെ യാതൊരു ബ്ലൂ പ്രിന്റും ഇല്ലാതെ മനോധര്‍മ്മം പോലെ മുന്‍പോട്ടു നീങ്ങുക. നമ്പക്ക് നോക്കാം ഇതെവിടെത്തി നില്‍ക്കുമെന്ന്! മിക്കവാറും ഇവമ്മാര് നമ്മളെ ഓടിച്ചിട്ട്‌ അടിക്കാന്‍ ചാന്‍സുണ്ട്! കമ്പി ഭാഗവന്മാര് തുണൈ

Smitha • 10-03-2020 14:03

@മാസ്റ്റർ

ഞാൻ ഇപ്പഴേ ആശൂത്രീൽ ഒരു ബെഡ് ബുക്ക് ചെയ്തു...

സ്റ്റോറി അയച്ചിട്ടുണ്ട്...

Fanfiction • 10-03-2020 17:19

കാത്തിരിക്കുന്നു...

alby • 09-03-2020 11:40

ചേച്ചി...... ഫസ്റ്റ് കമന്റ്‌ ആൻഡ് ലൈക് നന്ദൻ കൊടുപോയി.സൊ ആം സെക്കന്റ്‌ വണ്.

അവസാനിച്ചു എന്ന് കണ്ടതിൽ സങ്കടം ഉണ്ട്.
ചൂടോടെ വായിച്ചു അഭിപ്രായം അറിയിക്കാൻ വീണ്ടും വരാം

സ്നേഹപൂർവ്വം
ആൽബി

Smitha • 09-03-2020 18:51

ഓക്കേ...

ആയിക്കോട്ടെ...

നന്ദൻ • 09-03-2020 11:35

വായിച്ചിട്ടു വരാം..

Smitha • 09-03-2020 18:51

താങ്ക്സ്...

പാവം പൂജാരി • 08-03-2020 14:58

കുറച്ചു തിരക്കിൽ പെട്ട് മുമ്പുള്ള ഒരു ഭാഗം വായിച്ചു കമന്റ് ചെയ്യണമെന്ന് കരുതി, പിന്നെ സമയം കിട്ടിയില്ല. പിന്നീട് നോക്കുമ്പോൾ അടുത്ത രണ്ടു ഭാഗം കൂടി വന്നിരിക്കുന്നു. എല്ലാം വായിച്ചു. കൂടുതൽ വിവരിക്കാനൊന്നുമില്ല. എല്ലാ ഭാഗവും ഒന്നിനൊന്നു മികച്ചു നിൽക്കുന്നു. അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ , സംഭവവികാസങ്ങളിലൂടെ കിടിലൻ സസ്പെൻസ് നിലനിർത്തിക്കൊണ്ടു വായനക്കാരിൽ ആകാംഷയുടെ അഗ്നിപർവതം തന്നെ തീർത്തുകൊണ്ടു മുന്നേറുന്നു.
സ്നേഹപൂർവ്വം.

Smitha • 08-03-2020 22:13

മനോഹരമായ അഭിപ്രായം തന്നതിന് വളരെയേറെ നന്ദി. വളരെ പ്രോത്സാഹജനകമായ കമന്റ് ആണ് താങ്കളുടേത്. കൂടുതൽ എഴുതാനും നന്നായി എഴുതാനും പ്രേരിപ്പിക്കുന്ന കമന്റ്.

വളരെ നന്ദി താങ്ക്യൂ.

സ്നേഹപൂർവ്വം,
സ്മിത

ലക്ഷമി • 08-03-2020 14:27

റോ റോക്സ്...
വളരെ സമയം എടുത്ത് വായിച്ചു. 10-14 തകർത്തു. തീർന്നിട്ടില്ല എന്ന് വിശ്വസിക്കുന്നു.

Smitha • 08-03-2020 22:10

താങ്ക്യൂ... തീർന്നിട്ടില്ല. ഇനിയും ഒരു അദ്ധ്യായം കൂടി ബാക്കിയുണ്ട്. അഭിപ്രായത്തിന് വളരെ നന്ദി.

