Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 13 [Alby]
ഈ മനസ്സില് ഞാൻ മാത്രം മതി.നിന്റെ പ്രണയം എന്നിൽ അലിഞ്ഞു ചേരണം.നിന്നിലെ കാമം എന്നിൽ പടർന്നു കേറാൻ ആവണം. ഇനി ആ ചിന്തയെ പാടുള്ളു.നോക്ക് ചെക്കാ ഒരാള് കരയുവാ ഇവിടെ..... നിന്റെ ഞരമ്പിന് തീ പിടിക്കുന്നത് എനിക്കറിയാം.നിനക്ക് വേണ്ടി എല്ലാം സമർപ്പിക്കാൻ തയ്യാറായി,നിന്നെ മനസ്സിൽ പ്രതിഷ്ഠിച്ചവൾ നിന്റെ ചാരെയുണ്ട്.അവളെ ഒന്ന് ചേർത്തു പിടിച്ചൂടേ.
നിർബന്ധിക്കരുത്,എനിക്ക് ആവില്ല. ഇനിയും വയ്യ.ചിലപ്പോൾ ഇവിടം വിട്ടു പോവാൻ പോലും തോന്നിയേക്കാം. ഈ തറവാടിന്റെ അഭിമാനം അത് കളയാൻ ഞാൻ കൂട്ടുനിക്കില്ല.
ഈ തറവാട്ടിൽ വളർന്ന വിഷജന്തു, അവനാ എന്നെ കുറച്ചു നായ്ക്കളുടെ മുന്നിൽ എറിഞ്ഞുകൊടുത്തത്.അത് ആരെയും അറിയിച്ചിട്ടില്ല.കാരണം നീ പറഞ്ഞതുതന്നെ.ആരെയും ഒന്നും അറിയിക്കാതെ എനിക്ക് ഇത്രയും കഴിയുമെങ്കിൽ നമ്മുടെ തറവാടിന്റെ അഭിമാനത്തിന് കോട്ടം വരാതെ നോക്കാനും എനിക്കാവും.അല്ലേൽ എനിക്കവനെ എന്നെ തീർക്കാരുന്നു.
എങ്കിൽ ആരും അറിയാതെ ചെയ്തു കൂടാരുന്നൊ?
അത്ര പെട്ടെന്ന് കൊല്ലില്ല,അതവന് ഒരു രക്ഷപെടലാവും.അവൻ നരകിച്ച് ജീവിക്കണം,എന്തിന് ഇങ്ങനെയൊരു ജന്മം എന്നവന് തോന്നണം.അതിന് എന്തും ചെയ്യൻ തയ്യാറായി.എല്ലാം നഷ്ട്ടപ്പെട്ട് പകച്ചുനിക്കുന്ന അവനെ ഞാൻ തീർക്കും,ഞാൻ അനുഭവിച്ച സങ്കടങ്ങൾ എണ്ണിപ്പറഞ്ഞ് അവന് ഞാൻ മരണത്തിലേക്ക് വഴികാട്ടും. അതിന് ഞാനെന്തും ചെയ്യും.ഏതറ്റം വരെയും പോവും.
ഒരു പെണ്ണിന് പോകാവുന്ന ഏതറ്റം വരെയും എത്തിയല്ലെ?അതിൽ ഒരു കോമാളിയായി ഞാനും.......
"ആഹ്ഹ്ഹ്,കടിച്ചു പറിക്കല്ലെ.ആഹ് നോവുന്നു."അവൻ പറഞ്ഞു നിർത്തി ആ നിമിഷം അവളുടെ പല്ലുകൾ അവന്റെ നെഞ്ചിൽ ആഴ്ന്നിരുന്നു. മാംസത്തിൽ ദന്തങ്ങൾ ആഴ്ത്തി ക്ഷതമേൽപ്പിച്ച വീണ വെറിയോടെ അവനെ നോക്കി.ആ നോട്ടതിന്റെ തീവ്രത അവന് അസഹനീയമായി. ആ കണ്ണുകളിൽ നോക്കാൻ അവൻ ഭയപ്പെട്ടു.വേട്ടക്കിറങ്ങിയ സിംഹിണി, അതെ ഭാവം.അവളൊന്ന് മുരടനക്കി. "നായെ നീയെന്താ കരുതിയെ വീണ ഒരു വെറും.......ആണെന്നോ.ഞാൻ അഴിഞ്ഞാടിയതിന്റെ കഥ അറിയണം അല്ലെടാ നാറി.....നിനക്ക് എങ്ങനെ ധൈര്യം വന്നു,അതും എന്റെ മുഖത്ത് നോക്കി......ഛെ............എന്നാകേട്ടോ,പിഴച്ചവളാ താലി കെട്ടിയ ഒരു രണ്ടും കെട്ടവൻ മൂലം പിച്ചിചീന്തപ്പെട്ടവൾ. അതെ ഒരുപാട് വഴങ്ങിയും അവന്റെ മുന്നിൽ അഴിഞ്ഞാടിയുമാ ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നത്.ഒടുവിൽ മനസറിഞ്ഞു സമർപ്പിക്കാൻ ഒരുങ്ങിയതും അതിനു ശ്രമിച്ചതും ആണ് എന്നുറപ്പുള്ള ഒരുത്തന്.തെറ്റി എനിക്ക്,അവനും...നാടുനീളെ പെണ്ണ് പിടിച്ചു നടന്നവനാ,എന്റെ ശുദ്ധി അളന്നുകുറിക്കാൻ വരുന്നത്"വീണ
💬 Comments
View all comments