Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 15 [Alby]
കുറഞ്ഞു വന്നു.അമർത്തിയൊരു ചുംബനം വീണ്ടും അവന്റെ കവിളിൽ പതിച്ച വീണ വീണ്ടും ആ പഴയ വീണയായി, നിർത്താതെ സംസാരിച്ചുകൊണ്ട് അവൾ അവന്റെ കാതിന് ശല്യമേകി. ആ മുഖത്തെ സന്തോഷം,അതിന്റെ വ്യാപ്തി കണ്ടു മനസ്സ് നിറഞ്ഞു ശംഭുവും. ***** വീണയുടെ തറവാട്ടിൽ എത്തുമ്പോൾ മണി രണ്ട് കഴിഞ്ഞു.ദിവ്യ കൈപിടിച്ച് കയറ്റി.അമ്മയുടെ മുന്നിൽ നിന്ന സമയം,അവരുടെ മനസ്സ് ആശ്വാസം കണ്ടെത്തുന്നത് അവൾ അരിഞ്ഞു. അനുൻഗ്രഹം വാങ്ങി ഇറങ്ങുന്ന സമയം ആ കണ്ണുകൾ പൊഴിച്ച രണ്ട് തുള്ളികൾ ആ മനസ്സ് നിറഞ്ഞതിന് അടയാളമായി.അച്ഛന്റെ പാദം തൊട്ട് വന്ദിക്കുമ്പോൾ വിജയം നേടുവാൻ ഉള്ള വരം നൽകി തന്നോട് ചേർത്തു.
ടാ ആ മുഖം ഒന്ന് തുടക്കെടാ......
എന്തിനാ ഇപ്പൊ.....
അല്ല ഭാര്യയുടെ സ്നേഹത്തിന്റെ അടയാളം കിടപ്പുണ്ട്.
അവൻ കവിള് വലിച്ചു പിടിച്ചുകൊണ്ട് ഒന്നെത്തി നോക്കാൻ ശ്രമം നടത്തി.
നോക്കണ്ടടാ,ലിപ്സ്റ്റിക്,ആ കവിളിൽ ഉണ്ടെന്ന് ആരും കാണില്ല.ചുണ്ട് അതേപോലെതന്നെയുണ്ട്.
അയ്യേ........
വേഗം പോയി കഴുകി വാ.... ഊണ് അങ്ങനെ ഇരിക്കുവാ.അച്ഛൻ ശ്രദ്ധിച്ചു കാണില്ല.
"അല്ല,രണ്ടാളും എന്റെ ശംഭുനെ നിന്ന് കളിയാക്കുവാ....ചിലപ്പോൾ അല്പം ലിപ്സ്റ്റിക് കണ്ടുന്നുവരും.എന്റെയല്ലേ സഹിച്ചു.....വന്നേക്കുന്നു ഞാൻ ഉമ്മ വച്ച കണക്കും നോക്കി...."വീണ തന്റെ സാരിത്തലപ്പ് കൊണ്ട് മുഖം നന്നായി തുടച്ചുകൊടുത്തു. ***** വീട്ടിലെത്തുമ്പോൾ സന്ധ്യയായി. മുറ്റത്ത് ചെടികൾ നനച്ചു സാവിത്രി നിൽപ്പുണ്ട്.അവരെ കണ്ടതും ചെയ്തു കൊണ്ടിരുന്ന ജോലി പാതി വഴിയിൽ നിർത്തി അവർക്കരികിൽ എത്തി.
ഇതെവിടെ നിറങ്ങിയേച്ചും വരുവാ. വെളുപ്പിന് ഇറങ്ങിയതാണല്ലോ മൂന്നും
അമ്മ,ഒരു വഴിപാട്.ഇവന് വേണ്ടിയിട്ട്. വരുന്ന വഴിക്ക് ചേച്ചിയുടെ വീട്ടിലും കയറി.
മ്മ്മ്,പിന്നെ ഇവനേം കൊണ്ടുള്ള ഈ കറക്കം അങ്ങ് നിർത്തിയെര്.ഒന്ന് അത്യാവശ്യം വല്ലിടത്തും പോണേല് ഓട്ടോയൊ വല്ലോം വിളിക്കണം.
അത് പിന്നെ അമ്മക്ക് സ്കൂൾ ഇവിടെ അടുത്തല്ലേ.ഒന്ന് അഡ്ജസ്റ്റ് ചെയ്യ് അമ്മെ.
മോളെ ഗായത്രി,മോക്ക് ഓടിക്കാൻ അറിയാല്ലോ.ഇത്രനാളും ഒറ്റക്കല്ലേ ഓടിച്ചു പോയെ.അങ്ങനെ പോയാൽ മതി.ഇവൻ ഇവിടെ നിൽക്കുന്നത് നിന്നെക്കെ കൊണ്ട് കറങ്ങാൻ അല്ല.
ഇരുത്തിയൊന്ന് നോക്കിയിട്ട് സാവിത്രി അകത്തേക്ക് നടന്നു."ശംഭു നാളെയൊന്ന് തലസ്ഥാനം വരെ പോണം.സ്കൂളിന്റെ കുറച്ചു പേപ്പർ ശരിയാക്കാനുണ്ട്.മാഷിന്റെ കാര്യം പറയണ്ടല്ലോ.വിളിച്ചു പറയാം,നിന്നേം കൂട്ടി പൊക്കോളാനാ പറയണേ"
എപ്പഴാ?????
"ഉച്ച
💬 Comments
View all comments