Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 11 [Alby]
തയ്യാറെടുപ്പിലാണ് സാവിത്രി.
ഗായത്രി,അമ്മയോട് പറയണ്ടേ?????
ഇപ്പൊ വേണ്ട വൈകിട്ട് ആവട്ടെ.
കണ്ടില്ലേ,ആധികയറി വല്ലതും വരും. എനിക്കതാ പേടി.അച്ഛൻ തിരക്കി ഇറങ്ങില്ലന്ന് ആര് കണ്ടു.
ചേച്ചി പറഞ്ഞതിലും കാര്യമുണ്ട്. ഒതുക്കത്തിൽ.പറയാം ഇല്ലേല് ശരിയാവില്ല.വാ ചേച്ചി മയത്തിലൊന്ന് പറഞ്ഞാൽ മതി.ഞാൻ പറഞ്ഞാൽ കൈവിട്ടു പോവും.
എന്നാ നീ അവനുള്ള ഫുഡ് എടുത്തു വക്ക്.ഞാൻ നോക്കട്ടെ.
സ്കൂളിലേക്ക് ഇറങ്ങാനുള്ള വരവാണ് സാവിത്രി.വീണയുടെ പരുങ്ങിയുള്ള നിൽപ്പ് കണ്ടിട്ടും മുഖം നൽകാതെ അവൾ മുറ്റത്തേക്ക് നടന്നു.പിന്നാലെ മാഷുമുണ്ട്."അമ്മ" വീണയുടെ പിറകിൽ നിന്നുള്ള വിളി കെട്ടവൾ തിരിഞ്ഞു.
എന്താ പുറകീന്ന് വിളിക്കരുതെന്ന് എത്രവട്ടം പറയണം നിന്നോടൊക്കെ
അല്ല അത് അമ്മെ, ഇതെങ്ങോട്ടാ ഇപ്പൊ.ഇത്ര നേരത്തെ
അറിയില്ലേ,സ്കൂളിലേക്ക്.
അതിന് സമയം ആയില്ലല്ലൊ മണി എട്ട് കഴിഞ്ഞല്ലേയുള്ളൂ.
അതെ,നേരത്തെയാ.എന്റെ കുട്ടി ഇവിടുന്ന് പോയിട്ട് മണിക്കൂറുകൾ കുറച്ചായി.ഒന്ന് വിളിച്ചിട്ട് കിട്ടുന്നില്ല. എനിക്ക് അന്വേഷിക്കാതിരിക്കാൻ പറ്റില്ലല്ലൊ.ഇപ്പൊ പോകുന്നത് അതിനാ,ഒരു പരാതി കൊടുക്കാൻ.
അമ്മയിങ്ങു വന്നെ.പരാതിയൊക്കെ പിന്നെ ആവാം.ഞാൻ പറയുന്നത് കേൾക്ക്.
ഒന്ന് പോ പെണ്ണെ.ഇവിടുത്തെയാ അവൻ.അവൻ എവിടെ എന്നെനിക്ക് അറിയണം.അതിനാ ഞാൻ....
അറിയാം.അമ്മ വന്നെ പറയട്ടെ. നമ്മുക്കാദ്യം കളപ്പുര വരെയൊന്നു പോവാം.എന്നിട്ട് അമ്മ എങ്ങോട്ടാച്ചാ പൊയ്ക്കോ.
കളപ്പുരയിലോ,ഈ പെണ്ണിത് എന്താ പറയുന്നെ.
അതെ.ഒന്ന് വന്നിട്ട് പൊക്കോ.ഞാൻ തടയില്ല.ഞാനല്ലേ അമ്മെ വിളിക്കുന്നെ.
നീ വാ സാവിത്രി.മോള് പറഞ്ഞിട്ട് കേട്ടില്ലന്നു വേണ്ട.ഒന്ന് പോയിട്ട് ഇങ്ങ് പോരാം.
അമ്മയെയും കൊണ്ട് നടക്കുമ്പോൾ വീണ ഗായത്രിയെ കണ്ണുകാണിച്ചു. കാര്യം മനസ്സിലാക്കി അവൾ അല്പം പുറകിലായി അവനുള്ള പ്രാതലും എടുത്ത് അങ്ങോട്ടേക്ക് എത്തി. വാതിൽ തുറന്നുകിടന്നിരുന്നു."ഇവൻ പൂട്ടാതെയാണോ പോയെ"മനസ്സിൽ ചോദിച്ചുകൊണ്ട് സാവിത്രി ഉള്ളിൽ കയറി.വാഷ്റൂമിൽ പൈപ്പിൽനിന്ന് വെള്ളം വീഴുന്ന ശബ്ദമുണ്ട്."ഇവൻ ഇവിടുണ്ടാരുന്നോ"സാവിത്രി വീണയെ നോക്കി.
കുറച്ചുകഴിഞ്ഞു ഡോർ തുറന്നു വരുന്ന ശംഭുവിനെ കണ്ട സാവിത്രി ഓടിയെത്തി.തലയിലെ കേട്ട് അഴിഞ്ഞിരുന്നു.ആം ബാഗ് ഇപ്പഴും ഉണ്ട്.നെറ്റിയുടെ സൈഡിലായി ആറു തുന്നലുകൾ.നടക്കാൻ പാടുപെടുന്ന അവനെ അവൾ താങ്ങി.
"എന്താടാ ഇത്.ഞാനിതെന്നാ കാണുന്നെ"അവൾ അവനെ നോക്കി. ആ കണ്ണുകൾ നിറഞ്ഞിരുന്നു."ഒന്ന് വിളിച്ചാ കിട്ടുവോ.അല്ലേൽ ഒന്ന് വിളിച്ച് പറയുക"
ഒന്നുല്ലമ്മ.ഇന്നലെ രാത്രി ഈ കോലത്തിലാ വന്നുകേറിയെ. ചോദിച്ചു,എവിടെയൊ ഒന്ന് വീണതാ. ഇങ്ങ് പോന്നു രാത്രി,അവന്റെ ടീച്ചറെ കാണാൻ,കിടന്നില്ല
💬 Comments
View all comments