0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 15 [Alby]

Author : alby Read All Parts 321

ശംഭുവിന്റെ ഒളിയമ്പുകൾ 15

Shambuvinte Oliyambukal Part 15 Author : Alby

Previous Parts

ആഴ്ച്ചയൊന്ന് പിന്നിട്ടു.ഗോവിന്ദ് തിരുമ്മൽ കഴിഞ്ഞിറങ്ങി.എന്നാലും ചെറിയൊരു മിസ്സിംഗ്‌ കഴുത്തിനുണ്ട്. കൂടുതൽ ചിന്തിക്കണ്ട,അതുതന്നെ. മിമിക്സ് പരേഡിൽ ഇന്നസെന്റ് ന് ഉള്ള അവസ്ഥ.ചെറുതായി ഒന്ന് ഞരമ്പ് വെട്ടി.പാവം ഗുരുക്കൾ, അത്‌ മാത്രം പറ്റിയില്ല.വീട്ടിൽ പോലും കയറാൻ നിൽക്കാതെ അവർ കൊച്ചിക്ക് വിട്ടു. *** ശംഭു നടന്നുതുടങ്ങി,അന്നുതന്നെ വീണ അവനെയും കൂട്ടിയൊരു യാത്ര പുറപ്പെട്ടു.കൂടെ ഗായത്രിയും.ഇടക്ക് വഴിയിൽ അവരെയും കാത്ത് ദിവ്യ നിൽക്കുന്നു.അവരെയും കൂട്ടി അവർ യാത്ര തുടർന്നു.

ഏട്ടൻ വന്നില്ലേ ചേച്ചി.......

അത്യാവശ്യമായി ഒരു യാത്ര.വീട്ടിൽ അമ്മയെ ഒറ്റക്കാക്കാൻ പറ്റില്ലല്ലോ, അതുകൊണ്ട് അച്ഛനും ഒഴിഞ്ഞു. ഇപ്പൊ ഇങ്ങനെ നടക്കട്ടെയെന്ന്. നാളെ ഇതിനൊക്കെ മുകളിൽ ഒരു ദിവസം ഉണ്ടല്ലോ.

മ്മ്മ്മ്,വീണയൊന്ന് മൂളുക മാത്രം ചെയ്തു.

അവരുടെ യാത്ര ചെന്ന് നിന്നത് പഴയ ഒരു ക്ഷേത്രത്തിന് മുന്നിൽ.ചെറിയ, കരിങ്കല്ലിൽ തീർത്ത ഒരു മണ്ഡപവും അതിനുള്ളിലായി പ്രതിഷ്ഠയും.വൃക്ഷ നിബിഡമായ സ്ഥലം.കണ്ടാൽ തന്നെ അറിയാം പൂജയും വഴിപാടും നന്നേ കുറവ്.അവനെയും കൂട്ടി അവർ അവിടെയുള്ള കാവിൽ പ്രവേശിച്ചു. എന്താ കഥയെന്ന് അറിയാതെ അവനും.ഒരു പിടിയും കിട്ടുന്നില്ല. അവൻ വീണയെ ഒന്ന് നോക്കി. അവൾ കണ്ണിറുക്കിക്കാണിച്ചു.

എന്താ ഇവിടെ?ഗായത്രിയോട് അവൻ തിരക്കി.

ഇത് ചേച്ചിയുടെ ഒക്കെ സ്ഥലവാ. ഈ പ്രതിഷ്ഠ പണ്ടേ ഉണ്ട്.മാസത്തിൽ ഒരു ദിവസം പൂജയും.ഇടക്ക് വിളക്ക് വക്കാൻ വരാറുണ്ട്.എന്തെ നിനക്ക് കൂടുതൽ എന്തേലും അറിയണോ?

ഇതേ സമയം ദിവ്യ ഡപ്പി തുറന്ന് ഒരു മാലയെടുത്തു.ആലിലത്താലി തുമ്പിലായി കൊരുത്തിരിക്കുന്നു. അവളത് അവന് നേരെ നീട്ടി. "ഒന്നുല്ല ശംഭു,നീയന്ന് പൊട്ടിച്ചത് ഒന്ന് കെട്ടിക്കാനായി വന്നതാ"അവന്റെ സംശയം തീർത്തുകൊടുത്തത് ദിവ്യ ആയിരുന്നു.അവനൊന്ന് ഞെട്ടി.അത് കണ്ടു ചിരിച്ചു വീണയും........

അയ്യോ....... ഒരു ഞെട്ടലോടെ അവൻ മൂവരെയും മാറി മാറി നോക്കുന്നുണ്ട്. നാണിച്ചു തലയൽപ്പം കുനിച്ചു വീണ, ഒരു ചിരിയോടെ മറ്റുള്ളവരും.

ദാ ഇത് വാങ്ങു,എന്നിട്ട് ഈശ്വരനെ വിചാരിച്ചുകൊണ്ട് കെട്ടിക്കൊടുക്ക്.

അത്‌ പിന്നെ ഇപ്പഴ് തന്നെ വേണോ? ഉണ്ടായ പകപ്പ് മാറാതെ അവൻ ചോദിച്ചു.

അത്‌ പൊട്ടിച്ചപ്പോ ആലോചിക്കണം. ഇപ്പൊ പറഞ്ഞത് കേൾക്ക് മോനെ ശംഭു.നിന്നെയിനി

💬 Comments

View all comments