Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 14 [Alby]
സംശയം പോലും അവനെ നമ്മിൽ എത്തിക്കും.അതൊഴിവാക്കണം.
മ്മ്,ഒരു നരുന്ത് പയ്യനെ തട്ടാൻ ഇത്ര?
അതെ കൊച്ചു ചെറുക്കാനാ.പക്ഷെ മുട്ടുന്നത് സൂക്ഷിച്ചു വേണമെന്ന് മാത്രം.വള്ളുവനാട്ട് രാമൻ ഗുരുക്കൾ, അദ്ദേഹത്തിന്റെ ശിഷ്യനെ കുറച്ച് കാണരുത്.
അപ്പൊ കാര്യങ്ങൾ അങ്ങനെയാണ്.
പിന്നെ ഇന്ന് കാണിച്ചതുപോലെ ആവരുത്.അത് ശത്രുവിനെ വീട്ടിൽ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാവും.ആദ്യം വന്നവർ ആരെന്ന് അന്വേഷിക്ക് ശേഷം മാധവൻ നമ്മെ തേടിയെത്താതിരിക്കാനുള്ള വഴിയും. എന്നിട്ടാവാം നിഗ്രഹം.പുറത്ത് കിട്ടും തഞ്ചത്തിന്.ഒരറ്റ വെട്ടിൽ തീരണം ഇല്ലെങ്കിൽ???????
ഞങ്ങൾ കണ്ടുമുട്ടുന്ന ദിവസം അന്ന് ഒരാളെ കാണു,അതൊരിക്കലും അവനായിരിക്കില്ല........
ഇരച്ചു കയറിയ ദേഷ്യത്തിൽ പല്ല് ഞെരിച്ചുകൊണ്ട് ചെങ്കീരി തിരിച്ചു നടന്നു.തന്റെ കൈകളിലേക്ക് ഇരച്ചു വരുന്ന രക്തം ബുള്ളറ്റിന്റെ വേഗത കൂട്ടുന്നത് അയാൾ അറിഞ്ഞു.തന്റെ പരാജയം,അത് നൽകുന്ന അപമാനം അയാളിൽ പകയായി മാറി.കൊന്നു തള്ളാനുള്ള പകയോടെ ഭൈരവൻ തന്റെ ഇരക്ക് വേണ്ടി വല നെയ്യാൻ തുടങ്ങി. ***** എടാ ഇരുമ്പേ,നിന്നെ ഞാനൊരു കാര്യം ഏൽപ്പിച്ചു.ഇന്ന് ഈ നിമിഷം വരെയും ഒരു അനുകൂലമായ സൂചന നിനക്ക് കിട്ടിയില്ല.എന്റെ വീട്ടിലും..... ഇന്ന് അതാവർത്തിച്ചു.
മാഷേ,അന്ന് മാത്രം ആണ് അങ്ങനെ ഒരു വണ്ടി ഈ പരിസരത്ത്.അത് പലരും കണ്ടിട്ടും ഉണ്ട്.നമ്പർ ഫേക്ക് ആണ്.പക്ഷെ അതോടിച്ചിരുന്നയാൾ, അങ്ങനെയൊരാളെക്കുറിച്ചു സൂചന ആർക്കും തരാൻ കഴിയുന്നില്ല.
അപ്പൊ നിന്നെക്കൊണ്ട് കൂട്ടിയാ കൂടില്ല.ഇനി മാധവന്റെ ഊഴം.
മാഷേ ഒരു രണ്ട് ദിവസം.അവനെ ഈ മുന്നിൽ എത്തിക്കും.അങ്ങനെ തോൽക്കാൻ ഈ ഇരുമ്പിന് മനസ്സില്ല, അങ്ങനെയൊരു ശീലവും.
രണ്ടു ദിവസം,അല്ലെങ്കിൽ എനിക്ക് എന്റേതായ വഴികളുണ്ട്.ഞാനത് നോക്കും.സുരക്ക് അറിയാല്ലോ ഇന്ന് ജയിച്ചുകേറുന്നവനെ വിലയുള്ളൂ. ഒരുത്തൻ വീണു എന്നറിഞ്ഞാൽ അവന്റെ പതനം അന്ന് തുടങ്ങും.
അങ്ങനെയൊരു അവസരം ഞാൻ ഉണ്ടാക്കില്ല.തോറ്റു പിന്മാറാൻ ഇഷ്ട്ടം ഇല്ലാത്ത സുരയുടെ ഇരുമ്പിന്റെ ഉറപ്പുള്ള വാക്ക്,അവനെ ഞാൻ ഈ മുന്നിൽ എത്തിച്ചിരിക്കും. ***** അത്താഴം വിളമ്പുന്ന സമയമായിട്ട് പോലും മാധവൻ എത്താത്ത ദേഷ്യം സാവിത്രിയുടെ മുഖത്തുണ്ട്.അതെ പരിഭവം മുഖത്തുനിറച്ചുകൊണ്ട് ടേബിളിൽ ഭക്ഷണം നിരത്തുകയാണ് സാവിത്രി.ഇടക്ക് പുറത്തേക്ക് ഒരു നോട്ടമുണ്ട്.വിശപ്പിന്റെ വിളിയുമായി അപ്പോഴേക്കും ഗോവിന്ദൻ സ്ഥാനം പിടിച്ചിരുന്നു ഒപ്പം വില്ല്യമും.അമ്മക്ക് ഒപ്പം സഹായിച്ചുനിന്നിരുന്ന വീണക്ക് വില്യമിന്റെ സാമിപ്യം അസ്വസ്ഥത നൽകുന്നുണ്ടായിരുന്നു.അതവളുടെ മുഖത്ത് നിഴലിച്ചു.അത്
💬 Comments
View all comments