0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 12 [Alby]

Author : alby Read All Parts 195

സംസാരിക്കണം.പറയ് നീ എന്താ നിന്റെ പ്രശ്നം.എന്റെ കാര്യം നിന്നോട് തുറന്നുപറഞ്ഞില്ലേ ഞാൻ. ജീവിതത്തിൽ ദുരിതം മാത്രം കിട്ടിയ ഞാൻ ഒരിറ്റു സ്നേഹം,പരിഗണന ആഗ്രഹിക്കുന്നത് എങ്ങനെ തെറ്റാവും.

ചേച്ചി എന്തൊക്കെ പറഞ്ഞാലും എങ്ങനെ കൂട്ടിക്കിഴിച്ചാലും ചേച്ചിക്ക് ഞാൻ ചേരില്ല.എനിക്കീ വീടിനോട് ഒരു കടപ്പാടുണ്ട്.അത് വിട്ടു കൂടെ വരാൻ ബുദ്ധിമുട്ടാ.ഒന്നുണ്ട് ചേച്ചിക്ക് ഒപ്പം ഉണ്ടാവും.ലക്ഷ്യം നേടുന്നവരെ.

അതിന് ശേഷവും വേണമെന്ന എന്റെ ആഗ്രഹം.അതിനോട് മുഖംതിരിച്ചു നിൽക്കുന്നതിന് മേൽപ്പറഞ്ഞ ഒരു കാരണവും എനിക്ക് സ്വീകാര്യമല്ല

ചേച്ചി,എന്നേക്കാൾ പടിപ്പുണ്ട്.ലോകം കണ്ടയാളാ.ആ ചേച്ചിയിങ്ങനെ.

അതെ നീ പറഞ്ഞത് ശരിയാ.ഒപ്പം നല്ല ജീവിതം കിട്ടിയെന്നു കരുതിയ വീട്ടുകാർക്കും തെറ്റി.അതാ എനിക്ക് തീരുമാനം വിട്ടുതന്നത്. അത് എന്ത് തന്നെയായാലും സ്വീകരിക്കാൻ ഒരുങ്ങിനിൽക്കുന്നവരാ എന്റെ കുടുംബം.നിന്റെ മാഷും ടീച്ചറും സമ്മതിക്കും എനിക്കുറപ്പാ.അതിന് ആദ്യം നിന്റെ സമ്മതം വേണമെനിക്ക്

എന്ത് പറഞ്ഞാലും നടക്കില്ല ചേച്ചി.

എന്നാൽ എനിക്ക് ബോധ്യപ്പെടുന്ന കാരണം നീ പറയണം.വല്ല ക്ളീഷേ കാരണം ആണേൽ വേണ്ട.

അല്ല ചേച്ചി,എനിക്ക് ചില ബന്ധങ്ങൾ

സുനന്ദയുടെ കാര്യം ആണേൽ ഞാൻ സഹിച്ചു.

ചേച്ചിയിതെങ്ങനെ?

നീയോർക്കുന്നോ അന്ന് ഹോട്ടലിൽ അവളെ കണ്ടത്.അന്ന് നിന്നെ കണ്ട് അവളുടെ കണ്ണിലെ ഭാവം ഞാൻ തിരിച്ചറിഞ്ഞതാ.അതുവച്ചൊന്ന് കുടഞ്ഞപ്പോൾ ഇങ്ങ് പൊന്നു എല്ലാം പക്ഷെ അവൾ മാത്രമല്ല നിന്റെ ടീച്ചറും........

തുടരും ആൽബി.

💬 Comments

View all comments