0%

Chapter Title : ഷജ്നാമെഹ്റിൻ 2

വിളിച്ചിരുന്നു...കുറേ ദിവസായി ഓളേയ്റ്റ് സംസാരിച്ചിട്ട്..ഓളിവ്ടില്ലാന്ന് പറഞ്ഞപ്പോ അര മണിക്കൂർ കഴിഞ്ഞ് വിളിക്കാന്ന് പറഞ്ഞ് ഫോൺ വെച്ചു"

"ഉമ്മയിരിക്ക്യേ ഞാൻ ചായയെടുക്കാം"

"വേണ്ട ഷാജി ഇപ്പോ വിളിക്കും ഓളെ കിട്ടിയില്ലെങ്കി വിഷമിക്കും..അല്ലാ ആരോ കാണാൻ വന്നിട്ട്ണ്ടെന്ന് പറഞ്ഞ് ആരേം കാണണില്ലല്ലോ അവര് പോയോ?"

"ഉം..പോയി"

അവരുടെ സംസാരം കേട്ടാണ് പ്രതാപൻ തിരുമേനി അകത്ത് കയറിയത്.

"സുഹറാ എന്താണ് വിശേഷം?"

"ആ ഇങ്ങനെപ്പോണൂ"

"ആ.. സാവിത്ര്യേ ഒന്നിങ്ങ്ട് വരുവാ വന്നവർക്ക് മോളെ ഇഷ്ടപ്പെട്ടു, അടുത്ത തിങ്കളാഴ്ച തന്നെ വിവാഹം നടത്താൻ തീരുമാനിച്ചിട്ടുണ്ട്, അത് കഴിഞ്ഞാൽ പിന്നെ ശുഭ മുഹൂർത്തം ഏഴ് ആഴ്ചകൾ‌ കഴിയണം അത് കൊണ്ട് വീട്ടിലെ ഒരുക്കങ്ങളൊക്കെ പെട്ടെന്ന് തുടങ്ങുക"

വരാന്തയിലേക്ക് കടന്ന് വന്ന സാവിത്രിയോടായി പ്രതാപൻ പറഞ്ഞ വാക്കുകൾ കേട്ട് ഇടിവെട്ടിയ പോലെ ദേവികയും ഷജ്നയും മുഖത്തോട് മുഖം നോക്കി!!!

അവൾ ഉമ്മയുടെ അറിയിപ്പ് വന്നപ്പോൾ തന്നെ പാതിയുരുകിയിരുന്നു...ദേ ഇപ്പോ മുഴുവനായും.

"അല്ലേലും ഈ മൊഞ്ചത്തീനെ ആർക്കാ ഇഷ്ടവാണ്ടാരിക്ക്യാ"

സുഹറ അവളുടെ കവിളിൽ ചെറുതായൊന്ന് നുള്ളിക്കൊണ്ടത് പറഞ്ഞപ്പോൾ ദേവികക്കും‌ ഷജ്നയ്ക്കും ഉള്ളിൽ പാലം‌ തകർന്ന് വെള്ളത്തിലേക്ക് വീണ പ്രതീതിയാണുണ്ടായത്.

ദേവിക രണ്ടും കൽപ്പിച്ച് പെട്ടെന്ന് ഷജ്നയെ‌ കൂട്ടി മുറിയിൽ കയറി.

"മോളേ ഞാൻ..."

ദേവിക കൊച്ചുകുട്ടിയെപ്പോലെ തേങ്ങി.

ഷജ്നയ്ക്കും കരച്ചിലടക്കാൻ‌ കഴിഞ്ഞില്ല.

പാവം കൂട്ടുകാരികൾ‌ ഹൃദയം‌ പൊട്ടിക്കരയുന്നത് കണ്ട് സാവിത്രിക്കും സുഹറാക്കും ചങ്ക് പിടച്ചു.

'മോളെ ഞാനാ പുസ്തകമെടുത്തിട്ടുണ്ട്'

ഷജ്ന ചെവിയിലിത് പറഞ്ഞപ്പോൾ ദേവിക്ക്‌ വീണ്ടും കരച്ചിലടക്കാനാവാതെ അവളെ വിട്ട് കട്ടിലിൽ കമിഴ്ന്ന് കിടന്നു.

ഷജ്നയ്ക്കും ദേവികയ്ക്കും വെറുമൊരു‌ രതിമുറിഞ്ഞതിന്റെ വേദനയായിരുന്നില്ല...മറിച്ച്, ലോകത്ത് തന്റെ കൂട്ടുകാരിയില്ലാത്തൊരു ജീവിത്തെപ്പറ്റി ദേവികയും ഷജ്നയും ചിന്തിച്ചിട്ടു പോലുമില്ല എന്നതാണ് സത്യം.

"...ഞാൻ പോട്ടേ..."

ഷജ്ന കട്ടിലിൽ കിടന്ന ദേവികയോട് ഇത് പറഞ്ഞ് ഉമ്മച്ചിക്കൊപ്പം യാതയായി.

പടിപ്പുരയിൽ നിന്ന് അറ വരെ കൈപ്പിടിച്ച് കൊണ്ട് വന്ന കൂട്ടുകാരി കരഞ്ഞുകൊണ്ട് തലയുയർത്തി ചെറുതായനക്കി സമ്മതം മൂളി.

"പതിനഞ്ച് വയസ്സായി പെണ്ണിന് കെട്ടിക്കാറായിട്ടും ഇങ്ങനെ കുട്ട്യേൾടെ പോലെ കരയല്ലേ"

അവളൊന്നും മിണ്ടാതെ സുഹറയ്ക്കൊപ്പം നടന്ന് വീടെത്തിയപ്പോൾ ഫോൺ റിംഗ്‌ ചെയ്യുന്നുണ്ടായിരുന്നു.

സുഹറ ഓടിപ്പോയി ഫോണെടുത്ത് അവളുടെ അപ്പഴത്തെ

💬 Comments

View all comments