0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 11 [Alby]

Author : alby Read All Parts 369

കാര്യങ്ങൾ പറഞ്ഞത് പോലെ.

എന്നാലും ആരാ ഡോക്ടറെ ഇവനെ അവിടെ...

ഏതൊ ഒരു ഓട്ടോക്കാരനാ.വഴിയിൽ വീണുകിടക്കുന്നത് കണ്ട് എത്തിച്ചു. എമർജൻസി ഇൽ നോക്കുമ്പഴാ ഞാൻ റൗണ്ട് കഴിഞ്ഞു ചെല്ലുന്നത്. ആളെ എനിക്ക് അറിയരുതോ. സ്കാനിലും xറേയിലു കുഴപ്പമൊന്നും കണ്ടില്ല.

നിനക്കൊന്ന് വിളിച്ച് പറയാരുന്നു കോശി.

എന്ത് ചെയ്യാനാ മാധവാ.ആ സമയം ഒരു എമർജൻസി കേസ്.പിന്നെ ഇവന് പോരണം എന്നുള്ള വാശിയും. രണ്ടുദിവസം അവിടെ കിടന്നിട്ട് പോരാം എന്ന് പറഞ്ഞുനോക്കി. കേൾക്കാൻ കൂട്ടാക്കുന്നില്ല.പിന്നെ ഒരു ഓട്ടോയിൽ ഇങ്ങ് പോരുവാരുന്നു അതിന്റെ കാലിൽ കാണാനുണ്ട്.

ചില സമയം ഇവനിങ്ങനെ പിടിവാശി കാണിക്കും.പക്ഷെ ആള് പാവമാ. ഏതായാലും ആ ഓട്ടോക്കാരനെ ഒന്ന് കണ്ടുപിടിക്കണം.

മ്മ് എന്തായാലും ഞാൻ ഇറങ്ങട്ടെടോ ചെന്നിട്ട് അല്പം തിരക്കുണ്ട്.കോശി പതിയെ തന്റെ കാര്യങ്ങൾക്കായി അവരോടു യാത്രപിരിഞ്ഞു.

മാഷ് ഇവിടിരിക്ക് ഞാനൊന്ന് ഈ തുണിയൊക്കെ മാറ്റി വരാം.വാ പിള്ളേരെ വന്ന് വിളക്ക് വക്കാൻ നോക്ക്.ഇവിടെ ഞാൻ വന്നു കൊളുത്തിക്കോളാം.സാവിത്രി മക്കളോടൊപ്പം തറവാട്ടിലേക്ക് നടന്നു

മാഷെ.........

എന്താടാ..... നിനക്കെന്നോട് എന്തോ പറയാനുണ്ട്.അവർ പോയത് നന്നായി.അവർ ഇരിക്കുമ്പോൾ നിനക്ക് പറ്റില്ല.

മാഷേ ബൈക്ക്.....

അത്‌ വർക്ക്‌ഷോപ്പിൽ എത്തിച്ചിട്ടുണ്ട് കേസ് ഒഴിവാക്കി.ഇനിയെന്താ.

അത്‌ മാഷേ ഞാൻ പോയി വീണതല്ല ആരോ പിന്നിൽനിന്ന് ഇടിച്ചിട്ടതാ.

കേട്ടതും മാധവൻ ചാടിയെണീറ്റു......

(തുടരും) ആൽബി.

💬 Comments

View all comments