0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 11 [Alby]

Author : alby Read All Parts 359

കൊണ്ടുവന്നെനെല്ലൊ.

ങാ,എന്തു ചെയ്യാം.ഈ പൊതി ആർക്ക് കൊടുക്കാൻ ആണാവോ. ഇവനീ മേടിക്കുന്നതൊക്കെ ഈ ചേച്ചിമാർക്ക് കിട്ടിയാൽ അല്ലെ.

അത്‌ നല്ല തമാശ.ടീച്ചർക്ക് ഇവിടുത്തെ പലഹാരം പണ്ട് തൊട്ടേ കാര്യമാ.ഈ നാട്ടിൽ എത്തിയ കാലം മുതലേ അങ്ങനാ.അവരൊന്നിച്ചു നടക്കാൻ ഇറങ്ങും.മോളൊന്നും ഇല്ല അന്ന്.എന്റെ അപ്പൻ ആരുന്നു അന്ന്. കൂടെ ഞാനും.അന്ന് ഇവിടെ ഇത്ര സൗകര്യം ഒന്നുമില്ല.ഒരു മാടക്കട. ഇവിടെയും കേറി പലഹാരമെന്തെലും വാങ്ങിക്കഴിച്ചോണ്ട് ഒരു പോക്കാണ്. ഒരു ചേല് ആരുന്നു അതൊക്കെ കാണാൻ.ഇപ്പോൾ ഇവനായി അത്രേ ഉള്ളു.

സമ്മതിച്ചു ചേട്ടാ ഒറ്റ നിമിഷം കൊണ്ട് ഒരു ഫ്ലാഷ്ബാക്ക് പറഞ്ഞുതീർത്തു.

എത്ര കഥകളുണ്ട് മോളെ.പറയാൻ നിന്നാൽ തീരില്ല.

ഏതായാലും ബജി ചൂടോടെ പൊതിഞ്ഞോ.ഒപ്പം പരിപ്പുവടയും.ദേ കണ്ടില്ലേ ഒരുത്തൻ എന്തോ പോയ പോലെ നിക്കുന്നെ.നിന്റെ ടീച്ചർക്ക് വാങ്ങിയെങ്കിൽ നേരെ വിട്ടോ,ദാ ഞങ്ങളും എത്തി. ***** "വണ്ടിയെടുക്ക് മോനെ"വാങ്ങിയ പാഴ്‌സലും കൊണ്ടു കേറുന്നതിന് ഇടയിൽ വീണ പറഞ്ഞു.ഒരു മുരൾച്ചയോടെ ആ വാഹനം നീങ്ങി.

ചട്ട്ണിയും സോസും ഒക്കെ വച്ചിട്ടുണ്ട് അല്ലെടി.

അതെ ചേച്ചി.നല്ല ചൂട് സാധനം. ഇപ്പഴേ കഴിക്കാൻ തോന്നുന്നു.

കൊതിച്ചി.അമ്മയുടെ മോള്‌ തന്നെ. അതങ്ങനെ ചൂടാറില്ല.പാക്കിങ് കണ്ടില്ലേ.വീട്ടിലെത്തി സ്വസ്ഥമായിട്ട് കഴിക്കാം.

ഏതായാലും സ്ഥലം പിടികിട്ടിയല്ലൊ. ഇനി ഇടക്ക് വരാം.നമുക്ക് വാങ്ങി തരുവാൻ ആരെങ്കിലും വേണ്ടേ.

ഇതൊക്കെ കേട്ടിരുന്നതല്ലാതെ ഒന്നും തിരിച്ചുപറയാൻ നിന്നില്ല അവൻ. ഇൻസൈഡ് മിററിലൂടെ അവന്റെ കണ്ണുകളും ഭാവവും ശ്രദ്ധിച്ചു വീണ. ഓരോന്ന് പറഞ്ഞവനെ ചെറുതായി കളിയാക്കി അവർ.വീടെത്തുമ്പോൾ തുളസിത്തറയിൽ വിളക്ക് കൊളുത്തുകയാണ് സാവിത്രി. വരാന്തയിൽ വിളക്ക് തെളിഞ്ഞിരുന്നു കുളിച്ചീറനോടെ വിളക്കിനുമുന്നിൽ നിൽക്കുന്ന സാവിത്രിയുടെ മുഖം ആ പ്രകാശത്തിന്റെ ശോഭയിൽ തിളങ്ങി.

അമ്മ ഇപ്പഴും എന്ത് സുന്ദരിയാല്ലെ.

"ഈ പെണ്ണ്.പതിയെ പറയ് പെണ്ണെ. ഓരോന്ന് പറഞ്ഞ് അമ്മയുടെ വായീന്ന് കേക്കണ്ട"പതിയെ നാമം ജപിക്കുന്ന സാവിത്രിയുടെ അടുത്ത് അല്പം മാറി ശംഭു നിൽപ്പുണ്ട്.ഒപ്പം ഗായത്രിയും വീണയും.ഇടക്കവരുടെ മുഖത്തേക്ക് നോക്കുന്നുണ്ട് സാവിത്രി നാമജപം അവസാനിപ്പിച്ചു വിളക്കിൽ തൊഴുതുകൊണ്ട് എണീക്കുമ്പോൾ അവളവരെ ഇരുത്തിയൊന്ന് നോക്കി ആ മുഖത്തെ തീക്ഷ്ണഭാവം കണ്ട് ശംഭു പതിയെ ആ കവർ നീട്ടി.

ഇത് നല്ല ഏർപ്പാടല്ല.വിളക്ക് വക്കുന്ന നേരത്തുതന്നെ വന്ന്

💬 Comments

View all comments