Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 11 [Alby]
വന്നില്ല,അല്ലെ ചേച്ചി.
മ്മ്,വിളമ്പി കാത്തിരിന്നു പാവം. അവനിത് എവിടെപ്പോയി കിടക്കുന്നു. ഒന്ന് വിളിച്ചുടെ.
അവൻ വന്നോളും ചേച്ചി.കഴിച്ചേ വരൂ താമസം ഉണ്ടേല് അതാ പതിവ്.വാ വന്നു കിടക്കാൻ നോക്ക്. ****** ലൈറ്റുകൾ അണഞ്ഞു.ഉറക്കം ഓരോരുത്തരെയായി കീഴടക്കി.ഈ സമയം ഗേറ്റിന് പുറത്ത് അല്പം അകലെയായി ഓട്ടോ വന്നുനിന്നു. അതിൽ നിന്നും അവശതയോടെ ഇറങ്ങി അവൻ "ശംഭു".
കുഞ്ഞേ അകത്തേക്ക് നിർത്താം. ഈ അവസ്ഥേല് ഒറ്റക്ക് എങ്ങനാ.
പൊക്കോളാം ചേട്ടാ.ഈ രാത്രിയിൽ അവിടുള്ളവർ ഉണർന്നാൽ നൂറ് ചോദ്യം ഉണ്ടാവും.ചേട്ടൻ വിട്ടോ.
എന്നാലും ആരാ അവരൊക്കെ.
അറിയില്ല.തല്ക്കാലം ആരും ഒന്നും അറിയണ്ട.ചേട്ടൻ ചെല്ല്.ഞാൻ വന്നു കണ്ടോളാം.
ഞാൻ പിടിക്കാം കുഞ്ഞേ.അത്രേം നടക്കാൻ.
പൊക്കോളാം ചേട്ടാ.അല്പം വേദന അത്രേ ഉള്ളു.എന്നാലും നടക്കാം. ചേട്ടൻ ആ സമയം അതുവഴി വന്നു. അതുകൊണ്ട് ഇതുവരെ എത്തി. ഞാൻ നടന്നോളാം.അധികം ഒന്നും ഇല്ലയെന്ന് മനസ്സിൽ ഒന്നുറപ്പിക്കണം. അതിനാ.ചേട്ടൻ ചെല്ല്.
അധികം തർക്കിക്കാതെ ആ ഓട്ടോ അവിടെനിന്നും ഇരുട്ടിലേക്ക് മറഞ്ഞു. ശരീരം വേദനിക്കുന്നുണ്ട് എങ്കിലും പതിയെ നടന്നു അവൻ.ക്രേപ് ബാൻഡേജ് ചുറ്റിയ വലതുകാൽ ആയാസപ്പെടാതെ നിലത്തൂന്നി അവൻ പതിയെ നടന്നു.വലതുകൈ ആം ബാഗിൽ പൊതിഞ്ഞിരുന്നു. തലയിൽ സ്റ്റിച്ചിട്ടത്തിന്റെ കെട്ടുണ്ട്. അധികം ശബ്ദം ഉണ്ടാക്കാതെ ഗേറ്റ് തുറന്ന് ഉള്ളിൽ കയറി.ആദ്യമായി ഒരു കള്ളനെപ്പോലെ പതുങ്ങി കയറുന്നു ആ വീട്ടിലേക്ക്.ആളനക്കം കണ്ടു പാഞ്ഞുവന്ന വളർത്തുനായ അവനെ കണ്ടതും കാൽച്ചുവട്ടിൽ കിടന്ന് ഉരുണ്ടിട്ടവന്റെ സ്നേഹപ്രകടനം നടത്തി പറമ്പിലേക്ക് ഓടിമറഞ്ഞു. സാവധാനം കളപ്പുര ലക്ഷ്യമാക്കി അവൻ നടന്നു.ഉമ്മറത്തെത്തി ലൈറ്റ് തെളിയിക്കുമ്പോൾ അവിടെയുള്ള പ്ലാസ്റ്റിക് കട്ടിലിൽ ഉറങ്ങുന്നു വീണയും ഒപ്പം ഗായത്രിയും.
ലൈറ്റ് തെളിഞ്ഞതും ചെറിയൊരു അസ്വസ്ഥതയോടെ ഗായത്രി കണ്ണു തിരുമ്മി."ആ ലൈറ്റ് ഓഫ് ചെയ്യ് ചേച്ചി"അവൾ ഉറക്കത്തിൽ പറഞ്ഞു. "ഒന്ന് പോ പെണ്ണെ,വേണേൽ ഓഫ് ചെയ്തു കിടക്ക് "ഒപ്പം വീണയും പറയുന്നുണ്ട്."ഓഹ് ഈ ചേച്ചി"എന്നും പറഞ്ഞ് എണീറ്റ ഗായത്രി കാണുന്നത് ഇടതുകയ്യാൽ ലോക്ക് തുറക്കാൻ ശ്രമിക്കുന്ന ശംഭുവിനെ.തങ്ങൾ എവിടെയെന്ന് ഓർമ്മവന്ന ഗായത്രി വീണയെ കുലുക്കിവിളിച്ചു.
"എന്താടി"അല്പം നീരസത്തോടെ വീണയും എണീറ്റു.തങ്ങൾ വന്ന ഉദ്ദേശവും,ശംഭുവിന്റെ അവസ്ഥയും കണ്ട വീണ ഓടിച്ചെന്ന് അവനെ താങ്ങി.ഇതിനോടകം ഗായത്രി വാതിൽ തുറന്നിരുന്നു.പതിയെ
💬 Comments
View all comments