0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 11 [Alby]

Author : alby Read All Parts 367

ആശുപത്രിയിൽ ചാടിപൊന്നെന്നാ തോന്നുന്നേ.

"നിന്നോട് ചോദിച്ചോ ഞാൻ".അവൾ ശംഭുവിനെ ബെഡിലേക്ക് ഇരുത്തി. "നോക്ക് മാഷെ എന്താ പറ്റിയെ ഇവന് കണ്ടില്ലേ അവന്റെ കോലം"

എടീ അതല്ലേ മോള് പറഞ്ഞത്,വീണു എന്ന്.ബാക്കി ഞാൻ ചോദിച്ചോളാം. വേറൊന്നും പറ്റീല്ലല്ലൊ.

ന്നാലും മാഷെ ഇത് കണ്ടില്ലേ.കാല് നീരൊക്കെ വച്ച്,ഇവനെ ഇങ്ങനെ കാണാനാണോ മാഷെ നമ്മള്.

ഒന്നുല്ലടോ,ഇത്രല്ലെ പറ്റിയുള്ളൂ.ദേവി കാത്തു,എന്ന് വിചാരിക്ക്.ഇതൊക്കെ ഇപ്പൊ ശരിയാവും.

ഇവൻ എന്ത് വിചാരിച്ചാ ഒരു ദിവസം പോലും അഡ്മിറ്റ് ആവാതെ ഇങ്ങ് പൊന്നെ.ഒന്ന് എവിടുന്നേലും വിളിച്ചാ നമ്മളങ് ചെല്ലില്ലെ.എന്നിട്ട് ഈ അവസ്ഥയില് കേറി വന്നേക്കുന്നു അവൻ.

അത്‌ ടീച്ചറെ ഞാൻ.കോശിസിലാ കാണിച്ചേ.മ്മടെ കോശി ഡോക്ടർ അപ്പൊ ഉണ്ടാരുന്നു.പറഞ്ഞു ഒന്നും ഇല്ലാന്ന്.എക്സ് റേ ഒക്കെ എടുത്തു കുഴപ്പം ഒന്നൂല്ല.അതാ മരുന്നും വാങ്ങി അപ്പത്തന്നെ പോന്നത്.

അവനും അങ്ങനാ അമ്മെ,അവന്റെ ടീച്ചറെ കാണാതെ പറ്റില്ലാന്ന്.

മാഷെ സ്കൂളിൽ ഒന്ന് വിളിച്ച് പറയ്. ഇവനിനി ഒന്ന് ശരിയാവാതെ ഞാൻ അങ്ങോട്ടില്ല.ചെന്നാലും കഴിയില്ല. അത്യാവശ്യം വല്ലോം ഒപ്പിടാൻ ഉണ്ടേല് ഇങ്ങോട്ട് കൊടുത്തുവിടാൻ പറയ്.

ഏതായാലും സമാധാനമായി.ആള് ഇങ്ങെത്തിയല്ലൊ.നോക്കിയൊക്കെ ഓടിക്കണ്ടേടാ.

അത്‌ മാഷെ,അത്‌ പിന്നെ....

ഒന്നും പറയണ്ട.നിന്റെ ചിലനേരത്തെ പോക്ക്,എനിക്കറിയരുതൊ.

ഒന്ന് നിർത്തു മാഷെ.അവനിങ്ങു വന്നില്ലേ.ഇനി നോക്കി ഓടിച്ചോളും. സാവിത്രി അവന്റെ മുടിയിൽ തലോടി

ഓന്തിന്റെ നിറം മാറി മോളെ.കണ്ടോ നീയ്.

കണ്ടു ചേച്ചി.എന്ത് പുകില് ആരുന്നു.

എടീ മക്കളെ കൂടുതൽ ആളാവല്ലേ. ഇവൻ ഇവിടുത്തെയാ.കണ്ടില്ലേൽ എനിക്ക് പറ്റില്ല.ഒന്ന് മുറിഞ്ഞാ നിക്ക് നോവും.അത്‌ ആരായാലും.പിന്നെ മാഷെ കോശി ഡോക്ടറെ ഒന്ന് വിളിച്ചു തിരക്ക്.ദേ വയ്യാത്ത കാലും വച്ചു നടന്നതിന്റെ ആവും,നീരുണ്ട്. ഒന്ന് വന്നു നോക്കാൻ പറ.കൊണ്ട് ചെല്ലണെല് അതും ആവാം.

അതൊക്കെ ആവാം.ആദ്യം അവന് എന്താച്ചാ കൊടുക്ക്.ദാ മരുന്ന് എന്തേലും കാണും.ഞാനൊന്ന് സ്കൂളിലും കയറി ഡോക്ടറെയും കൂട്ടി വരാം.

"മാഷെ...."പോവാൻ ഇറങ്ങിയ മാധവനെ അവൻ വിളിച്ചു.

എന്താടാ,എന്തേലും പറയാൻ ഉണ്ടോ.

അത്‌ മാഷെ.പൈസ ഏൽപ്പിച്ചിട്ടുണ്ട്. തിരിച്ചു വരുന്ന വഴിയാ.ഹോട്ടലിൽ കേറിയകൊണ്ട് അല്പം വൈകി.ആ മുക്കുവൻ വളവിൽ വച്ചാ.ബൈക്ക് അവിടെ വീണുപോയി.ഒന്ന് തിരക്ക്, പിന്നെ ഹോസ്പിറ്റലിൽ ബില്ല് കെട്ടീട്ടില്ല.അറിയാവുന്നതുകൊണ്ട് മാഷിനോട് സംസാരിച്ചോളാം എന്നാ കോശി ഡോക്ടർ പറഞ്ഞത്.

💬 Comments

View all comments