ഭീം • 08-03-2020 06:56

മേഡം അപരിജിതനിലെ കമന്റൊക്കെ വായിക്കാറുണ്ടോ

Smitha • 08-03-2020 09:39

സ്റ്റോറി വാളുകളിൽ കഥകളെക്കുറിച്ച് സംസാരിക്കാം.
സൗഹൃദത്തിൽ ഊന്നിയ സംസാരങ്ങളും ആവാം.

വ്യക്തി വിരോധം തീർക്കാൻ അസഭ്യവർഷവും കേട്ടിട്ടുണ്ട്.

എന്നാൽ ആദ്യമായിട്ടാണ് ഒരാൾ മറ്റു കഥകളിലെ കമന്റുകൾ വായിക്കാറുണ്ടോ എന്ന് ചോദിക്കുന്നത്.

ഹർഷ കഥകളിലെ ശരാശരി കമന്റ് എപ്പോഴും 500 നു മുകളിൽ പോകുന്നുണ്ട്.
അതൊക്കെ വായിക്കണമെങ്കിൽ ദിവസത്തിൽ കുറഞ്ഞത് 60 മണിക്കൂറെങ്കിലും വേണം.

ഇനി നിങ്ങൾ ചോദിച്ച ഗൗരവതരമായ ആ ചോദ്യത്തിനുള്ള ഉത്തരം തരാം.
ഓഫീസ് സമയവും വ്യക്തിപരമായ മറ്റു കാര്യങ്ങൾക്ക് വേണ്ടി ഉള്ള സമയവും കഴിഞ്ഞാൽ കിട്ടുന്നത് ഒന്നോ രണ്ടോ മണിക്കൂറുകൾ മാത്രമാണ്.

ആ സമയത്താണ് ഞാൻ എന്റെ എളിയ കഥകൾ എഴുതുന്നത്.
അതായത് സമയം കിട്ടാറില്ല എന്നർത്ഥം.
ഹർഷൻ കഥകളിൽ ഞാൻ കമന്റ് ചെയ്യാറുണ്ടല്ലോ. താങ്കൾക്ക് അത് കണ്ടെത്താൻ കഴിയും.

അതുകൊണ്ട് ചോദ്യത്തിനുള്ള സ്ട്രൈറ്റ് ആയ ഉത്തരം ഇതാണ്:

ഞാൻ വായിക്കാറില്ല.

rashid • 07-03-2020 23:50

ചേച്ചി കൊള്ളാം അങ്ങനെ ലക്ഷ്യം പരിസമാപ്തിയിലേക്ക്, അതോ ഇനി വല്ല ട്വിസ്റ്റും ഉണ്ടോ ആവോ

Smitha • 08-03-2020 09:34

ട്വിസ്റ്റുകൾ ഇനി ഉണ്ടോ എന്ന് ചോദിച്ചാൽ ദയവായി കാത്തിരിക്കു എന്നാണ് മറുപടി. താങ്ക്യൂ വെരിമച്ച്.

ഭീം • 07-03-2020 22:25

എനിക്ക് ഭയങ്കര ഇഷ്ടമാ... സുന്ദരീടെ കഥകൾ.

Smitha • 08-03-2020 09:33

താങ്ക്യൂ വെരിമച്ച്.

raj • 07-03-2020 22:03

vayichu tudagite ullu. udane update akum... all the best smitha...

Smitha • 08-03-2020 11:42

Ok... thanks..

Smitha • 07-03-2020 21:50

പ്രിയ രാജാ..

ഈ കൊച്ചു കഥ രാജയെ ആകാംക്ഷാഭരിതനാക്കുന്നു എന്നറിയുന്നതിൽപ്പരം ആഹ്ലാദം വേറൊന്നില്ല.

നന്ദി.

സ്നേഹപൂർവ്വം,

സ്മിത.

Rosy • 07-03-2020 21:08

ഇടി വെട്ട്,  ടെൻഷൻ അടിച്ച് പണ്ടാരമടങ്ങി ?

Smitha • 07-03-2020 21:52

താങ്ക്യൂ ...

സകല ടെൻഷനും അടുത്ത അധ്യായത്തോടെ അവസാനിക്കുന്നു...

