Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 11 [Alby]
അവനെ അകത്തെ കട്ടിലിലേക്ക് ഇരുത്തി ആകെയൊന്നു നോക്കി അവർ...
"എന്താ ഇത്,പറയാൻ. ഞങ്ങളെന്താ ഈ കാണുന്നെ."ഒരു ആക്രോശം ആയിരുന്നു ഗായത്രി.
എടീ ഒന്നടങ്ങ്.ഒന്ന് സാവകാശം ചോദിക്ക്.
കണ്ടില്ലേ ചേച്ചി ഇത്.എന്നിട്ടും ചേച്ചി..
പറ ശംഭു.എന്താ ഈ കാണുന്നെ. കണ്ടിട്ട് നിസ്സാരമല്ല.എന്നിട്ടൊന്ന് വിളിക്കുക.അതും വച്ച് രാത്രിക്ക് കേറിവന്നിരിക്കുന്നു.പതുങ്ങി,ഒരു കള്ളനെപ്പോലെ.
ഒന്നുമില്ല ചേച്ചി.ബൈക്ക് സ്കിഡ് ആയി,ഒന്നു വീണു.ഫോൺ ഉടഞ്ഞുപോയി ദാ നോക്ക്.അതാണ് വിളിക്കാഞ്ഞത്.
എടീ കേട്ടില്ലേ എത്ര നിസ്സാരമായാ ഇവൻ പറയുന്നെ.ഇത്രയൊക്കെ പറ്റീട്ട്.എന്നാ കാണിച്ചിടത്തുതന്നെ നിക്കുക.പോന്നേക്കുന്നു അവൻ ഈ നട്ടപ്പാതിരക്ക്.
ചേച്ചി കാര്യമായിട്ട് ഒന്നൂല്ല.അതാ ഇങ്ങ് പൊന്നെ.
ഒന്നുല്ലേ,അത് നീയാണോ തീരുമാനിക്കുന്നെ.നോക്ക് ചേച്ചി ദേ തലയിൽ നല്ല മുറിവുണ്ട്. കയ്യൊക്കെ നോക്കിയേ. ഒന്നൂല്ലാതെ ഇങ്ങനെ ബാൻഡേജ് ചുറ്റാനും കൈ തൂക്കിയിടാനും പറയുവൊ.നല്ല ചതവ് തട്ടിയിട്ടുണ്ട്.തലയിലെ കേട്ട് കണ്ടിട്ട് തുന്നിക്കെട്ട് ഉണ്ടെന്നാ തോന്നണേ.
പൊട്ടലൊന്നും ഇല്ല ചേച്ചി.അല്പം ചതവുണ്ട്.തലയിൽ 6 സ്റ്റിച്ചും.ഒരു കല്ലിൽ ഇടിച്ചതാ.മസ്സിൽ ലയറിന് ചെറിയൊരു ടിയർ വീണു.അതിനാ ഈ ബാൻഡേജും ആം ബാഗും ഒക്കെ.ഒരാഴ്ച്ച റസ്റ്റ് ചെയ്താ മാറും. അതാ ഇന്നുതന്നെ.കൂടാതെ ടീച്ചറ് നോക്കിയിരിക്കും.കാണാഞ്ഞാ പിന്നെ അതുമതി.
അപ്പൊ അറിയാം.ആ പാവം എത്ര ആധിപ്പെട്ടാ പോയി കിടന്നെ.നിന്നെ ഈ കോലത്തിൽ കണ്ടാൽ സഹിക്കില്ല.
അറിയാം എന്നാലും കണ്ടാൽ അല്പം സമാധാനം കിട്ടും അതാ.അഡ്മിറ്റ് ആന്നറിഞ്ഞാൽ ആധി കൂടി അങ്ങു വരും.അതൊക്കെയാ ഇന്നുതന്നെ പൊന്നെ.
"എങ്ങനെ പറ്റി നിനക്കിത്.നോക്കി ഓടിക്കാഞ്ഞിട്ടല്ലെ"വീണ അവന്റെ അടുത്തിരുന്നു.പതിയെ അവനെ തന്റെ മേത്തേക്ക് ചാരിയിരുത്തി. അവന് തടുക്കാൻ കഴിഞ്ഞില്ല."എടി ഇവനൊന്നും കഴിച്ചുകാണില്ല മുഖം കണ്ടാൽ അറിയാം.നീയാ കൊണ്ടു വന്നത് ഇത്തിരി വിളമ്പിയെ"
ദാ വരുന്നു ചേച്ചി....ഏതായാലും ഇവൻ വാങ്ങിവന്നിട്ടുണ്ട്.അല്ലേൽ അതും പണിയായെനെ.
അവന് ഭക്ഷണം കൊടുത്ത്,വാങ്ങി വന്ന മരുന്നുകൾ നോക്കി അതും കഴിപ്പിച്ചിട്ട് അവർ പോകാൻ ഇറങ്ങി. "ഞങ്ങൾ രാവിലെ വരാം.പിന്നെ ബാൻഡേജ് നാളെ വന്നിട്ട് കെട്ടിത്തരാം.നടന്നതിന്റെ അറിയാൻ ഉണ്ട്.നീരുണ്ട് കാലിന്.പൊക്കിവച്ചു തന്നെ കിടന്നോ.എന്റെ ഫോൺ നീ വച്ചോ എന്തേലും ഉണ്ടേല് ചേച്ചിയുടെ നമ്പറിൽ വിളിക്ക്.ഞങ്ങൾ ഇറങ്ങട്ടെ" ***** രാവിലെ ഓരോന്നു ചെയ്യുമ്പോഴും ഉമ്മറത്തെക്ക് നോക്കുന്നുണ്ട് സാവിത്രി.ഇടക്ക് ഫോൺ ഡയല് ചെയ്യുന്നു.കാണുന്നതിനോക്കെ കുറ്റം പറഞ്ഞ് സ്കൂളിൽ പോകാനുള്ള
💬 Comments
View all comments