0%

Chapter Title : ഷജ്നാമെഹ്റിൻ 2

കഴിച്ചിട്ട് കിടന്നോ"

ഉമ്മയെന്നും മോൾക്കൊരു തണലാണ്.

മോൾടെ മനസ്സും ശരീവും വളരുന്നത് കണ്ട ആ വലിയ വീട്ടിലെ ഏക അംഗം.

ഷജ്ന ഊണു കഴിഞ്ഞ് റൂമിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതായപ്പോൾ എണീറ്റ് മേശ തുറന്ന് തങ്ങളുടെ ഫാമിലി ആൽബമെടുത്ത് മറിച്ചു‌.

അതിനുള്ളിൽ നിന്ന് ഉപ്പാടെ പാസ്പ്പോർട്ടെടുത്ത് മുഖമമർത്തി ചുംബിച്ചു.

ഉപ്പാനെ ഒരിക്കലും കണ്ടിട്ടില്ലാത്ത മകൾക്ക് ഉമ്മ കൊടുത്ത ഉപ്പാടെ ഫോട്ടോ അത് മാത്രമായിരുന്നു.

വെറുതേ താളുകൾക്കുള്ളിൽ മറിച്ച് നോക്കിയ ഷജ്നയ്ക്ക് എന്തോ പന്തികേട് തോന്നി വീണ്ടും മറിച്ചു നോക്കി!

ഉപ്പ വന്നത് 1983 ഓഗസ്റ്റ് 23ന്.

അതിന് മുൻപ് 1982 ഡിസംബറിൽ!

തലയിൽ ഒരു വിമാനം പോകുന്നത് പോലെയൊരു ചൂളം വിളിയുയർന്നു അവൾക്ക്.

തന്റെ ജനനം 1983 ഡിസംബർ 28 നും.

ഉമ്മ ഒരിക്കലും ഇന്തോനേഷ്യയിൽ പോയിട്ടുമില്ല!!!

അപ്പോ ഞാനെങ്ങനെയുണ്ടായി?

അവൾക്ക് ബോധക്ഷയം സംഭവിക്കുന്നത് പോലെ തോന്നി.

ഉമ്മാടെങ്ങനെയിത് ചോദിക്കും? ചോദിക്കുക തന്നെ..ആരാണെന്റെ ഉപ്പ? എന്റെ ഉപ്പ ആരായാലും അദ്ദേഹം ജീവിച്ചിരിപ്പുണ്ടെങ്കിൽ ഒന്ന് കാണുകയെങ്കിലും ചെയ്യാമല്ലോ?

താൻ പിഴച്ചു പെറ്റ സന്തതിയാണെന്നോർത്ത് ഉള്ളിൽ ചൂട് കയറി അവൾ ഉമ്മയുടെ അടുത്തെത്തി.

"ഉമ്മാ ആരാണെന്റെ ഉപ്പ?"

ആ ചോദ്യം കേട്ട് ഉമ്മ ഞെട്ടിത്തരിച്ചു

"എന്താപ്പൊ ഇങ്ങനൊരു സശയം?"

"ഉപ്പ നാട്ടിലില്ലാണ്ട് ഞാനെങ്ങനെ ഉണ്ടായി?" അവൾ പാസ്പോർട്ട് ഉമ്മക്ക് നേരെ നീട്ടി ഉമ്മയെ അടിമുടി നോക്കി അട്ടഹസിച്ചു.

ഉമ്മയൊരു നാട്ടിൻ പുറത്തുകാരി പൊട്ടിപ്പെണ്ണാണെന്ന് ശരിക്കറിയാവുന്ന ഷജ്ന ഉമ്മയ്ക്കരികിലിരുന്ന് തെളിവ് നിരത്തി വിശദീകരിച്ചു കൊടുത്തു.

കുറച്ച് സമയമെടുത്തു സുഹറയ്ക്ക് അത് മനസ്സിലാക്കിക്കൊടുക്കാൻ.

എല്ലാം തന്റെ മോൾ അറിഞ്ഞിരിക്കുന്നു എന്ന് മനസ്സിലാക്കിയ സുഹറയ്ക്ക് അടിവയറ്റിൽ നിന്ന് തലയിലേക്കൊരു തീ പാറി അത് മാത്രമേ സുഹറയ്ക്ക് ഓർമ്മയുള്ളൂ.

ഉമ്മാ...ഉമ്മായെന്നുള്ള മോളുടെ കരച്ചിൽ കേട്ടാണ് സുഹറ കണ്ണു തുറന്നത്.

മകൾ തന്റെ മുഖത്ത് വെള്ളം കോരിയൊഴിച്ചിരിക്കുന്നു.

മുഖവും തലമുടിയും നനഞ്ഞിരിക്കുന്നു.

തറയിൽ വീണത് കൊണ്ട് ഇടുപ്പിലും തലയിലും അസഹ്യമായ വേദന.

അവൾ തന്റെ നൈറ്റി ശരിയാക്കി എണീറ്റ് കൈ തലയിൽ വെച്ച് ഷജ്നയോട് കെഞ്ചി.

ഉപ്പയാരാണെന്ന് ചോദിക്കരുത് മോളേ...

മനഃപ്പൂർവ്വമല്ല... അവനെന്നെ ബലമായി...

"സുഹറയ്ക്ക്

💬 Comments

View all comments