JOSEPH • 07-03-2020 20:44

വീണ്ടും സസ്പെൻസ് ആകാംക്ഷയുടെ മുൾമുനയിൽ കൊണ്ടു നിർത്തി.

Smitha • 07-03-2020 21:51

എല്ലാ ആകാംക്ഷയും സസ്‌പെൻസും വിത്ത് ലക്ക് അടുത്ത ലക്കത്തിൽ തീരും...!!!

Smitha • 07-03-2020 17:45

പ്രിയ രാജാ...

കഥകളിൽ എപ്പോഴും വികാരത്തിന്റെ മഴവില്ല് തീർക്കുന്ന എഴുത്തുകാരനാണ് താങ്കൾ. താങ്കളുടെ മനസ്സിനെ നിശ്ചലമാക്കാനുള്ള "പവർ" എന്റെ എഴുത്തിനുണ്ടെങ്കിൽ എനിക്ക് ധൈര്യമായി അഹങ്കരിക്കാം.

സ്നേഹപൂർവ്വം,
സ്മിത.

Smitha • 07-03-2020 17:41

താങ്ക് യൂ സോ മച്ച് ജോസഫ് ചേട്ടാ

alby • 07-03-2020 16:49

ചേച്ചിക്ക്.......

കഥയുടെ ഈ ഭാഗവും വായിച്ചു.അങ്ങനെ ദാവൂദ് പിടിക്കപ്പെട്ടു അല്ലെ.അവരുടെ പ്ലാനിങ് വിവരണം ഒക്കെ വീണ്ടും വായിക്കുകയായിരുന്നു.ഒരു മുസ്ലിം കല്യാണത്തിന്റെ ചടങ്ങുകൾ കൃത്യമായി വിവരിച്ചുതന്നു.

നാട് ഉപേക്ഷിച്ചു എങ്കിലും സ്വയം ചാവേറുകൾ ആയിക്കൊണ്ട് അവസാന വിജയം എത്തിപ്പിടിക്കാൻ കാണിക്കുന്ന ആത്മാർത്ഥ കാണാതിരിക്കുക വയ്യ.അപ്പോഴും ഒരു പ്ലാൻ ബി ഞാൻ കരുതിയത് അല്ല.അങ്ങനെ ഒന്ന് ഉള്ളപ്പോൾ കാറിൽ കയറിപ്പോകുന്ന ദാവൂദിനെ കണ്ട് "....ചേ...."എന്ന് പറയുന്നതിന്റെ പൊരുൾ ക്ലിയർ ആയില്ല.പ്ലാൻ എ പൊളിഞതിന്റെ ആകും എന്ന് കരുതുന്നു.

പിന്നീട് നടന്ന പ്ലാൻ ബി അടുത്ത ഭാഗത്തിൽ കൂടുതൽ വ്യക്തമാകും എന്ന് കരുതുന്നു.

എന്നാലും ജനറൽ ദാവൂദിനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്തു.അവരുടെ പ്ലാൻ പൊളിഞ്ഞപ്പോൾ റോഷൻ ദുറാനിയുടെ പ്രതികരണം മാത്രം മതി അവർക്ക് അവരുടെ സ്ഥിതി എന്തെന്ന് മനസിലായി എന്നറിയാൻ.

അവസാനം സിദ്ധാർഥ് സ്കോർ ചെയ്തു.
പർവീനിന്റെ കടം അവൻ വീട്ടി.ഇനിയെന്താ എന്നുള്ള ചോദ്യം മുന്നിലുണ്ട് കാരണം

1)ഇർഫാനും കൂട്ടരും അവിടെ എത്തിയേക്കും
2)ജനറൽ പോയപ്പോൾ ഫൈസൽ എന്തുകൊണ്ട് കണ്ണടച്ചു
3)മെഹ്‌നൂറും സുൽഫിക്കറും ഒരു ചോദ്യം ആയി മനസിലുണ്ട്
4)ഒപ്പം മുൻപ് പങ്കുവെച്ച സംശയങ്ങളും

സ്നേഹപൂർവ്വം
ആൽബി

alby • 07-03-2020 23:13

ചേച്ചിക്ക്

റെയിൽവേ ഗേറ്റ് എന്ന് ഒരു തവണ മാത്രമേ കഥയിലുള്ളു.അതാണ് അങ്ങനെ ഒരു ചോദ്യം വന്നതും.പ്ലാൻ എ ആദ്യ പേജുകളിൽ പറയുമ്പോൾ അത് റെയിൽവേ ഗേറ്റ് എന്ന് മനസിലായില്ല.

