Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 15 [Alby]
അങ്ങനെ വിടാൻ ഉദ്ദേശിച്ചിട്ടില്ല.ഒന്ന് പിടിച്ചു കെട്ടിയെ പറ്റു.അതിന് ഇതാ നല്ലത്.അതങ്ങ് കൊടുക്ക് ദിവ്യെച്ചി........
പെട്ടല്ലോ എന്നായിരുന്നു മനസ്സിൽ. ഇത്ര വേഗം എന്നവൻ കരുതിയില്ല. മുഹൂർത്തമൊ,ജാതകമൊ നോക്കിയില്ല.കൊട്ടോ കുരവയോ ഇല്ല.ഈശ്വരനെ ഓർത്ത് ആ പ്രതിഷ്ഠക്കു മുന്നിൽ അവൻ ആ താലിയവളെ അണിയിച്ചു.ഗായത്രി നീട്ടിയ ചെപ്പിൽ നിന്നും കുങ്കുമം തൊട്ട് അവളെ അണിയിക്കുമ്പോൾ മുഖത്തു കണ്ട പ്രസന്നത,അവൻ നോക്കിനിന്നുപോയി.
"ശംഭു,ഒത്തിരി സങ്കടപ്പെട്ടവളാ.ഒരു തുണ ഇവൾക്കിനി നീയാ. ആണൊരുത്തന്റെ സംരക്ഷണം കിട്ടുന്നത് നിന്നിലൂടെയാ അതിവൾക്ക് എന്നും വേണം. ഇവളുടെ മനസില് നീ മാത്രേ ഉള്ളു. നിന്നോടുള്ള സ്നേഹവാ നിറയെ, ഏൽപ്പിക്കുവാ നിന്റെ കയ്യിൽ"ദിവ്യ കൈപിടിച്ചുനൽകി.
അതെ നാണിച്ചു നിൽക്കാതെ ഒന്ന് കറങ്ങീട്ടു വാ രണ്ടാളും.അധികം വേണ്ട,വരുമ്പൊ എന്നെയും കൂട്ടണം. ഇപ്പൊ ഞാൻ ദിവ്യെച്ചിയുടെ കൂടെ പോകുവാ......
പോടീ അവിടുന്ന്...... വന്നേക്കുന്നു ഉപദേശിക്കാൻ.
അതെ ഉച്ചക്ക് അങ്ങ് എത്തിയേക്ക്, തറവാട്ടിലെ..... ഞങ്ങൾ ചെന്ന് ഒരു സദ്യക്കുള്ള പണി നോക്കട്ടെ.... വിദ്യ ഗായത്രിയെയും കൂട്ടി തിരിച്ചുപോയി.
തിരിച്ചു പോകുമ്പോൾ ശംഭുവിന്റെ കയ്യിൽ ചുറ്റിപ്പിടിച്ച് അവന്റെ തോളിൽ തലചായ്ച്ചുകൊണ്ട് മുന്നിലെ കാഴ്ച്ചകൾ കാണുകയാണ് വീണ."അല്ല എങ്ങോട്ടാ പോവണ്ടേ?" ചോദ്യം കേട്ട് അവൾ അവനെ ഒന്ന് കൂടെ മുറുക്കെ ചുറ്റിപ്പിടിച്ചു.
എങ്ങും പോവണ്ട,ആ പുഴക്കരയില് മതി.
അല്ല എന്താ ഒന്നും മിണ്ടാതെ..... ഇങ്ങനെ അല്ലല്ലോ?
ഒന്നുല്ല എന്റെ ചെക്കനെ ഇങ്ങനെ പിടിച്ചിരിക്കാൻ ഒരു കൊതി.
എന്താ ചേച്ചിപ്പെണ്ണേ ഒരു..സാധാരണ വായിൽ നാക്ക് വെറുതെ കിടക്കില്ല, ഇന്നെന്തുപറ്റി.
അവളുടെ ചുണ്ടുകൾ അവന്റെ കവിളിൽ അമർന്നു.വണ്ടിയൊന്ന് പാളി.അവൻ അത് നിയന്ത്രിച്ചു സൈഡിൽ ഒതുക്കി..... "അല്ല എന്താ പട്ടിയെ"
ഒന്നുല്ല..... സന്തോഷം കൊണ്ടാ.ഇന്ന് വരെ തോന്നാത്ത സുരക്ഷിതത്വം ദാ ഈ താലി കേറിയപ്പോൾ തൊട്ട്...... നിന്റെ തണലിൽ, അത് തരുന്ന സംരക്ഷണത്തിൽ ആണ് ഞാൻ ഇനി എന്നോർക്കുമ്പോൾ എന്താ പറയുക, അതാ ഞാൻ........ വാക്ക് കിട്ടുന്നില്ല.
അതെ ഇപ്പൊ ആശൂത്രീൽ ആയേനെ മര്യാദക്ക് ഇരിക്കാവെങ്കിൽ വല്ലിടോം കൊണ്ടോവാ.അല്ലെ ഇവിടെ കളഞ്ഞ് പോകും......
എടാ..... നീയെന്നെ കളയുവോ?????കളയുവോന്ന്??? അവളുടെ കൈകൾ അവന്റെ തോളിൽ ശക്തിയായി പതിഞ്ഞുകൊണ്ടിരുന്നു.ഒരു ചിരിയോടെ കാർ മുന്നോട്ടെടുക്കുമ്പോൾ അവളുടെ പ്രഹരത്തിന്റെ ശക്തിയും
💬 Comments
View all comments