Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 15 [Alby]
എന്നെ ഇതിലേക്ക് വലിച്ചിഴച്ചിട്ട് എന്തിനാ?ഇപ്പൊ എന്താ പ്രശ്നം അവൻ നാളെ പോകുന്നതല്ലേ.ഞാൻ പറഞ്ഞോളാം അമ്മയോട്.
അത് വേണ്ട.... ഒറ്റക്ക് വിടണ്ട.ഇവൻ പൊക്കോട്ടെ.എനിക്കൊന്നുമില്ല.
ഇല്ലേ......ഒറ്റക്ക് നിർത്തി പോകുന്ന സങ്കടം ഈ മുഖത്തുണ്ട്.അത് വിട് പെണ്ണെ.ഇപ്പൊ ഇതൊന്നും ആർക്കും അറിയില്ലല്ലോ.അപ്പൊ എങ്ങനാ ഇവനും പറ്റില്ലാന്നു പറയുക.
അതുകൊണ്ട് കൂടിയാ വിടുന്നെ. പിന്നെ നമ്മുടെ അമ്മയെ എങ്ങനാ ഒറ്റക്ക് വിടുക......
എങ്കിലെ ഈ ഭാവം മാറ്റി സന്തോഷം ഫിറ്റ് ചെയ്യ്.എന്നിട്ട് കുളിച്ച് സുന്ദരി ആയി വാ.ഫുഡ് റെഡിയായിക്കാണും പിന്നെ,ഒന്നിച്ചു മുറിയിൽ ആണെന്ന് കരുതി ഒന്നും ഒപ്പിച്ചു വച്ചേക്കരുത്. കുരുത്തക്കേടു കാട്ടും,അതുറപ്പാ. പക്ഷെ കൂട്ടിന് ഒരാളെ എല്ലാം ഒന്ന് ശരിയായിട്ട് മതി.....ഞാൻ കണ്ണടച്ചു എന്ന് കരുതി മറ്റുള്ളവരെക്കൊണ്ട് പറയിക്കരുത്.ഞാൻ പോകുന്നു. വേഗം താഴേക്ക് വരാൻ നോക്ക്. ***** സമയം പത്തടിച്ചു.കട്ടിലിൽ ചാരി മൊബൈലിൽ നോക്കിയിരിപ്പാണ് ശംഭു.പെട്ടന്നുതന്നെ വീണയും അവിടെയെത്തി.കുളിച്ച് മാക്സിയും ധരിച്ചു മുടി മുകളിലേക്ക് കെട്ടിയൊതുക്കി അവൾ അവന് സമീപം എത്തി.അവളുടെ കഴുത്തിൽ ഇടതുഭാഗത്ത് കാണുന്ന മറുക് ആ കണ്ടനാളത്തിന് ഭംഗിയേകി.വെറും കയ്യുമായി കയറി വന്ന അവളെ അവനൊന്ന് നോക്കി.തന്റെ കയ്യിലും മുഖത്തും മാറി നോക്കുന്ന അവനെ അവളും.
എന്താ.....ഒരു നോട്ടം.ഒരു കള്ളനോട്ടം
ഒന്നുല്ല... വെറും കയ്യോടെയുള്ള വരവ് കണ്ടിട്ട് ചുമ്മാ.ഇടക്ക് വെള്ളം കുടിക്കുവേ അതാ.
ഓഹ് വെള്ളം,അല്ലാതെ പാല് നോക്കി ഇരുന്നതല്ല.
എനിക്ക് ഈ പാല് കുടിക്കുന്ന ശീലം ഒന്നുമില്ല.
പിന്നെന്താ എന്റെ കെട്ടിയോന്റെ ശീലം.ഒന്ന് പറഞ്ഞാട്ടെ.
പ്രത്യേകം ഒന്നുമില്ല.
"എന്നാല് എനിക്കറിയാം.കെട്ടിയോൻ ടീച്ചർ കാണാതെ ഒളിപ്പിച്ചു കൊണ്ട് വക്കുന്നത് അല്ലെ.രാത്രി രണ്ടെണ്ണം അടിച്ചില്ലേൽ ഒരിതില്ല അല്ലെ"
അവനൊന്നു പരുങ്ങി."ചമ്മണ്ട വേറെ അറിയില്ല.ഈ തറവാട്ടിനുള്ളിൽ ഇല്ലാത്ത ശീലം,എന്റെ കെട്ടിയോന് ഉണ്ടെന്ന് പറഞ്ഞാൽ അമ്മ പിന്നെ വച്ചേക്കില്ല.അന്ന് നടന്നതറിയാല്ലോ"
അവൾ അലമാരയിൽ നിന്നും ഒരു ഫുൾ ബോട്ടിലും ഗ്ലാസും വെള്ളവും എടുത്തു."എന്റെ ചെക്കന്റെ ശീലം നോക്കി ഞാൻ പെരുമാറണം അല്ലെ? എന്നും ഞാൻ ഒഴിച്ചു തരും,രണ്ടെണ്ണം നതിങ് മോർ,നതിങ് ലെസ്സ്.അത് മതി ഇനി തോന്നും പോലെ ഹോട്ടലിൽ പോയി മുറിയും എടുത്ത് കുഞ്ഞിക്കണ്ണേട്ടന്റെ കൂടെ കൂടാന്ന് കരുതണ്ട.അവിടെയല്ല എവിടെയും.
ഞാൻ പെട്ടു അല്ലെ?ഇതൊക്കെ എങ്ങനെ?
💬 Comments
View all comments