പിന്നെ പ്ലാൻ ബി ക്ക് വേണ്ട ഇൻഫർമേഷൻ കിട്ടിയിരുന്നു എന്ന് വേണം കരുതാൻ.പക്ഷെ ഒരു ചോദ്യം മനസ്സിൽ ഉണ്ട്,അതിതാണ് ജനറൽ ദാവൂദിനെ ആടുകളെ തമ്മിൽ അടിപ്പിക്കാൻ ആണ് നോക്കിയത്(ഫൈസൽ & ദാവൂദ്).അത് മുതലെടുക്കാനും.പക്ഷെ അവസാനം അവർ തന്നെ മുൻകൈ എടുക്കുന്നതും അതിന് ആ ഗ്രാമത്തിലെക്ക് കൊണ്ടുപോകുകയും ചെയ്യുന്നു.എന്തുകൊണ്ട്?

സ്നേഹപൂർവ്വം
ആൽബി

Smitha • 07-03-2020 23:32

പ്ലാൻ ബി എന്നുള്ളത് വിശദീകരിച്ചിട്ടില്ല. കഥ എന്നുള്ളത് എല്ലാം വിശദമാക്കൽ എന്ന് അർത്ഥമില്ലല്ലോ. സൂചനകൾ കഥകൾ പറയാനുള്ള സങ്കേതങ്ങളിൽ ഒന്നല്ലേ?

പ്ലാൻ എ വിജയിക്കാതെ പോയപ്പോൾ പ്ലാൻ ബിയാണ് അടുത്തത് എന്ന് ഫൈസൽ പറയുന്നു. പിമ്പിലെ കാറിലിരിക്കുന്ന അർജ്ജുനെ അതറിയിക്കാനും ഫൈസൽ പറയുന്നു. പിന്നെ ഫൈസലിനെയും ടീമിനെയും കാണുന്നത് പൂർണ്ണ സജ്ജരായി റെയിൽവേ ഗേറ്റിൽ ആക്ഷന് കാത്തിരിക്കുന്നതായാണ്. അപ്പോൾ അതാണ്‌ ബി എന്നത് അനുമാനിക്കുകയാണ് ചെയ്യേണ്ടത്.

അവസാനത്തെ ചോദ്യം വ്യക്തമായില്ല.

എങ്കിലും ആൽബിയുടെ ചോദ്യം എന്നതാവാം എന്നൂഹിച്ച് പറയാം. ജനറൽ ഉറപ്പിച്ചിരുന്നു, ഫൈസലും സംഘവും ഏറ്റവും ഫേവറേബിൾ ആയ സ്ഥലത്ത് ദാവൂദിനെ കാത്തിരിക്കുമെന്ന്. അത് കഥയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ റെയിൽവേ ഗേറ്റ് പരിസരമാണ്. അവിടെ ആളുകൾ ഒന്നുമില്ല. ഒഴിഞ്ഞ ഫാക്റ്ററി കെട്ടിടങ്ങൾ മാത്രം. സംഘത്തിന് ഒളിച്ചിരിക്കാനും ദാവൂദിനെ ആക്രമിക്കാനും വളരെ ഫേവറേബിൾ ആണ്, അതുകൊണ്ട് അവിടെ അവർ കാണും എന്ന് തന്നെ ജനറൽ ഊഹിച്ചു. മറ്റിടങ്ങൾക്ക് ഇപ്പറഞ്ഞ ഫേവറേബിൾ ആസ്പെക്റ്റ്സ് ഒന്നും ഇല്ല എന്നും ജനറലിന് അറിയാം. വിജനമായ ഇടാത്തിലൂടെ ദാവൂദിനെ കൊണ്ടുപോവുക വഴി ഫൈസലിനും കൂട്ടുകാർക്കും ദാവൂദിനെ ആക്രമിക്കാനുള്ള ചാൻസ് ഉണ്ടാക്കി കൊടുക്കുകയാണ് ജനറൽ ചെയ്തത്...

alby • 08-03-2020 08:26

ചേച്ചിക്ക്.......

