0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 11 [Alby]

Author : alby Read All Parts 368

മ്മം,നീ വിശ്രമിക്ക്.അത്‌ ഞാൻ നോക്കിക്കോളാം.മാധവൻ പുറത്തേക്കിറങ്ങി. ***** ഉച്ചക്ക് ഊണ് കാലമാക്കാൻ മക്കളെ ഏൽപ്പിച്ച സാവിത്രി ശംഭുവിനൊപ്പം കൂടി.ഒന്ന് കുളിക്കാൻ സഹായിച്ച ശേഷം വീണ്ടും അവന്റെ കാലിൽ ബാൻഡേജ് ചുറ്റുകയാണ് സാവിത്രി. കാല് പില്ലോയിൽ ഉയർത്തിവച്ചിട്ട് അവനെ തന്റെ മടിയിലേക്ക് കിടത്തി. മെല്ലെ അവന്റെ മുടിയിൽ തലോടി. വാതിൽ തുറക്കുന്ന ശബ്ദം കേട്ട് സാവിത്രി തിരിഞ്ഞുനോക്കുമ്പോൾ ഉച്ചക്കുള്ള ഊണുമായി പെൺപട രണ്ടും മുന്നിലുണ്ട്.

അമ്മ മോനെ കൊഞ്ചിക്കുവാ അല്ലെ

എന്താടി നിനക്കതിന്.എന്റെയാ ഇവൻ.എന്റെ കണ്മുന്നിൽ വളർന്ന കുട്ടി.

ചേച്ചി പറഞ്ഞത് എത്ര ശരിയാ.ഇനി ഇവന്റെ റസ്റ്റ്‌ കഴിയാതെ അമ്മ ഇവിടുന്നനങ്ങില്ല.

അത്‌ അവളാണോ നിശ്ചയിക്കുന്നെ. ഞാൻ എന്ത് എപ്പോൾ ചെയ്യണം എന്ന് തീരുമാനിക്കുന്നത് ഞാനാ ഈ സാവിത്രി.

ഈ അമ്മയോട് ഒരു കാര്യം പറയാൻ പറ്റില്ല.ചാടിക്കടിക്കാൻ വരുവല്ലേ. അമ്മക്ക് ഇവനെ പറ്റു.

നിന്ന് വാചകം അടിക്കാതെ വച്ചിട്ട് പോവാൻ നോക്ക്.ഇവനെ ഞാൻ നോക്കിക്കോളാം.ഒന്ന് നീര് വലിഞ്ഞോട്ടെ മതിയാക്കാം ഇവിടെ. പിന്നെ മുകളിൽ തെക്കുവശത്തെ മുറി,അതൊന്ന് തൂത്തുതുടച്ചിടാൻ നോക്ക്.ജാനകിയോട് പറ.ഒന്ന് നടന്നു തുടങ്ങിയാൽ ഇവനെ അങ്ങോട്ട് കൂട്ടാം.

ഭക്ഷണവും വച്ച് തിരികെനടക്കുന്ന അവരുടെ മനസ്സിൽ ചിരിവിടർന്നു. പതിയെ അത്‌ മുഖത്ത് പ്രകാശിച്ചു. അവർ പരസ്പരം നോക്കി.വീണ അവളുടെ മനസ്സ് ഒരു പട്ടം പോലെ പാറിനടന്നു.

ചേച്ചിയുടെ മുഖത്തെ ഈ സന്തോഷം അത്‌ എനിക്കെന്നും കാണണം

മ്മം,കണ്ടില്ലെടി അവൻ എന്നിലേക്ക് അടുക്കുന്നതിന്റെ സൂചനകൾ.

താമസം മാറ്റും എന്നെ പറഞ്ഞുള്ളു. തൊട്ടടുത്ത മുറിയാണ്.എന്നുവച്ച് അധികം പറയാൻ ആയിട്ടില്ല.ആദ്യം അമ്മയെ സ്കൂളിൽ വിടാനുള്ള വഴി നോക്ക്.എന്നിട്ടവനെ വളക്കാനുള്ള വഴിയും.ഇങ്ങനെയൊരു ചാൻസ് അതിനി കിട്ടില്ല,അവന്റെയീ അവസ്ഥയിൽ സങ്കടമുണ്ട്.എങ്കിലും.

അതാണ് ഞാനും ആലോചിക്കുന്നത് നീ വാ.ആദ്യം മുറി വൃത്തിയാക്കാം. നമ്മുക്ക് തന്നെ ചെയ്യാടി,എന്റെ ചെക്കന് വേണ്ടിയല്ലേ.

അസ്ഥിക്ക് പിടിച്ചു അല്ലെ ചേച്ചി. കള്ളിയാ....

കൊഞ്ചാതെ നടക്ക് പെണ്ണെ. വീണ അവളെയും കൂട്ടി മുകളിലേക്ക് കയറി ***** വൈകിട്ട് മാധവനൊപ്പം കോശിയും വന്നിരുന്നു.കളപ്പുരയിൽ അവരോട് അല്പം കുശലം പറയുകയാണ് മാധവന്റെ ബാല്യകാല സുഹൃത്ത് കൂടിയായ കോശി.

ഒന്നുല്ല ടീച്ചറെ,അല്പം നീര് കൂടി. മരുന്ന് മാറ്റിയിട്ടുണ്ട് കുറഞ്ഞോളും. പിന്നെ ബാക്കി

💬 Comments

View all comments