എന്റെ സംശയം ക്ലിയർ ആയി.
താങ്ക് യു.

ആൽബി

madhu • 07-03-2020 16:06

hello

enthonna ithu bhai oru hollywood cinimayude climax pole ......ithilappuram entha oru ezhuthukaranu cheyyanullathu.......pakshe ningal alla bhai njgal anu tension adichu pandaram adangiyathu.........

ini adutha part varunnathuvare oru paravesham ayirikkum

Smitha • 07-03-2020 21:28

എല്ലാ ടെൻഷനും അടുത്ത ഒരു അധ്യായത്തിന് തോടെ തീരാൻ പോകുന്നു.

വളരെ നന്ദി,  കഥ ഇഷ്ടമായതിൽ.

Kambi man • 07-03-2020 15:53

Supper avatharanam pakshe oru samshayam. Oru ariyipp polum illathe ee part avasanichathu enthanu ....???????????

Smitha • 07-03-2020 21:27

താങ്ക്യൂ വെരിമച്ച്.  കഥ അവസാനിച്ചു എന്ന് എങ്ങനെയാണ് മനസ്സിലായത്?

സുഹൃത്തേ,  കഥ അവസാനിച്ചിട്ടില്ല.

നന്ദൻ • 07-03-2020 15:30

It is the quintessential thriller story...

ഞാൻ വായിച്ചതിലേക്കും വെച്ചു ഏറ്റവും മികച്ചതെന്ന് സംശയലേശമന്യേ പറയാൻ പറ്റുന്ന കിടിലൻ സ്റ്റോറി..
സിദ്ധാർഥ്‌ എന്ന കഥാപാത്രം ഈ അധ്യായത്തിലും മികച്ചു നിൽക്കുന്നു.. ഒരു undercover ഓപ്പറേഷൻ മുൻപിൽ കണ്ട പ്രതീതി.. ഇനിയെന്ത് എന്ന സസ്പെന്സിലേക് നിർത്തിയ അവസാന വരികൾ..??? ഹോ എന്താ പറയുക...

Smitha • 07-03-2020 21:25

പ്രിയപ്പെട്ട നന്ദൻ

ഇനി ഒരു അദ്ധ്യായം മാത്രമേ അവശേഷിക്കുന്നുള്ളൂ. ഫൈസൽ,  ഷഹന,  സിദ്ധാർത്ഥ,  അർജുൻ തുടങ്ങിയവരുടെ സാഹസികതകൾ ഇനി ഒരു അദ്ധ്യായം കൂടി മാത്രമേ ഉണ്ടാവുകയുള്ളൂ.

ഈ കഥയെ ഇതുപോലെ പ്രോത്സാഹിപ്പിക്കുന്നതിന് ഹൃദയത്തിൽ നിന്നും നന്ദി പറയുന്നു.

സ്നേഹപൂർവ്വം,
സ്മിത.

അഭിരാമി • 08-03-2020 08:35

ഓഹ് ഇപ്പോൾ ആണ് കുറച്ചു ആശ്വാസം ആയത്.ബാക്കി കൂടെ പെട്ടന്നു പൊന്നോട്ടെട്ടോ

Smitha • 08-03-2020 10:11

ഓക്കേ.. ഹഹഹ.. താങ്ക്സ്

നന്ദൻ • 07-03-2020 15:08

ചേച്ചിയും ആ മെഷീൻ വാങ്ങി അല്ലേ?? ?

Smitha • 07-03-2020 21:22

സമയം ഇപ്പോൾ ഏകദേശം അനുകൂലമാണ് എന്ന ഒരു മെഷീൻ ഉണ്ട്പ്രിയപ്പെട്ട നന്ദൻ.

JOSEPH • 07-03-2020 13:57

Will comment shortly Smitha jii.

Smitha • 07-03-2020 21:20

താങ്ക്യൂ ജോസഫ്.
അങ്ങനെയാകട്ടെ.